english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മറ്റൊരു ആഹാബ് ആകരുത്
അനുദിന മന്ന

മറ്റൊരു ആഹാബ് ആകരുത്

Sunday, 3rd of September 2023
1 0 774
Categories : ദൈവവചനം (Word of God) വഞ്ചന (Deception)
രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി. (2 രാജാക്കന്മാര്‍ 22: 11)

ദൈവത്തിന്‍റെ ജനം ദൈവത്തില്‍ നിന്നു വളരെ അകന്നു വിഗ്രഹാരാധനയിലേയ്ക്ക് പോയി. ദൈവത്തിന്‍റെ ആലയം (ദൈവത്തിന്‍റെ ഭവനം) അവഗണിക്കപ്പെട്ടു. അങ്ങനെയുള്ള ആത്മീകമായി അന്ധകാരം നിറഞ്ഞ സാഹചര്യത്തില്‍ ദൈവം യോശിയാവ് എന്ന ഒരു യുവ രാജാവിനെ എഴുന്നേല്‍പ്പിച്ചു.

മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗത്തിന്‍റെ പശ്ചാത്തലം ഇതാണ്, പുരോഹിതനായ ഹില്കിയാവ് ആലയത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ന്യായപ്രമാണപുസ്തകം കണ്ടെടുക്കുകയുണ്ടായി. അവന്‍ ന്യായപ്രമാണപുസ്തകം (ദൈവത്തിന്‍റെ എഴുതപ്പെട്ട വചനം) രാജാവായ യോശിയാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യോശിയാവ് ദൈവത്തിന്‍റെ വചനം കേട്ടപ്പോള്‍, അവന് കുറ്റബോധം ഉണ്ടാവുകയും മാനസാന്തരത്തിന്‍റെ അടയാളമായി തന്‍റെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു.

അതുപോലെതന്നെ, നിങ്ങള്‍ ദൈവവചനം കേള്‍ക്കുമ്പോള്‍, വചനത്തോട് നിങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകണം. നിങ്ങള്‍ക്ക്‌ ദൈവവചനം വെറുതെ കേട്ട് ഒന്നും ചെയ്യാതെ ഇരിക്കുവാന്‍ കഴിയുകയില്ല. "ഞാന്‍ ദൈവവചനം വിശ്വസിക്കുന്നു" എന്ന് വെറുതെ പറഞ്ഞാല്‍ പോര, മറിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ദൈവവചനം പറയുന്നു, "പിശാചുക്കള്‍ പോലും വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു" (യാക്കോബ് 2:20), എന്നാല്‍ അവര്‍ വിശ്വസിക്കുന്നത് അവര്‍ ഒരിക്കലും അനുസരിക്കാറില്ല.

എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍. (യാക്കോബ് 1:22)

ഒരു വ്യക്തി കേവലം വചനം കേള്‍ക്കുക മാത്രം ചെയ്തിട്ട് ഒന്നും പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോള്‍, അങ്ങനെയുള്ള വ്യക്തി തങ്ങളെത്തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ഈ അന്ത്യകാലത്തെ ഏറ്റവും വലിയ ഒരു അപകടമാണ് വഞ്ചന എന്നത്. തങ്ങളുടെ ദുര്‍ബല സ്വഭാവം വഞ്ചനയുടെ മുമ്പാകെ അവഗണിക്കുന്ന ഏതൊരുവനും വഞ്ചിക്കപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ കേള്‍ക്കാന്‍ ആശിക്കുന്ന കാര്യം കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതാണ് വഞ്ചന എന്ന് പറയുന്നത്.

താന്‍ കേള്‍ക്കുവാന്‍ ആശിച്ച കാര്യം മാത്രം പ്രവചിക്കുന്ന പ്രവാചകന്മാരാല്‍ ചുറ്റപ്പെട്ടിരുന്ന ദുഷ്ടനായ ഒരു രാജാവായിരുന്നു ആഹാബ്.

