english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കുറ്റപ്പെടുത്തല്‍ മാറ്റികൊണ്ടിരിക്കുക
അനുദിന മന്ന

കുറ്റപ്പെടുത്തല്‍ മാറ്റികൊണ്ടിരിക്കുക

Friday, 30th of June 2023
2 1 1217
Categories : Blame Shifting
നമുക്ക് ഏദന്‍ തോട്ടത്തിലേക്ക് പോകാം - ഇതെല്ലാം ആരംഭിച്ചത് അവിടെയാണ്. അതിനു മനുഷ്യൻ: "എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു". യഹോവയായ ദൈവം സ്ത്രീയോട്: "നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു". (ഉല്പത്തി 3:12-13).

പുരുഷന്‍ സ്ത്രീയെ കുറ്റപ്പെടുത്തി, അതിനു മറുപടിയായി, സ്ത്രീ പാമ്പിനെ കുറ്റപ്പെടുത്തുന്നു. മനുഷ്യന്‍ പാപം ചെയ്തതിനു ശേഷം, പെട്ടെന്നുതന്നെ മറ്റുള്ളവരെ മനുഷ്യന്‍ കുറ്റപ്പെടുത്തുവാന്‍ ആരംഭിച്ചു. (ഞാന്‍ മനുഷ്യന്‍ എന്ന് പരാമര്‍ശിക്കുമ്പോള്‍, അതിനകത്ത് സ്ത്രീയും ഉള്‍പ്പെടുമെന്ന് ദയവായി മനസ്സിലാക്കുക). 
നമ്മുടെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം എടുക്കുവാനുള്ള താല്പര്യമില്ലായ്മയാണ് പാപത്തിന്‍റെ ഒരു ദാരുണമായ ഫലം എന്ന് പറയുന്നത്. കൊച്ചുകുട്ടി മുതല്‍ വാര്‍ദ്ധക്യം ചെന്നവര്‍ വരെ എല്ലാവരിലും ഇന്ന് വളരെയധികമായി കാണുന്നതായ ഒരു മനോഭാവമാണിത്.

ആളുകള്‍ തങ്ങളുടെ പ്രവര്‍ത്തിക്കായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?
1. തങ്ങളുടെ പ്രവര്‍ത്തികളില്‍ നിന്നും വരുന്നതായ കുറ്റബോധത്തില്‍ ജീവിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
2. തങ്ങളുടെ പ്രവര്‍ത്തികളുടെ പരിണിതഫലം അനുഭവിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
മറ്റുള്ളവരെ പഴിചാരുക എന്നത്

രക്ഷപ്പെടുവാനുള്ള ഒരുതരം ഉപാധിയാകുന്നു.
മറ്റുള്ളവരെ പഴിചാരുന്നതിന്‍റെ ഫലം:
* തങ്ങളുടെ പരാജയത്തിനു മറ്റുള്ളവരെ കുറ്റംപറയുന്ന ആളുകള്‍ ഒരിക്കലും അവയെ അതിജീവിക്കുകയില്ല.
* അവര്‍ പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് വെറുതെ പോയിക്കൊണ്ടിരിക്കും, മാത്രമല്ല തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കുറ്റംചുമത്തുവാന്‍ അവര്‍ ആളുകളെ കണ്ടെത്തികൊണ്ടിരിക്കും.

അങ്ങനെയുള്ള ആളുകളെ പോലെയാകരുത്. ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ള സാമര്‍ത്ഥ്യത്തിന്‍റെ പൂര്‍ണ്ണതയില്‍ നിങ്ങള്‍ എത്തുവാന്‍, നിങ്ങളെത്തന്നെ മെച്ചപ്പെടുത്തുവാനുള്ള വഴികള്‍ നിങ്ങള്‍ ഇപ്പോഴും കണ്ടുപിടിക്കണം, നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം നിങ്ങള്‍ എടുക്കാതെയും നിങ്ങളുടെ തെറ്റില്‍ നിന്നും നിങ്ങള്‍ പഠിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെ ചെയ്യുവാന്‍ കഴിയുകയില്ല. 
ദുര്‍ബലനായ ഒരു നേതാവിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണിത്,
"അവയെ അമാലേക്യരുടെ പക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്‍റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു". (1 ശമുവേല്‍ 15:15).

തന്‍റെ ജനത്തിന്‍റെ ഉത്തരവാദി അവരുടെ നേതാവാകുന്നു. കുറ്റങ്ങള്‍ അവരുടെമേല്‍ വെച്ചുകെട്ടുവാന്‍ അവനു സാധിക്കുകയില്ല. 
ശൌല്‍ ഒരു ദുര്‍ബലനായ നേതാവും കര്‍ത്താവിന്‍റെ കല്പന പാലിക്കുന്നതില്‍ തനിക്കുണ്ടായ പരാജയത്തിനു തന്‍റെ ജനത്തെ പഴിചാരിയവനും ആയിരുന്നു. ദുര്‍ബലനായ ഒരു നേതാവ് പലപ്പോഴും മറ്റുള്ളവരെ, സാഹചര്യങ്ങളെ, വിധിയെ അഥവാ അവസരങ്ങളെ തങ്ങളുടെ പരാജയത്തിനു/കാര്യക്ഷമതയില്ലായ്മക്ക് കുറ്റപ്പെടുത്തുന്നവനാണ്. വചനം പറയുന്നു, "തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും" (ദാനിയേല്‍ 11:32).

ഇതില്‍ രസകരമായ കാര്യമെന്തെന്നാല്‍, ആദാം തന്‍റെ കുറ്റം തന്‍റെ ഭാര്യയുടെമേല്‍ ചുമത്തിയിട്ടും ഹവ്വ തന്‍റെ തെറ്റ് പാമ്പിന്‍റെമേല്‍ വെച്ചുകെട്ടിയിട്ടും, തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ദൈവം അവരെ കുറ്റക്കാരായി കണ്ടു അവരോടു കണക്കുചോദിച്ചു, തങ്ങളുടെ അനുസരണക്കേടിനു ഒരു വലിയ വിലതന്നെ അവര്‍ക്ക് കൊടുക്കേണ്ടതായി വന്നു. 
മനുഷ്യനോടു കല്പിച്ചതോ: "നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും". (ഉല്പത്തി 3:17).

ന്യായവിധിയുടെ ദിവസത്തില്‍ മറ്റുള്ളവരില്‍ പഴിചാരുവാനുള്ള യാതൊരു അവസരവും ഉണ്ടാവുകയില്ല. നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും [ന്യായവിധിക്ക് അനുസരിച്ച് മറുപടി പറയേണ്ടതായി വരും].
അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കുകയോ, പഴിചാരുകയോ, വിമര്‍ശിക്കയോ ചെയ്യരുത്; മറിച്ച് സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചുകൊൾവിൻ. (റോമര്‍ 14:12-13).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, എന്നെത്തന്നെ ന്യായീകരിക്കുവാന്‍ ഞാന്‍ പലപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടുണ്ട് എന്ന്, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഏറ്റുപറയുന്നു. ഈ ഇടര്‍ച്ചയെ അതിജീവിക്കുവാന്‍ ദയവായി എന്നെ സഹായിക്കേണമേ. ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.

സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.

കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.

Join our WhatsApp Channel


Most Read
● പുതിയ നിങ്ങള്‍
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● ആത്മീകമായ ദീര്‍ഘദൂരയാത്ര
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