1ഹെരോദാരാജാവിന്‍റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി: 2യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്‍റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. (മത്തായി 2:1-2).
നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് വളരെ ആശ്ചര്യമുളവാക്കുന്നതാണ്: കിഴക്കുനിന്നു ഒരു കൂട്ടം ജ്ഞാനികള്‍ അഥവാ വിദ്വാന്മാര്‍ യാത്ര ചെയ്യുന്നു - മിക്കവാറും പേര്‍ഷ്യ ആയിരിക്കും - നവജാതനായ യെഹൂദാ മിശിഹായെ കാണുവാന്‍ വേണ്ടി. എന്തുകൊണ്ടാണ് അവര്‍ ഒരു യെഹൂദാ പ്രവചനത്തെക്കുറിച്ച് പോലും ശ്രദ്ധിക്കുന്നത്? ശരി, ഇവിടെയാണ് കാര്യങ്ങള്‍ താല്പര്യജനകമാകുന്നത്.
അവര്‍ കേവലം ജ്ഞാനികള്‍ അല്ലായിരുന്നു. അവരുടെ യാഥാര്‍ത്ഥ ഗ്രീക്ക് നാമധേയം "മാഗോസ്" എന്നായിരുന്നു, അതിന്‍റെ അര്‍ത്ഥം അവര്‍ മാന്ത്രികന്മാരേക്കാളും പണ്ഡിതന്മാരേക്കാളും കൂടിയവര്‍ ആയിരുന്നു എന്നാണ്. അവര്‍ക്ക് നക്ഷത്രങ്ങളെ സംബന്ധിച്ചും, ഗ്രഹങ്ങളെ സംബന്ധിച്ചും ഒരുപക്ഷേ അല്പം മന്ത്രങ്ങളും അവര്‍ക്കറിയാമായിരുന്നു. ഇപ്പോള്‍, വേദപുസ്തകത്തിലെ ദാനിയേലിനെ ഓര്‍ക്കുന്നുണ്ടോ? അവനെ ഒരു അടിമയായി ബാബിലോണിലേക്ക് കൊണ്ടുപോയി, അവിടെ അവന്‍ സകല മന്ത്രവാദികളെക്കാള്‍ മികച്ചവനായിത്തീര്‍ന്നു. പേര്‍ഷ്യ ബാബിലോണിനെ കീഴടക്കിയപ്പോഴും ദാനിയേല്‍ തന്‍റെ ജോലിയില്‍ തുടര്‍ന്നു.
ആകയാല്‍, വരുവാന്‍ പോകുന്ന മിശിഹായെ സംബന്ധിച്ചുള്ള ദാനിയേലിന്‍റെ എഴുത്തുകളും പഠിപ്പിക്കലുകളുമായി ഈ വിദ്വാന്മാര്‍ക്കു ബന്ധമുണ്ടായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഈ പണ്ഡിതന്മാര്‍ പുരാണ ഗ്രന്ഥങ്ങളെ കുറിച്ച് സംസാരിക്കുന്നതായി സങ്കല്‍പ്പിക്കുക, പിന്നീട് - പെട്ടെന്ന്- ഒരു പുതിയ നിഗൂഢ നക്ഷത്രം പ്രത്യക്ഷമാകുന്നു. കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അവര്‍ ചിന്തിച്ചുകാണും, "ഇതുതന്നെയാണ്. ദാനിയേല്‍ സംസാരിച്ച കാര്യങ്ങളുടെ അടയാളം ഇതാകുന്നു".
അതുകൊണ്ട്, അവര്‍ തങ്ങളുടെ ബാഗുകള്‍ തയ്യാറാക്കി എടുത്തു, രാജാവാകുവാന്‍ പോകുന്ന ഒരു കുഞ്ഞിനെ കണ്ടെത്തുവാന്‍ വേണ്ടി ഒരു നക്ഷത്രത്തെ പിന്തുടര്‍ന്നുകൊണ്ട് അവര്‍ നടത്തിയത് ഒരു ഇതിഹാസ യാത്രയായിരുന്നു. കേവലം ഒരു രാജാവല്ല, മറിച്ച് അവര്‍ വായിച്ചിരുന്ന മിശിഹയായിരുന്നത്.
