അനുദിന മന്ന
വ്യതിചലനത്തിന്‍റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
Friday, 6th of October 2023
1
0
1481
Categories :
Discipleship
Maturity
ആഗ്രഹങ്ങള്‍, സ്വപ്‌നങ്ങള്‍, പ്രതിബദ്ധതകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയുടെയെല്ലാം മിശ്രിതമാണ് ജീവിതം. ഇതിന്‍റെ ബൃഹത്തായ വിസ്തൃതിയ്ക്കുള്ളില്‍, ശ്രദ്ധ പതറിപ്പോകുന്നത് മാറ്റമില്ലാതെ ഉണ്ടാകും, പലപ്പോഴും സൂക്ഷ്മമായതും ചില സന്ദര്‍ഭങ്ങളില്‍ തിളങ്ങുന്നതുമായിട്ട്, അത് നമ്മെ ദൈവം നമുക്ക് തന്നിട്ടുള്ള ഉദ്ദേശങ്ങളില്‍ നിന്നും നമ്മുടെ ലക്ഷ്യസ്ഥാനത്തുനിന്നും നമ്മെ അകറ്റുന്നു. വിശ്വാസികള്‍ എന്ന നിലയില്‍, അവയുടെ വശീകരണത്തില്‍ നിന്നും നാം മുക്തരല്ല, മറിച്ച് സ്ഥിരതയോടെ നില്‍ക്കുവാന്‍ വേണ്ടി ദൈവവചനത്തിന്‍റെയും ആത്മാവിന്‍റെയും ശക്തി നമുക്കുണ്ട്.
"നിന്‍റെ കണ്ണ് നേരേ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ". (സദൃശ്യവാക്യങ്ങള്‍ 4:25).
വ്യതിചലനങ്ങളെ മനസ്സിലാക്കുക.
നിര്‍വചനപ്രകാരം, ഏറ്റവും പ്രധാനപ്പെട്ട കാര്യത്തില്‍ നിന്നും നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്നതാണ് വ്യതിചലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വേദപുസ്തകപരമായ അര്‍ത്ഥത്തില്‍, ദൈവം നിയോഗിച്ചിരിക്കുന്ന നമ്മുടെ പാതയെ തിരിച്ചുവിടുന്നതാണ് വ്യതിചലനങ്ങള്‍. അവ അസംഖ്യമായ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു - ആളുകള്‍, ചിന്തകള്‍, പ്രലോഭനങ്ങള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവ. വ്യതിചലനത്തിന്‍റെ വശീകരണം എല്ലായിപ്പോഴും പാപകരമോ അഥവാ ഹാനികരമോ അല്ല. പലപ്പോഴും, ദൈവത്തിന്‍റെ 'മികച്ചതില്‍' നിന്നും നമ്മെ അകറ്റുന്ന 'നല്ലത്' അവയാകുന്നു.
ടെലിവിഷനില്‍ നിന്നുള്ള ഒരു പരമ്പരയുടെ ശബ്ദം അല്ലെങ്കില്‍ ഒരു കഫേയില്‍ നിന്നുള്ള സംസാരം ഇങ്ങനെയുള്ള ചില ശ്രദ്ധാശൈഥില്യങ്ങള്‍ ഒരുവനു നിസ്സാരമായിരിക്കാം, എങ്കിലും അവ മറ്റൊരാള്‍ക്ക് പൂര്‍ണ്ണമായും വിഘാതമായേക്കാം. ശ്രദ്ധ വ്യതിചലിക്കുന്നതിനുള്ള നമ്മുടെ വ്യക്തിപരമായ ഉറവിടം തിരിച്ചറിയുന്നതാണ് അവയില്‍ പ്രാവീണ്യം നേടുന്നതിനുള്ള ആദ്യത്തെ ചുവടുവെയ്പ്പ്.
"എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു". (2 കൊരിന്ത്യര്‍ 11:3).
വ്യതിചലനങ്ങളിലൂടെ യാത്ര ചെയ്യുക.
നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം കൂടുതല്‍ ആഴത്തിലാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നിരിക്കട്ടെ, അപ്പോള്‍ നിങ്ങളുടെ ഒരു സുഹൃത്ത് ഈ അടുത്തിടെ പട്ടണത്തിലേക്ക് താമസം മാറിയെന്ന് നിങ്ങള്‍ അറിയുവാന്‍ ഇടയായി. ഇത് ഇപ്പോള്‍ നിങ്ങളുടെ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നു. അതില്‍ത്തന്നെ അനുഗ്രഹമായിരിക്കുന്ന സൗഹൃദം, പ്രാര്‍ത്ഥനയ്ക്കായുള്ള പ്രഥമമായ വിളിയെ തടസ്സപ്പെടുത്തുമ്പോള്‍ ഒരു വ്യതിചലനമായി മാറുന്നു.
കര്‍ത്താവിനെ സേവിക്കുന്നതില്‍ നിങ്ങള്‍ അതിയായ ആഗ്രഹമുള്ളവരാകുന്നു. അവസാനമായി നിങ്ങള്‍ എടുത്തുചാടുകയും കര്‍ത്താവിനെ സേവിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു, എന്നാല്‍ വിമര്‍ശനത്തിന്‍റെയോ കുറ്റാരോപണത്തിന്‍റെയോ ആദ്യ സൂചനയില്‍ മാത്രം പിന്‍വാങ്ങുകയും ചെയ്യുന്നു. നിരാശ, യാഥാര്‍ത്ഥ്യമാണെങ്കില്‍ പോലും, ദൈവത്തിന്‍റെ വിളി നിറവേറ്റുന്നതില്‍ നിന്നും അവരെ തടയുന്ന ഒരു വ്യതിചലനമാകുന്നു അത്.
"നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". (എബ്രായര്‍ 12:1-2).
വ്യതിചലനവും വഴിമാറിപ്പോകലും.
വ്യതിചലനങ്ങളും ദൈവീകമായ വഴിത്തിരിവുകളും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് നിര്‍ണ്ണായകമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഒരു വ്യതിചലനമായി നാം കാണുന്നത് - ഒരു അപ്രതീക്ഷിതമായ സാഹചര്യമോ അഥവാ ഒരു 'ദൈവീക തടസ്സമോ' - അത് ദൈവം ഒരുപക്ഷേ നമ്മെ വളര്‍ച്ചയുടേയോ, പഠിപ്പിക്കലിന്‍റെയോ അല്ലെങ്കില്‍ ആഴമായ വെളിപ്പാടിന്‍റെയോ ഒരു കാലത്തിലേക്ക് നമ്മെ നയിക്കുകയാകാം.
ധാരാളം വഴിതിരിച്ചുവിടലുകള്‍ നേരിട്ട യോസേഫിനെ ഓര്‍ക്കുക, കൊട്ടാരത്തിലെ തന്‍റെ ദൈവീകമായ നിയമനത്തിനു മുമ്പായി അവന്‍ - പൊട്ടകിണറില്‍ നിന്നും കാരാഗൃഹത്തിലേക്ക് പോകേണ്ടിവന്നു. പല ഘട്ടങ്ങളിലും, തനിക്കു തന്‍റെ സാഹചര്യങ്ങളെ വ്യതിചലനങ്ങളായി കാണാമായിരുന്നു, എന്നാല്‍ വഴിതിരിച്ചുവിടലുകളെ അവസരങ്ങളാക്കി മാറ്റികൊണ്ട്, വിശ്വസ്തനായി തുടരുവാന്‍ അവന്‍ തീരുമാനിച്ചു.
"മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും". (സദൃശ്യവാക്യങ്ങള്‍ 19:21).
വ്യതിചലനങ്ങളെ നേര്‍ക്കുന്നേര്‍ കൈകാര്യം ചെയ്യുക.
വിവേചനശക്തിയാല്‍ സായുധരായിരിക്കുന്നു, അപ്പോള്‍, പിന്നെ എങ്ങനെയാണ് വ്യതിചലനങ്ങളെ നാം കൈകാര്യം ചെയ്യുക?
