അനുദിന മന്ന
ലംബവും തിരശ്ചീനവുമായ ക്ഷമ
Thursday, 1st of February 2024
1
0
1043
Categories :
ക്ഷമ (Forgiveness)
വേദനയും, മുറിവുകളും, തകര്‍ച്ചയും നിറഞ്ഞതായ ഒരു ലോകത്ത്, മാനസീകവും, വൈകാരികവും, ശാരീരികവുമായ സൌഖ്യത്തിനായുള്ള വിളി എന്നത്തെക്കാളും ഉച്ചത്തില്‍ ആയിരിക്കുന്നു. ക്രിസ്തുവിന്‍റെ അനുയായികളെന്ന നിലയില്‍, നമ്മുടെമേല്‍ ഉദാരമായി പകര്‍ന്നിരിക്കുന്ന അതേ അനുകമ്പയും, വിവേകവും, സ്നേഹവും മറ്റുള്ളവരോട് കാണിക്കുന്ന, സൌഖ്യത്തിന്‍റെ പാത്രങ്ങളാകുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ക്ഷമയില്ലായ്മയുടെ ചങ്ങലകളില്‍ നാം നമ്മെത്തന്നെ കുടുക്കിയിട്ടിരിക്കുമ്പോള്‍ മറ്റുള്ളവരെ ഫലപ്രദമായ രീതിയില്‍ ശുശ്രൂഷിക്കുവാന്‍ നമുക്ക് എങ്ങനെ സാധിക്കും? അപ്പോസ്തലനായ പൌലോസ് എഫെസ്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍, ക്ഷമയുടെ പ്രാധാന്യതയെ സംബന്ധിച്ച് അടിവരയിട്ടുകൊണ്ട് പറയുന്നു, "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി (ആര്‍ദ്രതയും, വിവേകവും, സ്നേഹ-നിര്‍ഭരമായ ഹൃദയമുള്ളവരും) ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ (ഒരുക്കത്തോടെയും, സൌജന്യമായും) അന്യോന്യം ക്ഷമിപ്പിൻ" (എഫെസ്യര്‍ 4:32 ആംപ്ലിഫൈഡ്). ഈ തിരുവചനം നമ്മെ ക്ഷണിക്കുവാന്‍ ആഹ്വാനം ചെയ്യുക മാത്രമല്ല മറിച്ച് ക്ഷമയുടെ ദൈവീകമായ മാതൃകയെ നമ്മുടെ മാനദണ്ഡമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
ക്ഷമയുടെ ദൈവീകമായ മാതൃക
എല്ലാ ക്ഷമയുടേയും അടിസ്ഥാനം നമ്മോടുള്ള ദൈവത്തിന്‍റെ കൃപയുടെ അഗാധമായ സത്യത്തില്‍ വെരൂന്നിയിരിക്കുന്നു, അത് ക്രിസ്തുവിന്‍റെ കുരിശിലെ ത്യാഗപ്രവൃത്തിയെ പ്രതിപാദിക്കയും ചെയ്യുന്നു. സമാനതകളില്ലാത്ത സ്നേഹത്തിന്‍റെ ഈ പ്രവര്‍ത്തിയാണ് ക്ഷമിക്കുവാനുള്ള നമ്മുടെ കഴിവിന്‍റെ അടിസ്ഥാനമായി മാറുന്നത്. ക്ഷമയുടെ രണ്ടു മാനങ്ങളെ ക്രൂശ് തന്നെ സാദൃശീകരിക്കുന്നു - ലംബവും തിരശ്ചീനവും - അവ രണ്ടും ക്ഷമയുടെ യാത്രയിലെ നിര്‍ണ്ണായക വശത്തെ പ്രതിനിധീകരിക്കുന്നു.
ലംബമായ ക്ഷമ
കുരിശിന്‍റെ മുകളിലേക്ക് നില്‍ക്കുന്ന തൂണ്‍ ക്രിസ്തുയേശുവില്‍ കൂടി നമുക്ക് ദൈവത്തോടുള്ള നിരപ്പിനെയാണ് ചൂണ്ടികാണിക്കുന്നത്. ദൈവത്തിങ്കല്‍ നിന്നും നമുക്ക് ലഭിക്കുന്നതായ ക്ഷമയുടെ വ്യക്തമായ പ്രതിനിധാനമാകുന്നിത്, ക്രിസ്തുവിന്‍റെ പൂര്‍ത്തിയായ പ്രവര്‍ത്തിയിലൂടെ ദൈവം തന്നെ ആരംഭിച്ചതും നിവര്‍ത്തിച്ചതുമായ ഒരു പ്രവൃത്തി. "അവനിൽ നമുക്ക് അവന്‍റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്". (എഫെസ്യര്‍ 1:7). ഈ ലംബമായ ക്ഷമ സ്വാതന്ത്ര്യത്തിലേക്കും സൌഖ്യത്തിലേക്കും ഉള്ളതായ കവാടമാകുന്നു, അത് നമ്മുടെ പഴയ അപരാധങ്ങള്‍ ക്ഷമിക്കുന്നതിനേയും നമ്മുടെ സൃഷ്ടിതാവുമായി പുതുക്കപ്പെട്ടതായ ഒരു ബന്ധത്തിനേയും വാഗ്ദാനം ചെയ്യുന്നു.
