ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ. 5യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? (1 യോഹന്നാന്‍ 5:4-5).
വെളിപ്പാട് പുസ്തകം 2ഉം, 3ഉം അദ്ധ്യായത്തില്‍, കര്‍ത്താവായ യേശു ഏഴു സഭകളെ അഭിസംബോധന ചെയ്യുന്നുണ്ട്. ഓരോ സഭകളോടും ജയിക്കുന്നവനു എന്ന വാഗ്ദത്തവും നല്‍കുന്നുണ്ട്. നിങ്ങളോടു സത്യസന്ധമായി പറയട്ടെ, അനേക സമയങ്ങളില്‍, ഈ വാഗ്ദത്തങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതായി എനിക്ക് തോന്നി കാരണം അവയെല്ലാം ഏറെക്കുറെ സ്വഭാവത്തില്‍ ഉപാധികള്‍ ഉള്ളവയായിരുന്നു.
ശ്രദ്ധിക്കുക:
ജയിക്കുന്നവന് ഞാൻ ദൈവത്തിന്‍റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാൻ കൊടുക്കും. (വെളിപ്പാട് 2:7).
ജയിക്കുന്നവനു രണ്ടാം മരണത്താൽ ദോഷം വരികയില്ല. (വെളിപ്പാട് 2:11).
ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. (വെളിപ്പാട് 2:17).
ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. (വെളിപ്പാട് 2:26).
ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ. (വെളിപ്പാട് 3:5).
ജയിക്കുന്നവനെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ ഒരു തൂണാക്കും. (വെളിപ്പാട് 3:12).
ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും. (വെളിപ്പാട് 3:21).
എന്നാല്‍, 1 യോഹന്നാന്‍ 5:4-5 വരെയുള്ള വേദഭാഗങ്ങള്‍ ഞാന്‍ വായിച്ചപ്പോള്‍, അത് എന്‍റെ പ്രാണനു സ്വാതന്ത്ര്യത്തെ കൊണ്ടുവന്നു. ഒരു ജയാളി എന്ന പട്ടികയില്‍ ഇടംപിടിക്കുവാനുള്ള യോഗ്യത യേശുക്രിസ്തുവിന്‍റെ പൂര്‍ത്തീകരിക്കപ്പെട്ട പ്രവര്‍ത്തികള്‍ ലളിതമായി വിശ്വസിക്കുക എന്നതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്ക് എല്ലാവര്‍ക്കും വേണ്ടി യേശു ക്രൂശിന്മേല്‍ ചെയ്തതില്‍ നിന്നും ഒന്നുംതന്നെ കൂട്ടുവാനോ അല്ലെങ്കില്‍ കുറയ്ക്കുവാനോ കഴിയുന്നതായിട്ടില്ല.
ജയിക്കുക എന്നത് ശക്തമായ ഒരു പദമാകുന്നു, ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍, നാം ജയിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. യേശുക്രിസ്തുവിന്‍റെ മരണവും പുനരുത്ഥാനവും ഈ ലോകത്തില്‍ ജയാളിയെപോലെ ജീവിക്കുവാനുള്ള ശക്തി നമുക്ക് നല്‍കിതരുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിമുഖീകരിക്കുന്ന സകല സാഹചര്യങ്ങളുടേയും അവസ്ഥകളുടെയും മേല്‍ യേശു എനിക്ക് നേടിതന്ന വിജയത്തെ ഞാന്‍ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്● നിങ്ങള് ഒരു യുദ്ധത്തില് ആയിരിക്കുമ്പോള്: ഉള്ക്കാഴ്ചകള്
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● ദിവസം 16:21 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● നിങ്ങള് ഏകാന്തതയോടു പോരാടുന്നവരാണോ?
● വിശ്വസ്തനായ സാക്ഷി
● മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