പെന്തക്കോസ്ത് എന്നതിന്‍റെ അര്‍ത്ഥം "അമ്പതാം ദിവസം" എന്നാകുന്നു, പെസഹായ്ക്ക് അമ്പതു ദിവസങ്ങള്‍ക്കു ശഷമാണ് അത് വരുന്നത്. വേദപുസ്തക കലഘട്ടത്തില്‍, സകല ദേശങ്ങളില്‍ നിന്നും ആളുകള്‍ യെരുശലെമില്‍ ഒരുമിച്ചു കൂടിവന്നിരുന്ന ഒരു ഉത്സവമായിരുന്നു അത്, ആ സമയത്ത് അവരുടെ കോതമ്പു കൊയ്ത്തിന്‍റെ ആദ്യഫലവുമായി ദൈവത്തിനു വഴിപാട് നല്‍കുവാന്‍ വേണ്ടി ആലയത്തിലേക്കു വരുന്ന സമയമായിരുന്നു.
പെന്തക്കോസ്ത് എന്നതിന് മോശെ സീനായി പര്‍വ്വതത്തില്‍ വെച്ച് ന്യായപ്രമാണം സ്വീകരിച്ചതിന്‍റെയും, യിസ്രായേല്‍ ദൈവവുമായി ഉടമ്പടി ചെയ്തതിന്‍റെയും സമയവുമായി ബന്ധമുണ്ട്. (പുറപ്പാട് 24:12-18). ആദ്യത്തെ പെന്തക്കോസ്ത്, പരിശുദ്ധാത്മാവ് ഇറങ്ങിവരികയും, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സഭ യെരുശലേമില്‍ ഉളവാകുകയും ചെയ്ത ഭാവിയിലെ പെന്തക്കോസ്ത് ദിനത്തിന്‍റെ പ്രതിഫലനമായിരുന്നു. പെന്തക്കോസ്ത് എന്നാല്‍ "സഭയുടെ ജന്മദിനം" കൂടിയാകുന്നു.
ദൈവത്തിന്‍റെ വ്യവസ്ഥിതിയില്‍ സകലത്തിനും ഒരു ഉദ്ദേശമുണ്ട്. പെന്തക്കൊസ്തിനും ഒരു ഉദ്ദേശമുണ്ട്. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് അവന്‍ തന്‍റെ ശിഷ്യന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോടു ഇപ്രകാരം പറഞ്ഞു, "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കും". (അപ്പൊ.പ്രവൃ 1:8).
ശക്തിയുമായി ശിഷ്യന്മാര്‍ എന്ത് ചെയ്യുവാന്‍ പോകുന്നു എന്നതിനെ സംബന്ധിച്ച് അവര്‍ക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന റോമന്‍ ആധിപത്യത്തെ യേശു എടുത്തുക്കളഞ്ഞിട്ടു അവന്‍റെ രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുമോ എന്നറിയുവാന്‍ അവര്‍ക്ക് വളരെയധികം താല്പര്യമുണ്ടായിരുന്നു. എന്നാല്‍ തന്‍റെ രാജ്യം ഐഹീകമല്ല എന്ന് യേശു വളരെ വ്യക്തമായി പൊന്തിയൊസ് പീലാത്തോസിനോട് വിശദീകരിച്ചിട്ടുണ്ട് എന്നത് നമുക്കറിയാവുന്ന വസ്തുതയാണ്. (യോഹന്നാന്‍ 18:36).
യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും നാം കര്‍ത്താവിന്‍റെ സാക്ഷികൾ ആകണം എന്നുള്ളതാണ് പെന്തക്കൊസ്തിന്‍റെ ഉദ്ദേശമെന്ന് കര്‍ത്താവായ യേശു വ്യക്തമായി പറഞ്ഞിരിക്കുന്നു. (അപ്പൊ.പ്രവൃ 1:8).
