അനുദിന മന്ന
ശീര്‍ഷകം: ദൈവം ശ്രദ്ധിക്കുന്നു
Sunday, 21st of May 2023
1
0
871
Categories :
ശിഷ്യത്വം (Discipleship)
യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. (1 ശമുവേല്‍ 16:7).
ഒരു ദിവസം കര്‍ത്താവായ യേശു ആലയത്തിലെ ഭണ്ഡാരത്തിന്‍റെ എതിര്‍ഭാഗത്തായി ഇരിക്കുകയായിരുന്നു, അപ്പോള്‍ ആളുകള്‍ ഭണ്ഡാരത്തില്‍ എങ്ങനെയാണ് പണം ഇടുന്നതെന്ന് അവന്‍ കണ്ടു. (മര്‍ക്കോസ് 12:41). ആലയത്തിലെ ഭണ്ഡാരത്തില്‍ ആളുകള്‍ നിക്ഷേപിച്ചിരുന്ന പണം മാത്രമല്ല കര്‍ത്താവായ യേശു കണ്ടത്, മറിച്ച് ആളുകള്‍ കര്‍ത്താവിനായി കൊടുത്തപ്പോള്‍ അവരുടെ ഹൃദയത്തിലെ ആന്തരീക മനോഭാവത്തേയും അവന്‍ കണ്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു വിധവ നല്‍കിയ രണ്ടു കാശ് എന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ വഴിപാടിലും കര്‍ത്താവിന്‍റെ കണ്ണുകള്‍ പതിഞ്ഞു എന്നത് ആശ്ചര്യകരമായ വസ്തുതയാകുന്നു. ആ വഴിപാടിന്‍റെ വലിപ്പമല്ല മറിച്ച് ആ വിധവയുടെ മനോഭാവമാണ് കര്‍ത്താവിന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. നിങ്ങളുടെ വഴിപാടിന് കര്‍ത്താവിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കുവാനുള്ള ശക്തിയും ഉണ്ടെന്ന് ഇത് എന്നോട് പറയുന്നു.
2 ദിനവൃത്താന്തം 16:9 പറയുന്നു, "യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു".
ഇത് ബലഹീനര്‍ക്ക്, ദരിദ്രര്‍ക്ക്, ശക്തിയില്ലാത്തവര്‍ക്ക്, ആവശ്യത്തില്‍ ആയിരിക്കുന്നവര്‍ക്കുള്ള ഒരു വലിയ വാര്‍ത്തയാകുന്നു. നിങ്ങള്‍ക്ക് ഒരു അത്ഭുതം ആവശ്യമുണ്ടോ? നിങ്ങളുടെ ഹൃദയം ദൈവത്തോട് വിശ്വസ്തതയുള്ളതായിരുന്നാല്‍, നിങ്ങളുടെ സാഹചര്യങ്ങളില്‍ ശക്തിയോടെ ഇടപ്പെടുവാന്‍ വേണ്ടി കര്‍ത്താവിന്‍റെ കണ്ണുകള്‍ നിങ്ങളുടെമേല്‍ ഉണ്ടെന്ന് അറിയുക.
നോഹയുടെ കാലഘട്ടങ്ങളില്‍, ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായിയെന്നു ദൈവം കണ്ടു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്‍റെ വഴി വഷളാക്കിയിരുന്നു. (ഉല്പത്തി 6:11-12).
എന്നാല്‍ നോഹ വ്യത്യസ്തനായിരുന്നു. അവന്‍ ജനക്കൂട്ടത്തിന്‍റെ കൂടെ ഒഴുകിപോയില്ല മറിച്ച് താനും തന്‍റെ കുടുംബവും ദൈവത്തെ അന്വേഷിച്ചു. വേദപുസ്തകം പറയുന്നു, "എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു". (ഉല്പത്തി 6:8).
ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഒഴിക്കിനനുസരിച്ചു നീന്തുവാന്‍ ചത്ത ഒരു മീനിനുപോലും കഴിയും, എന്നാല്‍ ഒഴുക്കിനു എതിരായി പോകുവാന്‍ ജീവനുള്ള മീനിനു മാത്രമേ സാധിക്കുകയുള്ളൂ. ഓരോ ദിവസവും നമുക്ക് ചുറ്റുപാടും ഭക്തികെട്ട പ്രവര്‍ത്തികള്‍ പെരുകികൊണ്ടിരിക്കയാകുന്നു, എന്നാല്‍ നാം പിന്മാറുവാന്‍ അത് നമ്മെ ഇടയാക്കരുത്.
പകരം, നോഹയെപോലെ കൂടുതല്‍ കൂടുതല്‍ നാം കര്‍ത്താവിനോടു ചേര്‍ന്നുനില്‍ക്കണം. ഓര്‍ക്കുക, കര്‍ത്താവിന്‍റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല. അനുദിനവും ദൈവത്തോടു ഇങ്ങനെ നിലവിളിച്ചുകൊണ്ട് പറയുക, "കര്‍ത്താവേ, ഞാന്‍ ഒരു വിശുദ്ധ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കേണമേ, കര്‍ത്താവേ". നിങ്ങള്‍ക്കുവേണ്ടി ദൈവം തന്നെത്താന്‍ ബലവാനെന്നു കാണിക്കുവാന്‍ ഇടയാകും. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ നിങ്ങളുടെ ശത്രുക്കള്‍ പോലും അംഗീകരിക്കുവാന്‍ നിര്‍ബന്ധിതരാകും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, ഓരോ ദിവസവും, ഓരോ സാഹചര്യത്തിലും അങ്ങയില്‍ ഏകാഗ്രചിത്തതയോടെ ഇരിക്കുന്ന ഒരു ഹൃദയം എനിക്ക് തരേണമേ. ഈ ദിവസവും മാത്രമല്ല എല്ലായിപ്പോഴും അങ്ങയുടെ പ്രസാദം എന്‍റെമേല്‍ ഉണ്ടായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
പിതാവേ, അനുദിനവും പ്രാര്‍ത്ഥിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരുമ്പോള്‍ അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ അവിടുന്ന് എന്‍റെ അടുക്കലേക്കും വരേണമേ യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തും കര്‍ത്താവിനാല്‍ ഓര്‍മ്മിപ്പിക്കപ്പെടും. അതുപോലെ,എന്‍റെ ജീവിതത്തിലെ അസാദ്ധ്യമായ ഓരോ സാഹചര്യങ്ങളും ദൈവത്താല്‍ ആകമാനം മാറ്റിമറിയ്ക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലെയും സംസ്ഥാനങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അവര്‍ തങ്ങളുടെ പാപങ്ങളെ സംബന്ധിച്ച് അനുതപിക്കയും യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപ്പറയുകയും ചെയ്യും.

Join our WhatsApp Channel
Most Read
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്ക്കും● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● എങ്ങനെയാണ് അവന്‍റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? -1
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
● ദൈവത്തിന്റെ 7 ആത്മാക്കള്
● ആദരവും മൂല്യവും
അഭിപ്രായങ്ങള്‍