അനുദിന മന്ന
പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
Thursday, 14th of September 2023
1
0
939
"സഹോദരന്മാരേ, ആത്മീകവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു." (1കൊരിന്ത്യര്‍ 12:1). പിശാചിന്‍റെ ജയം നമ്മുടെ അറിവില്ലായ്മയെ അടിസ്ഥാനമാക്കിയിരിക്കുന്നു എന്ന് ഓര്‍ക്കുക. ഈ ആത്മീക വരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ പ്രാപിക്കാം എന്നും പ്രവര്‍ത്തിക്കാം എന്നും മനസ്സിലാക്കുമ്പോള്‍, ശത്രുവിന്‍റെമേല്‍ നിങ്ങള്‍ക്ക് ശക്തിയും അധികാരവും ലഭിക്കുന്നു.
ഈ അടുത്ത സമയത്ത് ഒരാള്‍ ഇങ്ങനെ പഠിപ്പിക്കുന്നത് ഞാന്‍ കേള്‍ക്കുവാന്‍ ഇടയായി, പരിശുദ്ധാത്മാവിന്‍റെ ഒന്നോ രണ്ടോ വരങ്ങള്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കാം എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും ആഗ്രഹിക്കുന്നത് ആത്മീക സ്വാര്‍ത്ഥതയാണ്.
രസകരമായി, അപ്പോസ്തലനായ പൌലോസ് സ്നേഹത്തെ കുറിച്ചുള്ള പ്രശസ്തമായ അദ്ധ്യായം (1കൊരിന്ത്യര്‍ 13) അവസാനിപ്പിച്ച്, 1കൊരിന്ത്യര്‍ 14:1 ആരംഭിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്, "സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍! ആത്മീക വരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍".
നാം എല്ലാ വരങ്ങളും വാഞ്ചിക്കണമെന്നാണ് കര്‍ത്താവിന്‍റെ ഹിതം എന്ന് ഇത് വ്യക്തമായി അര്‍ത്ഥമാക്കുന്നു, അത് സ്വാര്‍ത്ഥ കാരണങ്ങള്‍ക്ക് വേണ്ടിയല്ല എന്നാല്‍ "സഭയ്ക്ക് ആത്മീകവര്‍ധന ലഭിക്കേണ്ടതിനും അതില്‍നിന്നും നല്ലത് പ്രാപിക്കേണ്ടതിനും ആകുന്നു". (1കൊരിന്ത്യര്‍ 14:5). അതുകൊണ്ട് ആത്മാവിന്‍റെ എല്ലാ വരങ്ങളും ലഭിക്കേണ്ടതിനു നാം ആഗ്രഹിക്കണം കാരണം "ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍" എന്നത് ദൈവത്തിന്‍റെ തന്നെ ഒരു കല്പ്പനയാണ് (1കൊരിന്ത്യര്‍ 12:31)
ഒരുവന്‍ ഓര്‍ക്കേണ്ട കാര്യം, എല്ലാ നല്ല കാര്യങ്ങളെയുംപോലെ വരങ്ങളേയും ദുര്‍വിനിയോഗം ചെയ്യുവാനും ദുരൂപയോഗപ്പെടുത്തുവാനും സാധിക്കും, എന്നാല്‍ ഒരുവന്‍ ഇങ്ങനെ പറയുകയുണ്ടായി, "ദുരൂപയോഗം നിശ്ചയമായും ഉപയോഗിക്കാതിരിക്കുവാനുള്ള ഒഴിവുകഴിവല്ല".
കൊരിന്തു സഭയിലെ വിശ്വാസികള്‍ എല്ലാവരും ഈ രഹസ്യം അറിയുകയും അവരുടെ ആരാധനകളിലും ശുശ്രൂഷകളിലും പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും പ്രകടമാകണമെന്നു അവര്‍ ആഗ്രഹിച്ചിരിന്നു കാരണം ഇത്നിമിത്തം അവര്‍ താമസിച്ചിരുന്ന സമൂഹത്തിലും വളരെ വലിയ ഒരു സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്ന് അവര്‍ക്ക് അറിയാമായിരുന്നു. അപ്പോസ്തലനായ പൗലോസ് ഇത് അറിഞ്ഞുകൊണ്ട് അവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. അവന്‍ പിന്നെയും അവരെ ഉത്സാഹിപ്പിച്ചുകൊണ്ട് വീണ്ടും പറയുന്നു: "അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവര്‍ ആകയാല്‍ സഭയുടെ ആത്മിക വര്‍ദ്ധനയ്ക്കായി സഫലന്മാര്‍ ആകുവാന്‍ ശ്രമിപ്പിന്‍." (1കൊരിന്ത്യര്‍ 14:12)

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീയ വളർച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍,പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും അങ്ങയുടെ പുകഴ്ചക്കും മഹത്വത്തിനായി എന്‍റെ ജീവിതത്തില്‍ പ്രകടമാകുവാന്‍ തുടങ്ങട്ടെ. ആമേന്‍..
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
● കൃതജ്ഞതയുടെ ഒരു പാഠം
● കോപത്തെ മനസ്സിലാക്കുക
● നിശ്ശേഷീകരണത്തെ നിര്വചിക്കുക
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്
● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങള്‍