അനുദിന മന്ന
സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
Tuesday, 8th of August 2023
1
0
965
Categories :
Love
തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതായ സ്നേഹം ഒരു കാല്പനീകമായ വികാരമല്ല, മറിച്ച് അത് പ്രാഥമീകമായി ഒരു പ്രവര്‍ത്തനപരമായ പദമാകുന്നുവെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് കേവലം നിങ്ങളില്‍ രോമാഞ്ചം ഉളവാക്കുന്ന ഒരു വികാരമല്ല. ദൈവവചനം വളരെ വ്യക്തമായി നമ്മോടു കല്‍പ്പിക്കുന്നു, "നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക". (1 യോഹന്നാന്‍ 3:18).
പലപ്പോഴും, നാം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് അവര്‍ നാമുമായി നന്നായി യോജിക്കുന്നത് കൊണ്ടാകുന്നു. അവരോടുകൂടെ ആയിരിക്കുന്നത് എളുപ്പമാകുന്നു, അതുകൊണ്ട് അവരുമായി ഉല്ലസിക്കുന്നതിനു അധികം പ്രയത്നത്തിന്‍റെ ആവശ്യമില്ല. അത് സൌകര്യപ്രദമാണ്. മാത്രമല്ല ഇത് സുഖകരവുമാകുന്നു. എന്നാല്‍ യഥാര്‍ത്ഥമായ സ്നേഹം അനുകമ്പയും ശ്രദ്ധയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള കരുതലുമാകുന്നു. അത് സൗകര്യം നോക്കിയല്ല, മറിച്ച് പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്.
തകര്‍ന്നതായ, പാപം നിറഞ്ഞതായ നമ്മുടെ ഈ ലോകത്തില്‍, നമുക്ക് ഇണങ്ങിചേരുവാന്‍ പ്രയാസമുള്ള ആളുകള്‍ എപ്പോഴും ഉണ്ടായിരിക്കും; സ്നേഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ എല്ലായിപ്പോഴും ഉണ്ടായിരിക്കും. കഴിയുന്നിടത്തോളം അവരെ ഒഴിവാക്കുവാന്‍ വേണ്ടി, മറ്റൊരു വഴിയായി ഓടുക എന്നതാണ് നമ്മുടെ സ്വാഭാവീകമായ മാനുഷീക പ്രവണത.
ദൈവത്തിന്‍റെ വചനം നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ട് പറയുന്നു, "നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ?" (ലൂക്കോസ് 6:32-33).
ദൈവം നിങ്ങളുടെ ജീവിതത്തില്‍ തന്നിട്ടുള്ള പ്രയാസമുള്ള ആളുകളെ സ്നേഹിക്കുവാന്‍ വേണ്ടി, ദൈവം ഔദാര്യമായി നല്‍കുന്നതായ കൃപ നിങ്ങള്‍ക്ക് ആവശ്യമാകുന്നു.
റോമര്‍ 5:5 പറയുന്നു, "ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ". പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയില്‍ നാം സമയങ്ങള്‍ ചിലവഴിക്കുമ്പോള്‍, ദൈവസ്നേഹം നമ്മുടെ ആത്മാവിലേക്ക് ആഴമായി പകരപ്പെടുന്നു. മറ്റൊരു തരത്തിലും ഇങ്ങനെ സംഭവിക്കുവാന്‍ സാദ്ധ്യമല്ല. നമുക്ക് ചുറ്റുമുള്ള കഠിനരായ മനുഷ്യരെ സ്നേഹിക്കുവാന്‍ സഹായിക്കുന്നതായ കൃപയാണിത്.
നാം ഇത് ചെയ്യുമ്പോള്‍, ദൈവനാമം മാനിക്കപ്പെടും, നമ്മുടെ ഹൃദയം ആഴമായ സംതൃപ്തി കണ്ടെത്തുവാന്‍ ഇടയാകും. ഇത് സംശയരഹിതമായി ഒരു ഉയര്‍ന്ന നിലവാരമാകുന്നു, അതുകൊണ്ടാകുന്നു ഇത് വിജയിക്കുന്ന ഒരു തന്ത്രപ്രധാനമായ കാര്യമായിരിക്കുന്നത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ആത്മാവിനെ എന്‍റെമേല്‍ പകരേണമേ. പരിശുദ്ധാത്മാവേ വന്ന്, എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കേണമേ. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള് ഉപവാസം: ദിവസം #2● ദൈവത്തിന്‍റെ 7 ആത്മാക്കള്: വിവേകത്തിന്റെ ആത്മാവ്
● കൃപയുടെ ഒരു ചാലായി മാറുക
● സമ്പൂര്ണ്ണ ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കുക
● ആ കാര്യങ്ങള് സജീവമാക്കുക
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 2
● ഇന്നത്തെ സമയങ്ങളില് ഇതു ചെയ്യുക
അഭിപ്രായങ്ങള്‍