1. മുന്‍ഗണന നല്‍കുക:
ഏതെങ്കിലും ഉദ്യമത്തിലോ അഥവാ പ്രതിബദ്ധതയിലോ ഏര്‍പ്പെടുന്നതിനു മുമ്പ്, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം ആരായുക. ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കി അതിനനുസരിച്ച് മുന്‍ഗണന നല്‍കുക. "മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും". (മത്തായി 6:33).
2. അതിരുകള്‍ സൃഷ്ടിക്കുക:
നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തടസ്സങ്ങള്‍ തിരിച്ചറിയുകയും അതിരുകള്‍ നിശ്ചയിക്കുകയും ചെയ്യുക. ഇത് അര്‍ത്ഥമാക്കുന്നത്, പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക സമയം ക്രമീകരിക്കുക, അനാവശ്യമായ സാമൂഹീക ഇടപഴകലുകള്‍ കുറയ്ക്കുക, അല്ലെങ്കില്‍ ദൈവവചന പഠനസമയത്ത് അറിയിപ്പുകള്‍ ഓഫാക്കി വെക്കുക എന്നൊക്കെയാകുന്നു. "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". (സദൃശ്യവാക്യങ്ങള്‍ 4:23).
3. ഉത്തരവാദിത്വത്തോടെ നിലനില്‍ക്കുക:
വിശ്വസ്തനായ ഒരു സുഹൃത്തിനോടോ അല്ലെങ്കില്‍ ഉപദേഷ്ടാവിനോടോ നിങ്ങളുടെ ലക്ഷ്യങ്ങളും പദ്ധതികളും പങ്കിടുക. അവര്‍ നിങ്ങളെ പരിശോധിക്കുകയും നിങ്ങള്‍ ശരിയായ ട്രാക്കില്‍ തന്നെയായിരിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യട്ടെ. "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു". (സദൃശ്യവാക്യങ്ങള്‍ 27:17).
എപ്പോഴും ഓര്‍ക്കുക, വ്യതിചലനത്തിന്‍റെ കാറ്റ് ശക്തിയോടെയും സ്ഥിരതയോടെയും വീശിയേക്കാം, എന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ നങ്കൂരത്തിനും ദൈവവചനത്തിലെ ജ്ഞാനത്തിനും നമ്മെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ സാധിക്കും. യാത്രയെ സ്വീകരിക്കുക, വ്യതിചലനങ്ങളെ അംഗീകരിക്കുക, ഏറ്റവും നല്ല ഒന്നിലേക്ക് ദൈവം നിങ്ങളെ വിളിക്കുമ്പോള്‍ നല്ലതിനോട് 'ഇല്ല' എന്ന് പറയുവാന്‍ ശക്തരാകുക. ദൈവത്തോടുകൂടെയുള്ള നമ്മുടെ നടത്തത്തില്‍, ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു അച്ചടക്കം മാത്രമല്ല; അതൊരു ഭക്തി കൂടിയാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ജീവിതത്തിന്‍റെ അചഞ്ചലമായ വ്യതിചലനങ്ങള്‍ക്കിടയിലും, അങ്ങയുടെ സ്ഥിരമായ സ്നേഹത്തിലും വചനത്തിലും ഞങ്ങളുടെ ആത്മാക്കള്‍ നങ്കൂരമിടും. അങ്ങയുടെ ദൈവീകമായ പാതകളില്‍ ആയിരിക്കുവാന്‍ ഞങ്ങളുടെ ശ്രദ്ധയെ മൂര്‍ച്ച കൂട്ടേണമേ മാത്രമല്ല ഓരോ നിമിഷത്തേയും ലക്ഷ്യത്തോടെയും ആഗ്രഹത്തോടെയും സ്വീകരിക്കുവാന്‍ ഞങ്ങളെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● മികവ് പിന്തുടരുക
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
അഭിപ്രായങ്ങള്‍