ദൈവത്തിന്‍റെ സന്ദേശവാഹകന്മാർ ആകുന്നു; ഇത് അവരുടെ ദൗത്യങ്ങളിൽ ഒന്നാകുന്നു. അവരെ ദൈവം തന്‍റെ സന്ദേശവുമായി തൻ്റെ ജനത്തിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. വേദപുസ്തകം പറയുന്നു:
അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? (എബ്രായർ 1:14).
അവർ നമ്മുടെ അടുക്കലേക്ക് വരുമ്പോൾ വിവിധ നിലകളിലാണ് അവർ പ്രത്യക്ഷപ്പെടുന്നത്. അതിൽ ഒന്ന് നമ്മുടെ സ്വപ്നങ്ങളിൽ കൂടിയാകുന്നു.
അനേകരുടെ ജീവിതത്തിൽ ഒരു വചനവുമായി ദൂതന്മാർ പ്രത്യക്ഷപ്പെട്ടു നൽകിയ നിർദ്ദേശങ്ങൾ നിമിത്തം ജീവിതത്തിന്‍റെ ഭാവി തന്നെ മാറിയ അനേകരുടെ ഉദാഹരണങ്ങൾ ദൈവവചനത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇത് ദൈവം തന്റെ ജനത്തോടു സംസാരിക്കുന്ന അഥവാ അവർക്ക് ആത്മീയ കൂടിക്കാഴ്ച നൽകുന്ന ദൈവരാജ്യത്തിന്‍റെ വിലയേറിയ സംവിധാനമാണ്.
യാക്കോബിന്‍റെ ചരിത്രം ശ്രദ്ധിക്കുക:
അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്‍റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു (ഉൽപത്തി 28:12)
യാക്കോബ് തന്‍റെ സഹോദരനായ ഏശാവിനെ കബളിപ്പിച്ച് അവകാശം നേടിയതിനു ശേഷം ഏശാവിനെ ഭയന്ന് യാക്കോബ് തന്‍റെ ജീവനുവേണ്ടി ഇപ്പോൾ സ്വന്ത ദേശം വിട്ടു ഓടി പോകുകയാണ്. അപ്പോൾ അവന് സ്വപ്നത്തിൽ, അവൻ്റെ ജീവിതത്തെ പോലും മാറ്റി മറിച്ച ഒരു ദൂതൻ്റെ പ്രത്യക്ഷത ഉണ്ടായി. ആ പ്രത്യേക സ്ഥലത്ത് വെച്ച് ദൈവം അവനോടു സംസാരിച്ചു, അങ്ങനെ അവൻ തന്‍റെ പിതാവായ അബ്രഹാമിന്‍റെ അനുഗ്രഹങ്ങൾക്ക് അവകാശം പ്രാപിക്കയും ദൈവത്തോട് കൂടെ അവൻ്റെ നടപ്പ് ആരംഭിക്കുകയും ചെയ്തു.
പഴയ, പുതിയ നിയമങ്ങളിൽ ദൂതന്മാർ, പ്രവാചകന്മാർക്ക്, പിതാക്കന്മാർക്ക്, മറ്റുള്ളവർക്ക് പ്രത്യക്ഷപ്പെട്ടത് മനുഷ്യരുടെ രൂപത്തിലായിരുന്നു.
അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു (അപ്പോ.പ്രവൃ 1:10).
ഈ പ്രത്യക്ഷത ചില സമയങ്ങളിൽ ദൃശ്യമായ മാനുഷീക രൂപത്തിലും മറ്റ് ചില സന്ദർഭങ്ങളിൽ സ്വപ്നങ്ങളിലും ദർശനങ്ങളിലും ആയിരുന്നു. അവർ എപ്പോഴും ഒരു സന്ദേശവുമായിട്ടാണ് വന്നിരുന്നത്.
തീർച്ചയായും, അവർക്ക് എല്ലായ്പ്പോഴും വെള്ള വസ്ത്രവും സ്വർണ്ണ നിറമുള്ള രണ്ടു ചിറകുകളും ഉണ്ടായിരുന്നില്ല. അവർക്ക് മനുഷ്യരുടേതിനു സമാനമായ ഒരു ശബ്ദവും ഈണവും ഉണ്ടായിരുന്നു.
അപരിചിതരായ ആളുകളുമായി ഇടപെടുമ്പോൾ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം, കാരണം അവർ ദൂതന്മാർ ആയിരിക്കുമോ എന്ന് നാം അറിയുന്നില്ല എന്നു എബ്രായ ലേഖനത്തിൽ എഴുത്തുകാരൻ തന്റെ വായനക്കാർക്ക് നിർദ്ദേശം നൽകുന്നു (എബ്രായർ 13:2). ആകയാൽ അവർ ശാരീരിക രൂപത്തിലോ അല്ലെങ്കിൽ ഒരു സ്വപ്നത്തിലോ പ്രത്യക്ഷരാകാം, എന്ത് തന്നെയായാലും അവർ വരുന്നത് നാം ശ്രദ്ധ കൊടുക്കേണ്ടതായ ഒരു ലക്ഷ്യവുമായിട്ടായിരിക്കും.
