അനുദിന മന്ന
നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
Saturday, 20th of May 2023
1
0
858
Categories :
Fasting and Prayer
നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റം കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കില്‍ ആ പ്രയാസമേറിയ വിഷയം നിങ്ങളേയും നിങ്ങളുടെ പ്രിയപ്പെട്ടവരേയും ബുദ്ധിമുട്ടിക്കുന്നുണ്ടോ?
നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്നല്ല, മറിച്ച് പരിഹാരം ഇരിക്കുന്നത് തുടര്‍മാനമുള്ള തീക്ഷ്ണമായ പ്രാര്‍ത്ഥനയിലാണ്, അത് എപ്പോഴും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അങ്ങനെയുള്ള പ്രാര്‍ത്ഥനകള്‍ ഉപവാസത്തോടുകൂടെ ആകുമ്പോള്‍ അത് ഏറ്റവും നല്ലതായിരിക്കും.
താഴെ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ ശ്രദ്ധയോടെ വായിക്കുക:
ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു. (അപ്പൊ.പ്രവൃ 12:5).
അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 18:6-8).
വീണ്ടും, 'രാവും പകലും' എന്ന പ്രയോഗം ശ്രദ്ധിക്കുക - അത് നിരന്തരമായ, തീക്ഷ്ണമായ, സ്ഥിരമായ പ്രാര്‍ത്ഥനയെ കാണിക്കുന്നു.
അനേകം ആളുകളും തങ്ങളുടെ പാസ്റ്റര്‍ അല്ലെങ്കില്‍ ലീഡര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹിക്കുന്നു. അതില്‍ ഇപ്പോള്‍ തെറ്റൊന്നും പറയാനില്ല. എന്നിരുന്നാലും, ദൈവരാജ്യത്തില്‍, സകലരും പക്വത പ്രാപിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. ഓരോരുത്തരും ഭയത്തോടും വിറയലോടുംകൂടെ തങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കണം. ഫിലിപ്പിയര്‍ 2:12. അങ്ങനെ ചെയ്യുവാനുള്ള ഒരു വഴി നിരന്തരമായ തീക്ഷ്ണതയുള്ള പ്രാര്‍ത്ഥനയാണ്. ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു, "നിങ്ങള്‍ പിന്മാറാതെ ഇരുന്നാല്‍ പ്രാര്‍ത്ഥനയുടെ മറുപടി സാധ്യമാണ്".
അനേകം ആളുകളും തങ്ങളുടെ വിജയത്തിലേക്ക് പ്രവേശിക്കുവാനുള്ള കവാടത്തില്‍വെച്ച് അവര്‍ക്ക് അവരുടെ വിജയങ്ങള്‍ നഷ്ടമാകുന്നു. നിങ്ങളുടെ വിഷയത്തില്‍ പ്രതീക്ഷ കൈവിടാതിരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.
അപ്പൊസ്തലപ്രവര്‍ത്തികളുടെ പുസ്തകത്തില്‍ സഭ ചെയ്തതുപോലെ, ചില സമയങ്ങളില്‍ നിങ്ങളുടെ മാറ്റത്തിനായി ഒരു കൂട്ടം ആളുകളുമായി ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതാണ് നല്ലത്.
2023 മേയ് 28 ഞായറാഴ്ച, നാം 'പെന്തകോസ്ത് ഞായറാഴ്ചയായി' വേര്‍തിരിച്ചിരിക്കുന്നു, അന്ന് മുംബൈയിലെ മുളുണ്ടിലുള്ള കാളിദാസ് ഹോളില്‍ വെച്ച് യോഗം നടക്കും. പരിശുദ്ധാത്മാവിന്‍റെ നിയോഗത്താല്‍, 25 (വ്യാഴം), 26 (വെള്ളി), 27 (ശനി) എന്നീ ദിവസങ്ങളില്‍ നാം ഉപവാസ പ്രാര്‍ത്ഥന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നോഹ ആപ്പില്‍ ലഭ്യമാണ്. ഈ ദിവസങ്ങളിലെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും നിങ്ങളും പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മേയ് 28നു നടക്കുന്ന പ്രത്യേക പെന്തക്കോസ്ത് യോഗത്തിലും നിങ്ങള്‍ പങ്കുചേരണമെന്ന് ഞാന്‍ താല്പര്യപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നിങ്ങള്‍ വലിയൊരു മാറ്റം സ്വീകരിക്കുവാന്‍ പോകയാണ്.
ഈ ദിവസങ്ങളില്‍ വെളുപ്പിനു 12 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നിങ്ങള്‍ക്ക് ഉപവസിക്കാം. ഈ ഉപവാസത്തിന്‍റെ സമയങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്. അതിനുശേഷം, നിങ്ങള്‍ക്ക് നിങ്ങളുടെ സാധാരണ ഭക്ഷണം കഴിക്കാവുന്നതാണ്. കൂടുതല്‍ ആത്മീക പക്വത പ്രാപിച്ചവര്‍ക്ക് തങ്ങളുടെ ഉപവാസം 3 മണിവരെയോ അതിലധികമായ സമയത്തിലേക്കോ നീട്ടാവുന്നതാണ്.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, എന്‍റെ ജീവിതത്തിലെ സകല നിശ്ചലത്വത്തിന്‍റെ ശക്തികളേയും വേരോടെ പിഴുതു മാറ്റേണമേ. എന്‍റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അങ്ങയുടെ ആത്മാവ് ചലിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1● അശ്ലീലസാഹിത്യം
● ദാനിയേലിന്റെ ഉപവാസം
● പ്രാര്ത്ഥനയാകുന്ന സുഗന്ധം
● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