അനുദിന മന്ന
ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ എന്താണ് ചെയ്യുന്നത്?
Tuesday, 18th of July 2023
1
0
1534
Categories :
Intercession
Prayer
സമയം, കര്‍ത്താവായ യേശുക്രിസ്തു ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എനിക്കും നിങ്ങള്‍ക്കും വേണ്ടി പക്ഷവാദം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
എബ്രായര്‍ 7:25 നമ്മോടു പറയുന്നു, "അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു".
അതുപോലെ റോമര്‍ 8:34 നമ്മോടു പറയുന്നു, "ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു".
യേശുക്രിസ്തു മരണത്തില്‍ നിന്നും പുനരുത്ഥാനം പ്രാപിച്ചതിനു ശേഷം, അവന്‍റെ ശുശ്രൂഷ പക്ഷവാദം ചെയ്യുക എന്നതാണ്. പക്ഷവാദം എന്ന ശുശ്രൂഷ യേശുവിന്‍റെ ശുശ്രൂഷ ആകുന്നുവെങ്കില്‍, അത് നമ്മുടേയും ശുശ്രൂഷ ആയിരിക്കണം. പക്ഷവാദത്തിന്‍റെ ശുശ്രൂഷ അന്ത്യ കാല ശുശ്രൂഷയാകുന്നു.
യേശു സിംഹാസനത്തിനു മുമ്പാകെ പക്ഷവാദം കഴിക്കുന്നു എന്ന സത്യം വ്യക്തമായി സൂചിപ്പിക്കുന്നത് യേശു ജീവിച്ചിരിക്കുന്നുവെന്നും നമ്മുടെ തികഞ്ഞ മഹാപുരോഹിതന്‍ ആയിരിക്കുവാനുള്ള അധികാരം പിതാവിങ്കല്‍ നിന്നും തനിക്കു ലഭിച്ചിരിക്കുന്നു എന്നുമാകുന്നു.
പഴയ നിയമത്തില്‍, ജനങ്ങള്‍ക്ക് പകരമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ് മഹാപുരോഹിതന്മാരെ നിയമിച്ചിരുന്നത്.
1. യിസ്രായേലിനു വേണ്ടി, അവരുടെ പാപങ്ങള്‍ക്ക് പകരമായി മഹാപുരോഹിതന്‍ യാഗം അര്‍പ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമായിരുന്നു. (എബ്രായര്‍ 5:1).
2. എന്നാല്‍ അത് വീണ്ടും വീണ്ടും ചെയ്യണമായിരുന്നു.
3. പുരോഹിതന്‍ മരിച്ചുകഴിഞ്ഞാല്‍, പുതിയ പുരോഹിതന്മാരെ നിയമിക്കുകയും വേണമായിരുന്നു. (എബ്രായര്‍ 7:23).
വ്യത്യാസം എന്തെന്നാല്‍:
1. യേശുവിനു ഒരു പ്രാവശ്യം മാത്രം യാഗം അര്‍പ്പിച്ചാല്‍ മതിയായിരുന്നു. പിന്നീട് അവന്‍ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു. ഇത് അവന്‍റെ ത്യാഗപരമായ മരണത്തിന്‍റെ നിത്യമായ മൂല്യത്തെയാണ് നമുക്ക് കാണിച്ചുതരുന്നത്.
2. യേശു എന്നെന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട്, അവസാനമില്ലാതെ നമുക്കുവേണ്ടി പക്ഷവാദം കഴിക്കുവാന്‍ അവന്‍ കഴിവുള്ളവനാകുന്നു. അവന്‍ അത് എന്നെന്നേക്കുമായി തുടരുകയും ചെയ്യുന്നു. (എബ്രായര്‍ 7:24).
ദൈവത്തിന്‍റെ മുമ്പാകെ എപ്പോഴും നമുക്കെതിരായി കുറ്റം ആരോപിക്കുന്ന സാത്താന്‍റെ പ്രവര്‍ത്തികള്‍ക്ക്, യേശുവിന്‍റെ പക്ഷവാദത്തിന്‍റെ ശുശ്രൂഷ തിരിച്ചടി നല്‍കുന്നു. (വെളിപ്പാട് 12:10).
ഒരുപക്ഷേ ചില കാര്യങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാകാം, അതുകൊണ്ട് നിങ്ങള്‍ക്ക് സമാധാനം ഇല്ലാത്ത അവസ്ഥയിലായിരിക്കാം. ഇപ്പോള്‍ത്തന്നെ അറിയുക, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി യേശു പക്ഷവാദം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പരമമായ യാഥാര്‍ത്ഥ്യം നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം കൊണ്ടുവരുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
ഓരോ പ്രാർത്ഥന പോയിന്റും കുറഞ്ഞത് 3 മിനിറ്റോ അതിൽ കൂടുതലോ പ്രാർത്ഥിക്കണം
വ്യക്തിപരമായ ആത്മീക വളര്‍ച്ച
കര്‍ത്താവായ യേശുവേ, പിതാവിന്‍റെ മുമ്പാകെ എനിക്കുവേണ്ടി സംസാരിക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവിടുന്ന് എപ്പോഴും എനിക്കായി പക്ഷവാദം ചെയ്യുന്നുവല്ലോ. മറ്റുള്ളവരുമായും ഈ ആശ്വാസ സന്ദേശം പങ്കുവെക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. പക്ഷവാദം ചെയ്യുവാന്‍ എന്നെ പഠിപ്പിക്കേണമേ. ആമേന്‍.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്● ഈ ഒരു കാര്യം ചെയ്യുക
● ശീര്ഷകം: ദൈവം ശ്രദ്ധിക്കുന്നു
● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
● മഴ പെയ്യുന്നു
● വാക്കുകളുടെ ശക്തി
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
അഭിപ്രായങ്ങള്‍