ഞാൻ ഒരു കൊച്ചു ബാലകൻ ആയിരുന്നപ്പോൾ, എന്നെ മുങ്ങി താഴുന്നതിൽ നിന്നും രക്ഷിച്ച ഒരു ദൂതൻ്റെ ഇടപ്പെടൽ ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്.
എന്നെ തങ്ങളുടെ സ്വപ്നത്തിൽ കണ്ടുവെന്ന് പറഞ്ഞുകൊണ്ട് പലരും എനിക്ക് എഴുതാറുണ്ട്, എന്നാൽ ഒരു സ്വപ്നത്തിനു അല്ലെങ്കിൽ ദർശനത്തിനു വേദപുസ്തകപരമായ രൂപങ്ങളും സാദൃശ്യങ്ങളുമുണ്ട്, അതുപോലെ കർത്താവിൽ നിന്നും ഒരു സന്ദേശം കൊണ്ടുവരുന്നവർക്കും.
സാധാരണയായ ഒരു മനുഷ്യന്‍റെ രൂപത്തിൽ ദൂതൻ ഒരു സ്വപ്നത്തിൽ പ്രത്യക്ഷ്യപ്പെടുവാൻ കർത്താവ് അനുവദിക്കുവാനുള്ള കാരണം,കെരൂബിൻ്റെയും, സാറാഫുകളുടെയും മുഴു മഹത്വവും കർത്താവ് നമ്മെ കാണിച്ചാൽ നമ്മിൽ ഉണ്ടാകുന്ന മാനസികവും, ശാരീരികവും, ആത്മീയവുമായ പ്രതികരണവും അല്ലെങ്കിൽ നമുക്ക് അവരെ കൈകാര്യം ചെയ്യുന്നത് പ്രയാസകരമായ കാര്യമായതുകൊണ്ടും ആയിരിക്കുമെന്ന് ഞാൻ സത്യമായും വിശ്വസിക്കുന്നു. വേദപുസ്തകത്തില്‍ ആളുകള്‍ ദൂതന്മാരെ അവരുടെ പൂര്‍ണ്ണ മഹത്വത്തോടെ കണ്ടപ്പോള്‍, അവര്‍ നിലത്തു വീഴുവാന്‍ ഇടയായി. ദാനിയേല്‍ 10-ാം അദ്ധ്യായത്തില്‍, പ്രവാചകനായ ദാനിയേല്‍ ദൂതനെ കണ്ടപ്പോള്‍, അവന്‍ തറയില്‍ മുഖം വെച്ച് കിടക്കുകയായിരുന്നു.
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ട് അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്ന് ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്‍റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി. എന്നാൽ ഞാൻ അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു. (ദാനിയേല്‍ 10:7-9).
ബിലെയാമിന്‍റെ കഴുതപോലും ഒരു ദൂതനെ കണ്ടപ്പോള്‍ നിലത്തു വീഴുവാന്‍ ഇടയായി. (സംഖ്യാപുസ്തകം 22:27).
ദൂതന്മാര്‍ മഹത്വത്തോടെയാണ് പ്രത്യക്ഷമാകുന്നത് ആകയാല്‍ ബലവാന്മാരായ മനുഷ്യരെപോലും അവര്‍ക്ക് ഭയപ്പെടുത്തുവാന്‍ സാധിക്കും. വിശുദ്ധന്മാര്‍ക്കുള്ള ദൂതന്മാരുടെ പ്രത്യക്ഷത ഇപ്പോഴും ഒരു നല്ല അടയാളമാകുന്നു, കാരണം അവര്‍ അഭക്തരുടെ ന്യായവിധിയുടെ സന്ദേശവാഹകന്മാര്‍ ആയിരിക്കുമ്പോള്‍, നമുക്ക് ഒന്നും ഭയപ്പെടുവാനില്ല, മറിച്ച് നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിക്കാം. (സങ്കീര്‍ത്തനം 91:11).
ദൈവം ഒരു സന്ദേശവുമായി ദൂതന്മാരെ വ്യത്യസ്ത ആളുകളുടെ സ്വപ്നത്തില്‍ അയച്ചിട്ടുണ്ട്, ഉദാഹരണത്തിന്, കര്‍ത്താവായ യേശുവിന്‍റെ ജനന സമയത്ത് യോസേഫിനു ഈ അനുഭവം ഉണ്ടായി.
അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്‍റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. (മത്തായി 1:19-21).
വീണ്ടും,
അവർ പോയശേഷം കർത്താവിന്‍റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു (മത്തായി 2:13).
അതുപോലെ,
എന്നാൽ ഹെരോദാവ് കഴിഞ്ഞുപോയശേഷം കർത്താവിന്‍റെ ദൂതൻ മിസ്രയീമിൽവച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു (മത്തായി 2:19-20).