തിരശ്ചീനമായ ക്ഷമ
കുരിശിലെ തിരശ്ചീനമായ തൂണ്‍ സാദൃശീകരിക്കുന്നത് പരസ്പരം നാം കാണിക്കേണ്ടതും നമ്മോടുതന്നെ നാം കാണിക്കേണ്ടതുമായ ക്ഷമയെയാണ്. ഈ രണ്ടു പാതകളും - നമ്മോടു ക്ഷമിക്കുന്നതും മറ്റുള്ളവരോട് ക്ഷമിക്കുന്നതും - സൌഖ്യവും പുനസ്ഥാപനവും പൂര്‍ത്തിയാക്കുന്നതില്‍ അനിവാര്യമായതാണ്. കര്‍തൃ പ്രാര്‍ത്ഥനയില്‍ യേശു പഠിപ്പിച്ച കാര്യം ഈ ആശയത്തെ ശക്തീകരിക്കുന്നതാണ്, "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ" (മത്തായി 6:12). ദൈവത്തിങ്കല്‍ നിന്നുള്ള നമ്മുടെ ക്ഷമ മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള നമ്മുടെ സന്നദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു ഓര്‍മ്മപ്പെടുത്തലാകുന്നിത്.
രണ്ടു ശിഷ്യന്മാരുടെ കഥ
തള്ളിപറയുവാനുള്ള സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചതായ കര്‍ത്താവായ യേശുവിന്‍റെ രണ്ടു ശിഷ്യന്മാരായ പത്രോസിന്‍റെയും യൂദായുടെയും ഹൃദയസ്പര്‍ശിയായ കഥ സുവിശേഷങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. പരീക്ഷണങ്ങളുടെ സമയത്ത് യേശുവിനെ തള്ളിപറഞ്ഞ പത്രോസ്, ക്ഷമ പ്രാപിക്കുന്നതിന്‍റെ രൂപാന്തര ശക്തിയെ പ്രതിനിധീകരിക്കുന്നു. അവന്‍ വീണുവെങ്കിലും, യേശുവിന്‍റെ കൃപയാലും ക്ഷമയാലും പുനസ്ഥാപിക്കപ്പെട്ടു, പിന്നീട് ആദിമ സഭയുടെ ഒരു തൂണായി അവന്‍ മാറി. ദൈവത്തിന്‍റെ കരുണയെ ആലിംഗനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രത്യാശയുടേയും പുതുക്കത്തിന്‍റെയും ഒരു സാക്ഷ്യമാണ് അദ്ദേഹത്തിന്‍റെ കഥ. (യോഹന്നാന്‍ 21:15-19).
മറുഭാഗത്ത്, യേശുവിനെ ഒറ്റികൊടുത്ത ഇസ്കരിയോത്ത യൂദാ, ക്ഷമയെ സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിന്‍റെ ദാരുണമായ പരിണിതഫലത്തെ പ്രദര്‍ശിപ്പിക്കുന്നു. കുറ്റബോധവും നിരാശയും അവനെ മൂടിയിട്ട്, കരുണ അന്വേഷിക്കുന്നതിനു പകരം താന്‍ ആത്മഹത്യ തിരഞ്ഞെടുത്തു.അവന്‍റെ അന്ത്യം ആഴമേറിയ ഒരു സത്യത്തെ അടിവരയിടുന്നു: നമ്മുടെ പാപമല്ല നമ്മുടെ ലക്ഷ്യസ്ഥാനത്തെ തീരുമാനിക്കുന്നത്, മറിച്ച് ദൈവത്തിന്‍റെ ക്ഷമാ വാഗ്ദാനത്തോടുള്ള നമ്മുടെ പ്രതികരണമാണ്. (മത്തായി 27:3-4).
