അനുദിന മന്ന
സ്വാധീനത്തിന്‍റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
Thursday, 9th of November 2023
1
0
874
16ഒന്നാമത്തവൻ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 17അവൻ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവൻ ആയിരിക്ക എന്നു കല്പിച്ചു. 18രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 19നീയും അഞ്ചു പട്ടണത്തിനു മേൽവിചാരകൻ ആയിരിക്ക എന്ന് അവൻ അവനോടു കല്പിച്ചു. (ലൂക്കോസ് 19:16-19).
ഓരോ വിശ്വാസിയുടെയും ഹൃദയത്തിനകത്ത് കഴിവിന്‍റെ ഒരു വിത്ത് കിടപ്പുണ്ട്, നമുക്ക് യജമാനന്‍ നല്‍കിയിരിക്കുന്ന ദൈവീകമായ ഒരു താലന്ത് നമ്മിലുണ്ട്, അത് ദൈവം നമ്മില്‍ വെച്ചിരിക്കുന്ന താലന്തുകളുടെയും വരങ്ങളുടെയും ഒരു രൂപകമാകുന്നു. ലൂക്കോസ് 19:16-19 വരെയുള്ള ഭാഗങ്ങള്‍ ഗൃഹവിചാരകത്വത്തിന്‍റെയും പ്രതിഫലത്തിന്‍റെയും ശ്രേഷ്ഠമായ ഒരു ചിത്രം വരച്ചുകാട്ടുന്നു, അവിടെ ദൈവരാജ്യത്തിലെ ആഴമായ ഒരു തത്വത്തെ എടുത്തുകാണിക്കുന്നുണ്ട്: നമുക്ക് നല്‍കിയിരിക്കുന്ന അധികാരത്തിന്‍റെ മണ്ഡലത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ വിശ്വസ്തതയുടെ അളവാകുന്നു.
റാത്തലിന്‍ ഉപമ നമ്മെ പഠിപ്പിക്കുന്നത് ഓരോ ദാസനും ചെറിയ കാര്യങ്ങള്‍ നല്‍കപ്പെട്ടു എന്നാണ് - ഒരൊറ്റ റാത്തല്‍ എങ്കിലും. ആദ്യത്തെ ദാസന്‍, തന്നില്‍ ഭരമേല്‍പ്പിച്ചിരുന്ന റാത്തലിന്‍റെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട്, വളരെ ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുകയും പത്തുംകൂടെ നേടുകയും ചെയ്തു. രാണ്ടാമത്തെ ദാസനും, അത് അല്പം കുറവായിരുന്നുവെങ്കിലും അതിനെ വര്‍ദ്ധിപ്പിച്ച്, അഞ്ചു റാത്തല്‍ കൂടി അധികമായി നേടി. അവരുടെ നേട്ടം കേവലം സംഖ്യാപരമായ വര്‍ദ്ധനവ് മാത്രമല്ലായിരുന്നു മറിച്ച് വലിയ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള അവരുടെ വിശ്വസ്തതയുടേയും കഴിവിന്‍റെയും തെളിവായി കാണുവാന്‍ സാധിക്കുന്നു.
"അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ" (ലൂക്കോസ് 16:10) എന്ന വേദപുസ്തക തത്വം ഈ വിവരണത്തില്‍ ജീവന്‍ പ്രാപിക്കുന്നു. ഒന്നാമത്തെ ദാസന്‍റെ പത്തുമടങ്ങ് നേട്ടം കേവലം ഒരു കാറ്റിന്‍റെ വരവല്ലായിരുന്നു; അത് അദ്ദേഹത്തിന്‍റെ അദ്ധ്വാനശീലത്തിന്‍റെയും, സര്‍ഗ്ഗാത്മകതയുടേയും, സ്ഥിരോത്സാഹത്തിന്‍റെയും തെളിവായിരുന്നു. അതുപോലെ, രണ്ടാമത്തെ ദാസന്‍റെ അഞ്ചുമടങ്ങ് വര്‍ദ്ധനവ് അവന്‍റെ പരിശ്രമത്തേയും, വിശ്വാസ്യതയേയുമാണ് കാണിക്കുന്നത്.
ദൈവത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍, വിശ്വസ്തത സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയ ഒരു കറന്‍സി ആകുന്നു. അത് വിശ്വാസത്തെ വാങ്ങുകയും മഹത്തായ പ്രവൃത്തിയിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുന്നതായ കറന്‍സിയാണ്. മത്തായി 25:21 ല്‍ കാണുന്നതുപോലെ, വിശ്വസ്തനായ ദാസനു കേവലം കൂടുതല്‍ ദൌത്യങ്ങള്‍ നല്‍കികൊണ്ട് പ്രതിഫലം കൊടുക്കുക മാത്രമല്ല മറിച്ച് യജമാനന്‍റെ സന്തോഷവും ലഭിക്കുന്നു - "നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ . . . . . . . നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു".