വേദപുസ്തകത്തില്‍ ഉടനീളം, ദൈവം തന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് ദൂതന്മാരെ അയച്ചിട്ടുണ്ട്, ചില സമയങ്ങളില്‍ അവരുടെ സ്വപ്നങ്ങളില്‍, മറ്റുചില സന്ദര്‍ഭങ്ങളില്‍ ശാരീരിക രൂപത്തിലും. നാം സംവിധാനത്തോടു നാം ആത്മീകമായി ജാഗ്രതയുള്ളവരായിരിക്കണം കാരണം അവര്‍ എല്ലായ്പ്പോഴും ദൈവ ജനത്തിനു സഹായത്തിന്‍റെ ഒരു ഉറവിടമാകുന്നു, അതുകൊണ്ട് നമ്മുടെ സ്വപ്നങ്ങളില്‍ നാം ദൂതന്മാരെ കാണുമ്പോള്‍, ഇന്നും, അത് നല്ലതിനുവേണ്ടി ആകുന്നുവെന്ന് ഉറപ്പിക്കുവാന്‍ കഴിയും.
അനേകം ആളുകള്‍ക്കും സ്വപ്നത്തോട് വലിയ താല്പര്യമില്ല കാരണം അവര്‍ പറയുന്നത് അനേകം ആളുകളും സ്വപ്നത്താല്‍ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുന്നു എന്നാണ്. ഇതിനു സത്യത്തിന്‍റെ ചെറിയ ഒരു അംശം ഉണ്ടെങ്കിലും, വേദപുസ്തകത്തിലെയോ അല്ലെങ്കില്‍ ഇന്നും സത്യമായി ദൈവത്തോടുകൂടെ നടക്കുന്ന ഏതെങ്കിലും പുരുഷനോ സ്ത്രീയോ ഒരു സ്വപ്നത്തില്‍ കണ്ട വ്യാജ ദൂതനാല്‍ തെറ്റായ ദിശയില്‍ നയിക്കപ്പെട്ടു എന്ന് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.
ശാരീരികമായ പ്രത്യക്ഷത നമുക്കുണ്ടാകുമ്പോള്‍ നാം ആനന്ദിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് സ്വപ്നത്തിലെ ദൂതന്‍റെ പ്രത്യക്ഷതയും. ഇത് ദൈവരാജ്യത്തിലെ വിലയേറിയ ഒരു കണ്ടുമുട്ടലാണ് അതിനെ താഴ്ത്തി കാണരുത് മാത്രമല്ല അതിനെ നിരുത്സാഹപ്പെടുത്തരുത് കാരണം ദൈവം അവരെ കഴിഞ്ഞ കാലങ്ങളില്‍ ഉപയോഗിച്ചു, ഇന്നും ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കും.
ഏറ്റുപറച്ചില്‍
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച.
ഞാന്‍ ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ നീതിയാകകൊണ്ട്, എനിക്ക് ശുശ്രൂഷ ചെയ്യുവാന്‍ വേണ്ടി ദൂതന്മാര്‍ അയയ്ക്കപ്പെടും. അവര്‍ സംസാരിക്കുന്ന ദൈവ വചനത്തോടു ഞാന്‍ പ്രതികരിക്കും. ആകയാല്‍, എന്‍റെ വായിലെ വാക്കുകളാല്‍ ഞാന്‍ ദൂതന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ദൈവത്തിങ്കല്‍ നിന്നുള്ള സന്ദേശവുമായി ദൂതന്മാര്‍ കര്‍ത്താവിന്‍റെ അടുക്കല്‍ നിന്നും വന്നു സ്വപ്നത്തില്‍ എനിക്ക് പ്രത്യക്ഷപ്പെടും.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ കരുണ ഓരോ ദിവസവും പുതിയതായിരിക്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നന്മയും കരുണയും ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും തീര്‍ച്ചയായും പിന്‍തുടരും, അങ്ങനെ ഞങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വസിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ ഞാനും എന്‍റെ കുടുംബാംഗങ്ങളും അവന്‍റെ രാജ്യത്തിനായി സമ്പന്നർ ആകേണ്ടതിനു ഞാന്‍ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ ഞാന്‍ അറിയുന്നു. (2 കൊരിന്ത്യര്‍ 8:9).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, തന്‍റെ ടീമിലെ എല്ലാവരും നല്ല ആരോഗ്യത്തോടെ ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരെയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ. കരുണാ സദന്‍ മിനിസ്ട്രി എല്ലാ മേഖലയിലും അതുല്യമായി വളരുമാറാകട്ടെ.
രാജ്യം
പിതാവേ, ഞങ്ങളുടെ രാജ്യത്തില്‍ ഉടനീളം അങ്ങയുടെ നീതിയും സമാധാനവും ഒഴുകട്ടെ. ഞങ്ങളുടെ രാജ്യത്തിനു എതിരായുള്ള എല്ലാ അന്ധകാരത്തിന്‍റെ ശക്തികളും വിനാശങ്ങളും നശിച്ചുപോകട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● സമര്പ്പണത്തിന്റെ സ്ഥലം● ദിവസം 10: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 13 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഷ്ട ചിന്തകളിന്മേലുള്ള പോരാട്ടം ജയിക്കുക
● ക്ഷമയെ ആലിംഗനം ചെയ്യുക
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
അഭിപ്രായങ്ങള്‍