അത് ആകര്‍ഷകമായ കാര്യമല്ലേ? ആദ്യം അറിയുമെന്ന് നിങ്ങള്‍ കരുതുന്ന യെഹൂദാ പണ്ഡിതന്മാര്‍, മിശിഹാ ജനിച്ചപ്പോള്‍ പിടികിട്ടാതെ വിഷമിച്ചു. എന്നാല്‍ ഈ പേര്‍ഷ്യന്‍ വിദ്വാന്മാരല്ല. മിശിഹായുടെ വരവിനെ സംബന്ധിച്ച് പ്രവചിച്ച ദാനിയേലിന്‍റെ പഠിപ്പിക്കലുകളിലേക്ക് ഈ ജ്ഞാനികള്‍ ആഴത്തില്‍ ഇറങ്ങുവാന്‍ ഇടയായി. സ്വന്തം നാട്ടുക്കാര്‍ക്ക് അറിയാത്ത കാര്യം അവര്‍ക്കറിയാം എന്നതുപോലെയായിരുന്നു അത്.
എന്താണ് അതിന്‍റെ രഹസ്യം? ദൈവത്തിന്‍റെ വചനത്തിന്‍റെ രൂപാന്തരത്തിന്‍റെ ശക്തിയാണ്. വേദപുസ്തകം അനുസരിച്ച്, "നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ട്," (2 തിമോഥെയോസ് 3:15). ഈ വിദ്വാന്മാര്‍ യെഹൂദ്യര്‍ അല്ലായിരുന്നു, എന്നാല്‍ യെഹൂദാ പ്രവാചകനായ ദാനിയേല്‍ വെച്ചിട്ടുപോയ, പഠിപ്പിക്കലുകള്‍ മനസ്സിലാക്കുവാന്‍ അവര്‍ സമയമെടുത്തതുകൊണ്ടാണ് അവര്‍ക്ക് ഇത് പിടികിട്ടിയത്.
അപ്പോള്‍, എന്താണ് പ്രധാനപ്പെട്ട കാര്യം? ജ്ഞാനം എന്നത് പണ്ഡിതന്മാര്‍ക്കോ അല്ലെങ്കില്‍ മതപരമായി അകത്തുള്ളവര്‍ക്കോ മാത്രമുള്ളതല്ല. ദൈവവചനത്തിന്‍റെ താളുകളില്‍ അത് അന്വേഷിക്കുവാന്‍ തയ്യാറുള്ള ആര്‍ക്കും ഇത് ലഭ്യമാകുന്നു. ദൈവവചനത്തിലേക്ക് നിങ്ങള്‍ നിങ്ങളുടെ ഹൃദയവും മനസ്സും തുറക്കുകയാണെങ്കില്‍, നിങ്ങള്‍ക്കും ശരിയായ വിധത്തില്‍ ജ്ഞാനികളാകുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ അങ്ങയുടെ തിരുവെഴുത്തുകളാകുന്ന ദാനങ്ങള്‍ക്കായി ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിദ്വാന്മാര്‍ക്കായി അങ്ങ് ചെയ്തതുപോലെ, ഞങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും കാണേണ്ടതിനു ഞങ്ങളുടെ കണ്ണുകളേയും തുറക്കേണമേ. ജ്ഞാനത്തിലും വിശ്വാസത്തിലും വളര്‍ന്നുകൊണ്ട്, ഞങ്ങള്‍ അങ്ങയുടെ വചനം ഉത്സാഹത്തോടെ പഠിക്കുകയും അത് പ്രാവര്‍ത്തീകമാക്കുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന് അനുവദിക്കരുത് -2
● ദിവസം 07 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ക്രിസ്തു കല്ലറയെ ജയിച്ചു
● വിശ്വാസത്താല് പ്രാപിക്കുക
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്
അഭിപ്രായങ്ങള്‍