english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പാപത്തോടുള്ള മല്‍പിടുത്തം 
അനുദിന മന്ന

പാപത്തോടുള്ള മല്‍പിടുത്തം 

Sunday, 17th of September 2023
1 0 933
നമ്മുടെ ആധുനീക ലോകത്തിന്‍റെ ഡിജിറ്റല്‍ നൂലാമാലകളില്‍, സ്വയത്യാഗം എന്നത് ഒരു കലാരൂപംപോലെ ആയിരിക്കുന്നു. നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് നമ്മുടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുവാന്‍ നാം സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. നമ്മുടെ ആത്മീക ജീവിതത്തിലും ഇത് സത്യമായ കാര്യമാകുന്നു. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" (യോഹന്നാന്‍ 8:32), എന്ന വചനത്തിന്‍റെ പഴക്കമുള്ള ജ്ഞാനം, ഒരുപക്ഷേ ജീവിക്കുന്നതിനേക്കാള്‍ അത് ഉദ്ധരിക്കുന്നത് എളുപ്പമാകാം, പ്രത്യേകിച്ച് നാം ഒരു പ്രത്യേക പാപത്തില്‍ ജീവിക്കുന്നവരാണെങ്കില്‍. നമ്മുടെ അപൂര്‍ണ്ണതകളെ എടുത്തുകാണിക്കുന്നതിലെ അസ്വസ്ഥത മാനവരാശിയെപോലെതന്നെ പുരാതനമായ ഒരു അനുഭവമാകുന്നു. 

ആദിമ മനുഷ്യരായിരുന്ന, ആദാമിനും ഹവ്വയ്ക്കും ഇതെല്ലാം ഉണ്ടായിരുന്നു - പറുദീസ, ദൈവവുമായുള്ള കൂട്ടായ്മ, പാപരഹിതമായ ഒരു ജീവിതം. എന്നിട്ടും അറിവിന്‍റെ വൃക്ഷത്തില്‍ നിന്നും അവര്‍ ഭക്ഷിച്ച്‌ ദൈവത്തോട് അനുസരണക്കേട്‌ കാണിച്ച നിമിഷം, അവരുടെ ലംഘനങ്ങളെയും അപൂര്‍ണ്ണതകളേയും കുറിച്ച് അവര്‍ വേദനയോടെ അറിവുള്ളവരായി മാറി. ഉല്പത്തി 3:8 നമ്മോടു പറയുന്നു, "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു". (ഉല്പത്തി 3:8). തങ്ങളുടെ പാപത്തെ നേരിടുന്നതിനു പകരം മറഞ്ഞിരിക്കുക, ദൈവത്തിന്‍റെ സാന്നിധ്യം ഒഴിവാക്കുക, എന്നതായിരുന്നു ആദാമിന്‍റെയും ഹവ്വയുടേയും സഹജാവബോധം.

വെളിച്ചത്തില്‍ നിന്നും ഓടിപ്പോകാനും അന്ധകാരത്തെ വിലമതിക്കുവാനുമുള്ള ഈ പ്രേരണ പുതിയതല്ല. യോഹന്നാന്‍ 3:19 പറയുന്നു, "ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ". നാം പാപത്തില്‍ ജീവിക്കുമ്പോള്‍, അവസാനമായുള്ള നമ്മുടെ ആഗ്രഹം - ഒരു സ്ഥലത്ത് ആയിരിക്കുക അല്ലെങ്കില്‍ ആളുകളോടുകൂടെ ആയിരിക്കുക - നമ്മുടെ ജീവിത ഭാഗങ്ങളില്‍ വെളിച്ചം വീശുന്നവരില്‍ നിന്നും നാം അത് മറയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും, ഒഴിവാക്കല്‍ ഒരു പരിഹാരമല്ല; അത് നാംതന്നെ നിര്‍മ്മിച്ച ഒരു തടവറയാണ്. ഇത് രോഗശാന്തിയില്‍ നിന്നും വീണ്ടെടുപ്പില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. യാക്കോബ് 5:16 പ്രബോധിപ്പിക്കുന്നു, "എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ". ഇത് സുഖകരമല്ല, പക്ഷേ പ്രകാശത്തെ ആശ്ലേഷിക്കുന്നത് പാപത്തിന്‍റെ ചങ്ങലകളില്‍ നിന്നും സ്വയം മോചിതരാകുന്നതിനുള്ള ആദ്യപടിയാണ്. അത് ചെയ്യുന്നതിനു, നാം സ്വയം അടിച്ചേല്‍പ്പിച്ച ഇരുട്ടില്‍ നിന്നും പുറത്തുകടക്കുകയും നമ്മുടെ ബലഹീനതകളെ നേരിടുവാന്‍ സ്നേഹത്തോടെ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ആത്മീക നേതാക്കളെ അന്വേഷിക്കയും വേണം.

എന്നാല്‍ വെളിച്ചത്തോടുള്ള ഈ പ്രതിരോധത്തെ നമുക്ക് എങ്ങനെ മറികടക്കാന്‍ കഴിയും? നമ്മുടെ മാനവീകതയെയും ദൈവത്തിനു നമ്മോടുള്ള നിരൂപാധികമായ സ്നേഹത്തേയും അംഗീകരിച്ചുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. റോമര്‍ 5:8 പറയുന്നു, "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു". വെളിച്ചം അവിടെയുള്ളത് വിധിക്കുവാനല്ല മറിച്ച് നയിക്കുവാനും നീതിയിലേക്കും സമാധാനത്തിലേക്കുമുള്ള പാത വെളിപ്പെടുത്തുവാനും ആകുന്നുവെന്ന് മനസ്സിലാക്കുക. 

മറ്റേതൊരു വളര്‍ച്ചയേയും പോലെതന്നെ ആത്മീകമായ വളര്‍ച്ചയും പലപ്പോഴും അസുഖകരമായതാണ്. അതിനര്‍ത്ഥം നമ്മുടെ അപൂര്‍ണ്ണതകളുമായി നേരിട്ട് വന്ന് കൃപയ്ക്കായി അപേക്ഷിക്കുക എന്നാകുന്നു. സദൃശ്യവാക്യങ്ങള്‍ 28:13 നിര്‍ദ്ദേശിക്കുന്നു, "തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും". ഒഴിവാക്കലിന്‍റെ നിരര്‍ത്ഥകത തിരിച്ചറിയുക, മാത്രമല്ല ദൈവീകമായ പ്രകാശം സ്നേഹത്തിന്‍റെയും ക്ഷമയുടേയും, മെച്ചപ്പെട്ടതായ ഒരു ജീവിതത്തിനായുള്ള വിളിയുടെയും ഒരു ദീപസ്തംഭമാണെന്ന് ഓര്‍മ്മിക്കുക
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, വെളിച്ചത്തിലേക്ക്‌ തിരിയുവാനായി എന്നെ സഹായിക്കേണമേ. ഈ ബലഹീനത മറികടക്കുവാന്‍ വേണ്ടി അങ്ങയുടെ ദൈവീകമായ കൃപ എനിക്ക് നല്‍കേണമേ. ആമേന്‍.

Join our WhatsApp Channel


Most Read
● അവര്‍ ചെറിയ രക്ഷകന്മാര്‍ ആകുന്നു
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
● പര്‍വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● ഉള്ളിലെ നിക്ഷേപം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