സാക്ഷിയാകുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
ഒരുവന്‍ കണ്ടതും, കേട്ടതും, അനുഭവിച്ചതുമായ സത്യത്തെ പറയുക എന്നതാണ് സാക്ഷിയാകുക എന്നതിന്‍റെ പൊരുള്‍. യേശുവിന്‍റെ ഒരു സാക്ഷിയാകുക എന്നാല്‍ നമ്മുടെ രക്ഷകനെന്ന നിലയില്‍ യേശു ആരായിരിക്കുന്നു എന്നും അവന്‍ എന്ത് ചെയ്തുവെന്നുമുള്ള സദ്വാര്‍ത്ത പങ്കുവെക്കുന്നതാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും നശിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ലോകത്തോട് ദൈവ സ്നേഹത്തിന്‍റെ നന്മയെക്കുറിച്ച് പ്രഖ്യാപിക്കുവാന്‍ വേണ്ടി നമ്മെ ഉപയോഗിക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.
ആത്മഹത്യയുടെ വക്കില്‍ എന്‍റെ ജീവിതം എത്തിയ ഒരു സമയം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് തെരുവില്‍ വെച്ച് ഒരുവന്‍ എന്നോട് കൃപയുടെ സുവിശേഷം പങ്കുവെക്കുവാന്‍ ഇടയായത്. അതിനുശേഷം എന്നെ ഒരു യോഗത്തിലേക്ക് ക്ഷണിച്ചു, അങ്ങനെയാണ് എന്‍റെ ജീവിതം ആകമാനം മാറുവാന്‍ ഇടയായിത്തീര്‍ന്നത്. ആ വ്യക്തി എന്നോട് കര്‍ത്താവിനെക്കുറിച്ച് പങ്കുവെച്ചില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു? അതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും എനിക്ക് ഭയമാണ്. ഇതാണ് പെന്തക്കൊസ്തിന്‍റെ യഥാര്‍ത്ഥമായ ഉദ്ദേശം.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ സമയമെടുത്ത് പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഇതാ ഞാന്‍; അങ്ങയുടെ ആത്മാവിനാലും ശക്തിയാലും എന്നെ അധികാരപ്പെടുത്തേണമേ. അങ്ങയുടെ പുത്രനായ യേശുവിനെ സംബന്ധിച്ച് ഞാന്‍ ആളുകളോട് സംസാരിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ ജീവിതത്തിലും എന്‍റെ കുടുംബാംഗങ്ങളിലും സമാധാനത്തെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. അങ്ങയുടെ സമാധാനം എന്‍റെമേലും എന്‍റെ കുടുംബത്തിന്‍റെ മേലും വാഴട്ടെ.
സാമ്പത്തീകമായ മുന്നേറ്റം
ഞാനും എന്‍റെ കുടുംബാംഗങ്ങളും ആറ്റരികില്‍ നട്ടിരിക്കുന്ന വൃക്ഷം പോലെയായിരിക്കും. ഞങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി സാധിക്കും. (സങ്കീര്‍ത്തനം 1:3). ഞങ്ങള്‍ തളര്‍ന്നുപോകയില്ല, തക്കസമയത്ത്, ഞങ്ങള്‍ കൊയ്യും. (ഗലാത്യര്‍ 6:9).
കെ എസ് എം സഭ
പാസ്റ്റര്‍ മൈക്കിളിനും, തന്‍റെ കുടുംബത്തിനും, ടീമിലെ അംഗങ്ങള്‍ക്കും സമാധാനത്തെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. അങ്ങയുടെ സമാധാനം അവരുടെ ജീവിതങ്ങളില്‍ വാഴട്ടെ.
രാജ്യം
കര്‍ത്താവായ യേശുവേ, അങ്ങ് സമാധാനത്തിന്‍റെ പ്രഭുവാകുന്നു. ഞങ്ങളുടെ രാജ്യത്തിന്‍റെ അതിരുകളില്‍ സമാധാനം ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും അങ്ങയുടെ സമാധാനം വാഴുവാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel
Most Read
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ദൈവത്തിന്‍റെ പദ്ധതിയിലെ തന്ത്രത്തിന്റെ ശക്തി
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● ദാനിയേലിന്റെ ഉപവാസം
● ദൈവം നല്‍കുവാന്‍ തക്കവണ്ണം സ്നേഹിച്ചു
● മോശമായ മനോഭാവത്തില്‍ നിന്നുള്ള വിടുതല്‍
● അന്യഭാഷയില്‍ സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
അഭിപ്രായങ്ങള്‍