ആദ്യത്തെ ദാസന്‍റെ പത്തുമടങ്ങ് നേട്ടം അവനെ പത്തു പട്ടണങ്ങള്‍ക്ക് അധികാരിയാക്കുന്നതിനു കാരണമായി, അതുപോലെ രണ്ടാമത്തെ ദാസന്‍റെ അഞ്ചുമടങ്ങ് നേട്ടം അവനു അഞ്ചു പട്ടണങ്ങളുടെ മേല്‍ അധികാരം ലഭിക്കുവാന്‍ ഇടയാക്കി. നല്കപ്പെട്ടതിനെ വര്‍ദ്ധിപ്പിക്കുവാനുള്ള അവരുടെ വിശ്വസ്തതയും തുടര്‍ന്നുള്ള അവരുടെ അധികാരവും തമ്മിലുള്ള നേരിട്ടുള്ള ഈ പരസ്പരബന്ധം തിരുവെഴുത്തിലുടനീളം പ്രതിധ്വനിച്ചു കാണുന്ന ഒരു തത്വമാകുന്നു. ഉദാഹരണത്തിന്, സദൃശ്യവാക്യങ്ങള്‍ 3:5-6 ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു, പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും - സ്വാധീനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും അതിരുകളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാകുന്നിത്.
"അവൻ അവനോട്: നന്ന് നല്ല ദാസനേ". (ലൂക്കോസ് 19:17). ദാസന്മാരുണ്ട്, അപ്പോള്‍ത്തന്നെ ഏറ്റവും മികച്ച ദാസന്മാരുമുണ്ട്. ഒരു നല്ല ദാസന്‍ കേവലം ആവശ്യമുള്ള കാര്യം മാത്രം ചെയ്യുന്നവനല്ല മറിച്ച് മികവോടും അഭിനിവേശത്തോടും കൂടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നവനാണ്. കൊലൊസ്സ്യര്‍ 3:23-24 നമ്മെ പ്രബോധിപ്പിക്കുന്നത് ഇങ്ങനെയാണ്, 'നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ'.
അങ്ങനെയെങ്കില്‍, നമുക്ക് എങ്ങനെ മികച്ച ദാസന്മാരാകുവാന്‍ കഴിയും? ദൈവം നമുക്ക് നല്‍കിയിട്ടുള്ള വരങ്ങളെ പരിപാലിക്കുന്നതില്‍ കൂടിയും ദൈവത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന സ്നേഹത്തോടെയും സമര്‍പ്പണത്തോടെയും മറ്റുള്ളവരെ സേവിക്കുന്നതില്‍ കൂടിയും. 1 പത്രോസ് 4:10 പറയുന്നതുപോലെ, "ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ".
നിങ്ങളുടെ റാത്തല്‍ എന്താകുന്നു? നിങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന് ദൈവം ആവശ്യപ്പെടുവാന്‍ ദൈവം എന്താണ് നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നത്? അത് ഒരു താലന്താകാം, ഒരു ഉറവിടമാകാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്ന പ്രോത്സാഹനത്തിന്‍റെ ഒരു വാക്ക് പോലും ആകാം. ഈ 'ചെറിയ' കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കുമ്പോള്‍, വര്‍ദ്ധിച്ച അധികാരത്തിനു വേണ്ടി ദൈവം നിങ്ങളെ ഒരുക്കുന്നു - നിങ്ങളുടെ കുടുംബത്തെ, നിങ്ങളുടെ സമൂഹത്തെ, അതിലുമപ്പുറം സ്വാധീനം ചെലുത്തുവാന്‍.
നാം വിശ്വസ്തതയോടെ സേവനം ചെയ്യുമ്പോള്‍. സകല സത്പ്രവൃത്തികള്‍ക്കും മതിയായ മാനപാത്രങ്ങളായി നാം മാറുന്നു. 2 തിമോഥെയോസ് 2:21 എടുത്തുകാണിക്കുന്നത്, നമ്മെത്തന്നെ വിശുദ്ധരായി വേര്‍തിരിക്കുമ്പോള്‍ - ദൈവത്തിന്‍റെ വേല ചെയ്യുവാന്‍ ഒരുക്കമുള്ളവരും എല്ലാ സത്പ്രവൃത്തികള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുവാന്‍ തയ്യാറുള്ളവരും ആയിരിക്കുമ്പോള്‍ വരുന്നതായ രൂപാന്തരത്തെ സംബന്ധിച്ചാണ്.
വിശ്വസ്തരായ ദാസന്മാരുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഭൂമിയിലെ നമ്മുടെ പ്രവര്‍ത്തികള്‍ക്ക് നിത്യമായ പ്രാധാന്യമുണ്ടെന്നാണ്. ഇന്ന് നാം വിതയ്ക്കുന്നതായ വിശ്വസ്തതയുടെ വിത്തുകള്‍ ദൈവരാജ്യത്തിനു വേണ്ടി സ്വാധീനത്തിന്‍റെയും പ്രഭാവത്തിന്‍റെയും ഒരു പൈതൃകം കൊയ്യുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
പിതാവേ, അങ്ങു ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന റാത്തലുകളുടെ വിശ്വസ്തരായ ഗൃഹവിചാരകര്‍ ആയിരിക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് തരേണമേ. ഞങ്ങളുടെ കൈകള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കട്ടെ, ഞങ്ങളുടെ ഹൃദയങ്ങള്‍ ആവേശത്തോടെ സേവിക്കട്ടെ, അതുപോലെ ഞങ്ങളുടെ ജീവിതം അങ്ങയുടെ മികവിനെ പ്രതിഫലിപ്പിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എത്ര ഉച്ചത്തില് നിങ്ങള്‍ക്ക് സംസാരിക്കാന് കഴിയും?● ആത്മാവിന്‍റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 1
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● നിരാശയെ എങ്ങനെ അതിജീവിക്കാം
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്
● യേശു കുടിച്ച വീഞ്ഞ്
● നല്ലവിജയം എന്നാല് എന്ത്?
അഭിപ്രായങ്ങള്‍