അനുദിന മന്ന
മഹത്വത്തിന്‍റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
Tuesday, 27th of June 2023
1
0
859
Categories :
Tongue
യേശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ശേഷം, തന്നില്‍ വിശ്വസിക്കുന്നവരില്‍ അടയാളങ്ങള്‍ നടക്കുമെന്ന് അവന്‍ പ്രഖ്യാപിക്കുകയുണ്ടായി.
17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്‍റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; 18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. (മര്‍ക്കോസ് 16:17-18).
കര്‍ത്താവായ യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവും, ദൈവവും രക്ഷിതാവുമായി വിശ്വസിക്കുന്നവരില്‍ ഈ അടയാളങ്ങള്‍ നടക്കും.
1. അവർ ഭൂതങ്ങളെ പുറത്താക്കും - അമാനുഷീകമായ ഒരു അധികാരം.
2. അവര്‍ പുതുഭാഷകളിൽ സംസാരിക്കും - അമാനുഷീകമായ ഒരു ഭാഷ.
3. അവര്‍ സർപ്പങ്ങളെ പിടിച്ചെടുക്കും - അമാനുഷീകമായ സംരക്ഷണം.
4. അവര്‍ മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല - അമാനുഷീകമായ പരിപാലനം.
5. അവര്‍ രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും - അമാനുഷീകമായ ശക്തി.
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍, മറ്റു അമാനുഷീകമായ അടയാളങ്ങളോടുകൂടെ തന്നെയാണ് അന്യഭാഷയില്‍ സംസാരിക്കുന്നതും പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. മനുഷ്യന്‍റെ അസാമാന്യമായ പ്രകൃതത്തിന്‍റെ ഒരു സൂചനയാണ് അന്യഭാഷയില്‍ സംസാരിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആത്മഹത്യയുടെ വക്കില്‍ നിന്നും കര്‍ത്താവിനാല്‍ അതിശയകരമായി രക്ഷപ്പെട്ടവനാണ് ഞാന്‍. ഞാന്‍ തെരുവില്‍ ആയിരിക്കുമ്പോള്‍ ഒരുവന്‍ എന്നോട് സുവിശേഷം പങ്കുവെച്ചു. (സുവിശേഷീകരണത്തില്‍ എനിക്ക് വളരെയധികം താല്പര്യമുള്ളതിന്‍റെ കാരണങ്ങളില്‍ ഒന്നാണിത്). അതിനുശേഷം യേശുവിനു വേണ്ടി തീക്ഷ്ണതയോടെ നില്‍ക്കുന്ന ഒരു കൂട്ടം യ്യൌവനക്കാരുമായി ഞാന്‍ ചേര്‍ന്നു.
ഒരു രാത്രിയില്‍, വളരെ താമസിച്ച്, ഏകദേശം വെളുപ്പിന് 2:30 മണിക്ക്, ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ (ഞങ്ങളില്‍ ചുരുക്കംപേര്‍), ഞാന്‍ ദൈവത്തിന്‍റെ ശക്തി അനുഭവിക്കുവാന്‍ ഇടയായി, എന്‍റെ ശരീരം മുഴുവന്‍ തീയുടെ ഒരു അനുഭവം എനിക്കുണ്ടായി. വളരെ ചൂട് എനിക്ക് അനുഭവപ്പെട്ടു. അനിയന്ത്രിതമായി ഞാന്‍ കരയുവാന്‍ ആരംഭിച്ചു. അതേ സമയം തന്നേ, വലിയ തീവ്രതയോടെ എന്തോ ഒന്ന് എന്‍റെ ശരീരത്തിലേക്ക് പ്രവഹിക്കുന്നതുപോലെ എനിക്ക് തോന്നി.
ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്‍റെ അധരം ചലിച്ചുകൊണ്ടിരുന്നു, അസാധാരണമായ ശക്തിയോടെ എന്‍റെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. ഞാന്‍ ദൈവത്തെ സ്തുതിക്കുവാന്‍ പരിശ്രമിച്ചു, അതെ വചനം പറയുന്നതുപോലെ തന്നേ, "നിന്‍റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറയ്ക്കും". (സങ്കീര്‍ത്തനം 81:10). എന്‍റെ അധരത്തെ ഒരു പുതിയ ഭാഷയാല്‍ കര്‍ത്താവ് നിറച്ചു - മഹത്വത്തിന്‍റെ ഭാഷ.
ഞാന്‍ മഹത്വകരമായി പരിശുദ്ധാത്മ സ്നാനം പ്രാപിക്കുവാന്‍ ഇടയായി. ദൈവം മുഖപക്ഷം ഉള്ളവനല്ല. ദൈവം എനിക്ക് വേണ്ടി ചെയ്തത്, നിങ്ങള്‍ക്കായി ചെയ്യുവാനും ദൈവത്തിനു കഴിയും. (അപ്പൊ.പ്രവൃ 10:34).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
എന്‍റെ അധരം ദൈവത്തിന്‍റെ ഹിതത്തെ സ്ഥാപിക്കയും അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുകയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (യിരെമ്യാവ് 5:14).
കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക● മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുക
● ആത്മീക വാതിലുകളുടെ മര്മ്മങ്ങള്
● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു
● ഉള്ളിലെ നിക്ഷേപം
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1
● വിശ്വാസത്താലുള്ള നടപ്പ്
അഭിപ്രായങ്ങള്‍