അനുദിന മന്ന
ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
Friday, 9th of June 2023
0
0
495
Categories :
Speaking in Tongues
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ (അപ്പൊ.പ്രവൃ 10:45).
നാം എന്തിനെയെങ്കിലും മഹത്വീകരിക്കുമ്പോള്‍, നാം അതിനെ വലിയതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ദൈവത്തിനു മാറ്റമില്ലയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം; ദൈവം വലിയതാകുവാന്‍ പോകുന്നില്ല. ദൈവത്തെ സംബന്ധിച്ചുള്ള നമ്മുടെ ധാരണയാണ് മാറിയത്; ദൈവം മാറാത്തവനായി നിലകൊള്ളുന്നു. എന്നിരുന്നാലും, അന്യഭാഷകളില്‍ സംസാരിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറ്റുന്നു അത് നമുക്ക് നല്ലതുമാകുന്നു.
ഈ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും അവരുടെമേല്‍ പെയ്തിറങ്ങുമ്പോള്‍, അവര്‍ പ്രശ്നങ്ങളെ ഉയര്‍ത്തുവാന്‍ ആരംഭിക്കും. സാഹചര്യങ്ങള്‍ എത്ര വലുതാണ്, എത്ര മോശമാണ്, എത്രമാത്രം ആശയറ്റതാകുന്നു എന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കും. കര്‍ത്താവിനെ ഉയര്‍ത്തേണ്ടതിനു പകരമായി അവര്‍ പ്രശ്നങ്ങളെ ഉയര്‍ത്തുന്നു. നിങ്ങള്‍ അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍, ദൈവം മഹത്വപ്പെടുവാന്‍ ഇടയായിത്തീരും.
1 തിമോഥെയോസ് 4:8 പറയുന്നു, "ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ".
നമ്മുടെ ശരീരം ശരിയായും ഫലപ്രദമായും പ്രവര്‍ത്തിക്കുവാന്‍ വ്യായാമം ആവശ്യമായിരിക്കുന്നതുപോലെ, നമ്മുടെ വിശ്വാസത്തിനും അനുദിന വ്യായാമം ആവശ്യമാണ്. വ്യായാമത്തില്‍ കൂടി ഒരു വ്യക്തിയ്ക്ക് തന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സാധിക്കും. സമാനമായി, നിങ്ങളുടെ വിശ്വാസത്തിനു വ്യായാമം നല്‍കുമ്പോള്‍ അത് പണിയപ്പെടുകയും വളരുകയും ചെയ്യുന്നു.
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും. (യൂദാ 1:20).
നാം അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍, നാം നമ്മെത്തന്നെ നമ്മുടെ വിശ്വാസത്തിന്‍റെ ഉന്നതമായ തലത്തിലേക്ക് പണിയുകയാണ് ചെയ്യുന്നത്, അങ്ങനെ നമ്മുടെ വിശ്വാസം ബലപ്പെടുകയും സചീവമാകുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
എന്നില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ച കര്‍ത്താവ്, യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഞാന്‍ ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ഞാന്‍ അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍, വലിയവനും, സ്തുതിയ്ക്ക് യോഗ്യനുമായ കര്‍ത്താവിനെയാണ് നാം ഉയര്‍ത്തുന്നത്.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെ കര്‍ത്താവും ദൈവവും രക്ഷകനുമായി അറിയുവാന്‍ എന്‍റെ കുടുംബാംഗങ്ങളുടെ കണ്ണുകളെയും കാതുകളെയും തുറക്കേണമേ. അവരെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തിരിക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ സാദ്ധ്യമാക്കി തരേണമേ. അഭിവൃദ്ധി പ്രാപിക്കുവാനുള്ള അഭിഷേകം എന്‍റെ ജീവിതത്തിന്മേല്‍ വരട്ടെ.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങളും സൌഖ്യങ്ങളും വിടുതലുകളും അവര്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ദേശങ്ങളുടെ നടുവില്‍ ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുക്രിസ്തുവിനെ അവരുടെ കര്‍ത്താവും ദൈവവും രക്ഷകനുമായി ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ദയ സുപ്രധാനമായതാണ്● ശീര്‍ഷകം: ദൈവം ശ്രദ്ധിക്കുന്നു
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
● സ്തുതി വര്‍ദ്ധനവ് കൊണ്ടുവരും
● കാവല്ക്കാരന്
● എത്രത്തോളം?
അഭിപ്രായങ്ങള്‍