english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
അനുദിന മന്ന

പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2

Friday, 21st of July 2023
1 0 943
Categories : Intercession Prayer
 പുത്രന്മാര്‍ മിസ്രയിമില്‍ എത്തിയിരിക്കുന്ന രംഗം നോക്കുക. അവര്‍ തങ്ങളുടെ സഹോദരനായ യോസേഫിനെ കണ്ടുമുട്ടി, എന്നാല്‍ അവന്‍ അവനെത്തന്നെ അവര്‍ക്ക് ഇതുവരേയും വെളിപ്പെടുത്തിയില്ല. തന്‍റെ സഹോദരന്മാരുടെ ഹൃദയം സത്യത്തില്‍ മാറിയോ അതോ ഇല്ലയോ എന്നറിയുവാന്‍ വേണ്ടി യോസേഫ് മറ്റൊരു പരിശോധന കൂടി നടത്തി. തന്‍റെ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീനിന്‍റെ ചാക്കില്‍ വെക്കുവാനായി യോസേഫ് തന്‍റെ കാര്യവിചാരകനോട് ആവശ്യപ്പെട്ടു. പരിശോധനാ പ്രക്രിയയില്‍, ആ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീന്‍റെ ചാക്കില്‍ കണ്ടെത്തുകയുണ്ടായി, അങ്ങനെ അവന്‍ പിടിക്കപ്പെട്ടു. സഹോദരന്മാര്‍ മിസ്രയിമിലേക്ക് തിരികെ പോയി. 

വീണ്ടും, എല്ലാ സഹോദരന്മാരും നിശബ്ദരായിരിക്കുന്നു (മിക്കവാറും, അവര്‍ സംസാരിക്കുവാന്‍ കഴിയാതെവണ്ണം ഞെട്ടലില്‍ ആയിരുന്നു). എന്നാല്‍, യെഹൂദാ തന്‍റെ സഹോദരനായ ബെന്യാമീനിനു വേണ്ടി ഇടുവില്‍ നിന്നുകൊണ്ട് ആ കുറ്റം ഏറ്റെടുക്കുന്നു.
ഈ ഭാഗം ഉല്പത്തി 44:32-33 വരെയുള്ള വാക്യങ്ങളില്‍ നമുക്ക് കാണാം.

യെഹൂദാ യോസേഫിനോടു ഇപ്രകാരം അപേക്ഷിച്ചു പറഞ്ഞു, "അടിയൻ അപ്പനോട്: അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. 33ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ". (ഉല്പത്തി 44:32-33).

ഇടുവില്‍ നില്‍ക്കുന്ന ഒരു വ്യക്തി താന്‍ ആര്‍ക്കുവേണ്ടിയാണോ ഇടുവില്‍ നില്‍ക്കുന്നത് ആ വ്യക്തിയുടെ സ്ഥാനം എടുക്കുകയാണ് ചെയ്യുന്നത്. 
യോസേഫ് അത് കണ്ടു, മുന്‍പ്, അവന്‍റെ സഹോദരന്മാര്‍ വ്യക്തിപരമായ നേട്ടത്തിനായി തങ്ങളുടെ സ്വന്തം സഹോദരനെ കൊല്ലുവാന്‍ തയ്യാറായവരാണ്. എന്നാല്‍ ഇപ്പോള്‍, അവരില്‍ വലിയൊരു മാറ്റം അവന്‍ കാണുകയുണ്ടായി. ഒരുവന്‍ മറ്റൊരുവനുവേണ്ടി തന്നെത്തന്നെ ത്യജിക്കുവാന്‍ തയ്യാറാകുന്നു. ബെന്യാമീനിനു വേണ്ടി കാരാഗൃഹത്തില്‍ അടക്കപ്പെടുവാന്‍ യെഹൂദാ തയ്യാറാകുന്നു. തന്‍റെ സഹോദരന്മാരില്‍ ഈ മാറ്റം യോസേഫ് കാണുകയും അവര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി 45:1-3 വായിക്കുക).

ഇത് വളരെ പ്രാവചനീകമാകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഓരോ ക്രിസ്ത്യാനികളും തങ്ങളുടെ അനുഗ്രഹങ്ങളെ, തങ്ങളുടെ കുടുംബത്തെ, തങ്ങളുടെ സഭയെ, തങ്ങളുടെ ശുശ്രൂഷയെ സംബന്ധിച്ച് മാത്രം കരുതലുള്ളവര്‍ ആയിരിക്കുന്നു. സകലവും ഞാന്‍, എനിക്ക്, എന്‍റെത് എന്ന് മാത്രമായിരിക്കുന്നു.  ത്യാഗപരമായ മധ്യസ്ഥതയിലേക്ക് നാം പ്രവേശിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കായി ഇടുവില്‍ നില്‍ക്കുമ്പോള്‍ മാത്രമേ, നമുക്ക് ഒരിക്കലും ചിന്തിക്കുവാന്‍ കഴിയാത്ത നിലയില്‍ കര്‍ത്താവ് തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി തരികയുള്ളൂ.

പരിശുദ്ധാത്മാവ് ഇത് വളരെ ശക്തമായി എന്‍റെ ഹൃദയത്തില്‍ പതിപ്പിക്കുവാന്‍ ഇടയായി. യെഹൂദായുടെ പക്ഷപാദം യോസേഫ് തന്‍റെ സഹോദരന്മാര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിലേക്ക് നയിച്ചു. നിങ്ങളുടെ ഇടുവില്‍ നില്‍പ്പ് നഷ്ടപ്പെട്ടു കിടക്കുന്ന അനേകര്‍ക്ക്‌ ക്രിസ്തുവിനെ വെളിപ്പെടുത്തുവാന്‍ ഇടയാക്കും. 

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച:
കര്‍ത്താവായ യേശുക്രിസ്തുവിനെ എന്‍റെ രക്ഷകനും ദൈവവുമായി ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്‌, ഞാനും എന്‍റെ കുടുംബവും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. (അപ്പൊ.പ്രവൃ 16:31, ഇയ്യോബ് 22:28).
എന്‍റെ മക്കള്‍ (നിങ്ങളുടെ മക്കളുടെ പേരുകള്‍ പരാമര്‍ശിക്കുക) നിർഭയം വസിക്കുകയും, അവരുടെ സന്തതി അങ്ങയുടെ സന്നിധിയിൽ നിലനില്ക്കുകയും ചെയ്യും. (സങ്കീര്‍ത്തനം 102:28).
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കുടുംബാംഗങ്ങളെ (അവരുടെ പേരുകള്‍ പറയുക) ആരുംതന്നെ അങ്ങയുടെ കയ്യില്‍ നിന്നും പിടിച്ചുപറിക്കുകയില്ല എന്ന് ഞാന്‍ ഏറ്റുപറയുന്നു. (യോഹന്നാന്‍ 10:29).

കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
 
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.

സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.

Join our WhatsApp Channel


Most Read
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‍റെ പ്രാധാന്യത
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
● ആ കാര്യങ്ങള്‍ സജീവമാക്കുക
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