അനുദിന മന്ന
കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
Tuesday, 20th of June 2023
0
0
420
Categories :
Emotions
1 ശമുവേല്‍ 30ല്‍, ദാവീദും അവന്‍റെ ആളുകളും പാളയത്തിലേക്ക് മടങ്ങിവന്നപ്പോള്‍ അമാലേക്ക് വന്ന് പാളയം കൊള്ളയടിക്കയും തങ്ങളുടെ ഭാര്യമാരേയും മക്കളേയും കൊല്ലാതെ അടിമകളാക്കി പിടിച്ചുകൊണ്ടുപോയി എന്ന് മനസ്സിലാക്കുകയും ചെയ്തു.
ദാവീദും അവന്‍റെ ആളുകളും ആ നാശം കാണുകയും തങ്ങളുടെ കുടുംബങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍, അവര്‍ക്ക് ബലമില്ലാതാകുവോളം അവര്‍ കരയുവാന്‍ ഇടയായി.
അവന്‍റെ വേദന വര്‍ദ്ധിപ്പിച്ചുകൊണ്ട് തന്‍റെ കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ തങ്ങളുടെ പുത്രന്മാരേയും പുത്രിമാരേയും നഷ്ടപ്പെട്ട വേദനയില്‍ അവനെ കല്ലെറിയണമെന്നുകൂടെ പറയുകയുണ്ടായി. എന്നാല്‍ ദാവീദോ തന്‍റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു. (1 ശമുവേല്‍ 30:6).
നിരാശകള്‍ തന്നെ തളര്‍ത്തിക്കളയുവാന്‍ ദാവീദ് അനുവദിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കുക. മറിച്ച്, ദൈവത്തില്‍ തന്നെത്തന്നെ ഉത്സാഹിപ്പിക്കാനും ബലപ്പെടുത്തുവാനും അവന്‍ തീരുമാനിച്ചു. നിങ്ങളെ സാഹായിക്കുവാനും നിങ്ങളുടെ കരങ്ങളില്‍ പിടിക്കുവാനും ആരുതന്നെ ഇല്ലാതിരിക്കുന്ന സമയങ്ങള്‍ ഉണ്ടാകും; അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്, ഒരിക്കലും എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത നിലയിലേക്ക് അനേകരും വീണുപോയിട്ടുള്ളത്. നിങ്ങളുടെ കഥ ഇങ്ങനെ ആയിരിക്കുകയില്ല എന്ന് ഞാന്‍ പ്രവചിക്കുന്നു. എഴുന്നേല്‍ക്കുക! നിങ്ങളെത്തന്നെ കര്‍ത്താവില്‍ ബലപ്പെടുത്തുക.
ദാവീദ് തന്നെത്തന്നെ കര്‍ത്താവില്‍ ബലപ്പെടുത്തിയപ്പോള്‍ തന്‍റെ ആളുകള്‍ അവനിലേക്ക് വന്നു എന്നത് പ്രധാനപ്പെട്ട കാര്യമാകുന്നു. എപ്പോഴും ഓര്‍ക്കുക, നിങ്ങള്‍ നിങ്ങളെത്തന്നെ കര്‍ത്താവില്‍ ബലപ്പെടുത്തുമ്പോള്‍, ആ ബലം വ്യാപിക്കുവാനായി തുടങ്ങും. അത് നിങ്ങള്‍ക്ക് ചുറ്റുമുള്ള സകലരേയും സകാരാത്മകമായി ബാധിക്കുകയും ചെയ്യും.
ദാവീദ് എങ്ങനെയാണ് കര്‍ത്താവില്‍ ബലപ്പെട്ടത് എന്നതിനെക്കുറിച്ച് വേദപുസ്തകം വ്യക്തമാക്കുന്നില്ല. ഒരുപക്ഷേ, അവന്‍ തന്‍റെ വീണ എടുത്തുകൊണ്ട് ഏകാന്തമായ ഒരു സ്ഥലത്തേക്ക് പോയി സ്തുതി ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് കര്‍ത്താവിനെ ആരാധിച്ചു കാണും. ആ സമയത്ത് പാട്ടുകള്‍ പാടുവാന്‍ ദാവീദിന് തോന്നിയില്ലായിരിക്കാം, എന്നാല്‍ എന്തായാലും അവന്‍ അങ്ങനെ ചെയ്തു.
നിങ്ങള്‍ക്ക് ചുറ്റുമുള്ള നകാരാത്മകമായ സാഹചര്യങ്ങളെ പുകഴ്ത്തുന്നതിനെ നിരസിക്കണം. പകരം, കര്‍ത്താവിനെ ഉയര്‍ത്തണം. ഒരു ഹെഡ്ഫോണ്‍ ഉപയോഗിച്ചു ചില ആരാധനാ ഗാനങ്ങള്‍ പാടുകയും, അവന്‍റെ നാമത്തെ ഉയര്‍ത്തുകയും ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വേദപുസ്തകം തുറന്ന് അതില്‍നിന്നും നിങ്ങളെ ശക്തീകരിക്കുന്ന ഒരു വചനഭാഗം വായിക്കുവാന്‍ സാധിക്കും. ദൈവവചനം വായിക്കുമ്പോള്‍ നിങ്ങളുടെ ആത്മീക മനുഷ്യന്‍ നിങ്ങളുടെ സ്വരം പിടിച്ചെടുക്കും, അങ്ങനെ നിങ്ങളുടെ ആത്മീക മനുഷ്യനില്‍ വിശ്വാസം വര്‍ദ്ധിക്കുവാന്‍ ഇടയായിത്തീരും. (റോമര്‍ 10:17).
ഒരു വലിയ ദൈവമനുഷ്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "നിങ്ങള്‍ ദൈവത്തെ വലിയതാക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങളെ ചെറുതാക്കുകയാണ് ചെയ്യുന്നത്.". അത് ശക്തിയേറിയതാണ്, ശരിയല്ലേ? ഈ രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കര്‍ത്താവില്‍ ബാലപ്പെടുത്തുവാന്‍ സാധിക്കും. വിജയം വേഗത്തില്‍ നിങ്ങളുടേതായിത്തീരും! നിങ്ങളുടെ സാക്ഷ്യം കേള്‍ക്കുവാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കയാണ്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
കൃപയുള്ള പിതാവേ, അങ്ങ് മാത്രം എന്‍റെ പ്രത്യാശയും ബലവും ആകുന്നതിനാല്‍ ഞാന്‍ നന്ദി പറയുന്നു. അവിടുന്ന് എന്നെ ഒരിക്കലും കൈവിടുകയില്ല എന്ന് അറിഞ്ഞുകൊണ്ട് ഞാന്‍ അങ്ങയില്‍ ചാരുന്നു. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ.L
Join our WhatsApp Channel
Most Read
● ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക● ഇപ്പോള് യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?
● ജ്ഞാനം പ്രാപിക്കുക
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
● എതിര്പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്
അഭിപ്രായങ്ങള്‍