അങ്ങനെ യിസ്രായേല്‍ രാജാവ് ഏകദേശം നാന്നൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: "ഞാന്‍ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ" എന്നു ചോദിച്ചു. അതിന് അവര്‍ "പുറപ്പെടുക; കര്‍ത്താവ് അതു രാജാവിന്‍റെ കൈയില്‍ എല്പ്പിക്കും എന്നു പറഞ്ഞു". (1 രാജാക്കന്മാര്‍ 22:6).

അവര്‍ പറയുന്ന കാര്യം സത്യമല്ല എന്നു തന്‍റെ അന്തരംഗത്തില്‍ അവന്‍ അറിഞ്ഞിരുന്നു, എന്നിട്ടും ആ കള്ളം അവന്‍ വിശ്വസിക്കുവാന്‍ ഇടയായി കാരണം അവന്‍ വഞ്ചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അനേക പ്രാവശ്യം സത്യമായ ദൈവവചനം അവന്‍ കേട്ടിട്ടുള്ളവനാണ്, എന്നാല്‍ അവന്‍ തുടര്‍മാനമായി അത് കേട്ടു എങ്കിലും അതിനെക്കുറിച്ച്‌ അവന്‍ ഒന്നുംതന്നെ ചെയ്തില്ല. നാം മറ്റൊരു ആഹാബ് ആകരുത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച.
പിതാവേ, അങ്ങയുടെ കൃപയാലും ജ്ഞാനത്താലും, ഞാനും എന്‍റെ കുടുംബാംഗങ്ങളും,  എന്‍റെ സഭയും, എന്നെ സംബന്ധിച്ചുള്ള സകല കാര്യങ്ങളും അങ്ങയില്‍ നിന്നും നന്നായി ഉപദേശിക്കപ്പെടുമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. ഇതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

പിതാവേ, വിശുദ്ധിയും അശുദ്ധിയും, ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതും, സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാനുള്ള വിവേചനവരം യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ക്ക് തരേണമേ.

പിതാവേ, അങ്ങയുടെ വചനം കേവലം കേള്‍ക്കുന്നവനല്ല മറിച്ച് അത് എപ്പോഴും ചെയ്യുന്നവന്‍ ആയിരിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ കരുണ ഓരോ ദിവസവും പുതിയതായിരിക്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നന്മയും കരുണയും ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും തീര്‍ച്ചയായും പിന്‍തുടരും, അങ്ങനെ ഞങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വസിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

സാമ്പത്തീകമായ മുന്നേറ്റം
 എന്‍റെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ ഞാനും എന്‍റെ കുടുംബാംഗങ്ങളും അവന്‍റെ രാജ്യത്തിനായി സമ്പന്നർ ആകേണ്ടതിനു ഞാന്‍ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ ഞാന്‍ അറിയുന്നു. (2 കൊരിന്ത്യര്‍ 8:9).

കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, തന്‍റെ ടീമിലെ എല്ലാവരും നല്ല ആരോഗ്യത്തോടെ ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരെയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ. കരുണാ സദന്‍ മിനിസ്ട്രി എല്ലാ മേഖലയിലും അതുല്യമായി വളരുമാറാകട്ടെ.

രാജ്യം
പിതാവേ, ഞങ്ങളുടെ രാജ്യത്തില്‍ ഉടനീളം അങ്ങയുടെ നീതിയും സമാധാനവും ഒഴുകട്ടെ. ഞങ്ങളുടെ രാജ്യത്തിനു എതിരായുള്ള എല്ലാ അന്ധകാരത്തിന്‍റെ ശക്തികളും വിനാശങ്ങളും നശിച്ചുപോകട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● വഞ്ചനയുടെ ലോകത്ത് സത്യത്തെ വിവേചിക്കുക
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● സമാധാനം - ദൈവത്തിന്‍റെ രഹസ്യ ആയുധം
● വചനത്താൽ പ്രകാശം വരുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