ക്ഷമയെ ആലിംഗനം ചെയ്യുക
ക്ഷമ എന്നത് കേവലം വൈകാരീകമായ ഒരു ആംഗ്യമല്ല; ആത്മീകവും വൈകാരീകവുമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാകുന്നു. പ്രവാചകനായ യിരെമ്യാവ് പ്രഖ്യാപിക്കുന്നു, "ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്" (യിരെമ്യാവ് 31:34). നമ്മുടെ അകൃത്യങ്ങളെ മറക്കുവാനുള്ള ദൈവത്തിന്‍റെ തീരുമാനത്തെ, ദൈവീക ഓര്‍മ്മക്കുറവ് എന്നറിയപ്പെടുന്നു, അത് ദൈവത്തിന്‍റെ ക്ഷമയുടെ ഒരു നേര്‍ക്കാഴ്ച നല്‍കുകയും നമുക്ക് പിന്തുടരുവാനുള്ള ഒരു മാതൃകയായി വര്‍ത്തിക്കുകയും ചെയ്യുന്നു.
മറ്റുള്ളവരിലേക്ക് ക്ഷമ വ്യാപിപ്പിക്കുക
മറ്റുള്ളവരോട് ക്ഷമിക്കുക എന്നത് പലപ്പോഴും ചെയ്യുന്നതിനേക്കാള്‍ പറയുവാന്‍ എളുപ്പമാണ്, പ്രത്യേകിച്ച് മുറിവ് ആഴത്തിലുള്ളതാകുമ്പോള്‍. എന്നാല്‍, സൌഖ്യത്തിലെക്കുള്ള നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണിത്. ക്ഷമയെന്ന പ്രവര്‍ത്തി കയ്പ്പിന്‍റെയും നീരസത്തിന്‍റെയും അടിമത്വത്തില്‍ നിന്നും നമ്മെ സ്വതന്ത്രമാക്കുന്നു, നമ്മുടെ തകര്‍ച്ചയെ നന്നാക്കുവാന്‍ ദൈവീക സൌഖ്യത്തിന്‍റെ വെളിച്ചത്തിന് വഴി ഒരുക്കുന്നു.
ഏറ്റവും കഠിനമായ ക്ഷമ
ഒരുപക്ഷേ ക്ഷമയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായ ഭാഗം നമ്മോടുതന്നെ ക്ഷമിക്കുക എന്നതാകാം. അത് നമ്മുടെ അപൂര്‍ണ്ണതകളെ തിരിച്ചറിയുന്നതും ദൈവത്തിന്‍റെ കൃപയെ സ്വീകരിക്കുന്നതും ഉള്‍പ്പെടുന്നു. പത്രോസിനെ പോലെ, യേശുവിന്‍റെ സ്നേഹത്താലും ക്ഷമയാലും നാം പുനഃസ്ഥാപിക്കപ്പെടുവാന്‍ നാം നമ്മെത്തന്നെ അനുവദിക്കണം, ക്രിസ്തുവില്‍ പുതിയ സൃഷ്ടി എന്ന നിലയിലെ നമ്മുടെ വ്യക്തിത്വം നാം സ്വീകരിക്കണം (2 കൊരിന്ത്യര്‍ 5:17).
നാം ദൈവത്തിന്‍റെ ക്ഷമയുടെ വെളിച്ചത്തില്‍ നടക്കുമ്പോള്‍, കഴിഞ്ഞകാലങ്ങളിലെ ചങ്ങലകളില്‍ നിന്നുംക്രിസ്തുവില്‍ നാം സ്വതന്ത്രരായി എന്ന് ഓര്‍ത്തുകൊണ്ട്, നമ്മിലേക്കും മറ്റുള്ളവരിലേക്കും അതേ മനോഭാവത്തെ നമുക്ക് പ്രകടമാക്കാം. ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍ നമ്മെ വിളിക്കുന്ന, നമുക്ക് ലഭ്യമായ ക്ഷമയുടെ വീതിയും ആഴവും സംബന്ധിച്ച നമ്മുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ കുരിശ്.
പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ, അങ്ങയുടെ സ്നേഹം നേടുവാന്‍ ഒരിക്കലും എനിക്ക് കഴിയുമായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ അര്‍ഹതയില്ലാത്ത സ്നേഹത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ അങ്ങയുടെ ക്ഷമയെ സ്വീകരിക്കുന്നു. എന്‍റെ സകല കുറ്റങ്ങളും ലജ്ജകളും യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെടും. ആമേന്‍.
Join our WhatsApp Channel
Most Read
● ഇനി സ്തംഭനാവസ്ഥയില്ല● നിര്‍മ്മലീകരിക്കുന്ന തൈലം
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● നമുക്ക് ദൂതന്മാരോട് പ്രാര്ത്ഥിക്കുവാന് കഴിയുമോ?
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അപകീര്ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
അഭിപ്രായങ്ങള്‍