പലപ്പോഴും എത്തിച്ചേരുവാന്‍ ആകാത്തതായി തോന്നുന്ന ഒരു ഉന്നതമായ ആദര്‍ശമായി കണക്കാക്കപ്പെടുന്ന, ക്രിസ്തീയ വിശ്വാസത്തിന്‍റെ ആഴത്തില്‍ വേരൂന്നിയിരിക്കുന്നതായ ഒരു ആശയമാണ് വിശുദ്ധി. എന്നിരുന്നാലും, വിശുദ്ധിയ്ക്ക് രണ്ടു വശങ്ങളുണ്ടെന്നു മനസ്സിലാക്കുക എന്നത് നിര്‍ണ്ണായകമാണ്.
1. സ്ഥാനപരമായത്
2. പെരുമാറ്റപരമായത്
നമുക്ക് ഈ വശങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങുകയും ഒരു വിശ്വാസിയുടെ ദൈവത്തോടുകൂടെയുള്ള നടപ്പിനു ഇന്ന് അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്യാം.
സ്ഥാനപരമായ വിശുദ്ധി
നിങ്ങള്‍ യേശുക്രിസ്തുവിനെ നിങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായി അംഗീകരിക്കുമ്പോള്‍,അവിശ്വസനീയമായ ചിലത് സംഭവിക്കുന്നു - നിങ്ങളുടെ ആത്മീക സ്ഥാനം മാറുന്നു. ദൈവത്തിന്‍റെ കണ്ണിന്‍ മുമ്പാകെ നിങ്ങളെ ഒരു പാപിയായി കാണുന്നില്ല; പകരം, നിങ്ങളെ വിശുദ്ധനും കുറ്റമില്ലാത്തവരുമായി കാണുന്നു. എഫെസ്യര്‍ 1:4 പറയുന്നു, "നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും".
നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും, "ഞാനോ? പരിശുദ്ധനോ? എന്നാല്‍ ഞാന്‍ ഇപ്പോഴും അനുദിനവും പാപത്തോടു പോരാടുകയാണ്". നിങ്ങള്‍ ഒറ്റയ്ക്കല്ല; ഓരോ വിശ്വാസിയും അഭിമുഖീകരിക്കുന്ന ഒരു പോരാട്ടമാണിത്. എന്നിരുന്നാലും, സ്ഥാനപരമായ വിശുദ്ധി ഒരു ദാനമാണ്, അത് നാം സമ്പാദിക്കുന്ന ഒന്നല്ല. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലെ യാഗത്തിലൂടെ, ദൈവം നമ്മെ കഴുകപ്പെട്ടവരായി, ശുദ്ധീകരിക്കപ്പെട്ടവരായി, വിശുദ്ധരായി കാണുന്നു. 2 കൊരിന്ത്യര്‍ 5:21 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി".
പെരുമാറ്റപരമായ വിശുദ്ധി:
സ്ഥാനപരമായ വിശുദ്ധി തല്‍ക്ഷണവും ശാശ്വതവും ആയിരിക്കുമ്പോള്‍, പെരുമാറ്റപരമായ വിശുദ്ധി ഒരു യാത്രയാണ്. വിശുദ്ധിയുടെ ഈ ഒരു വശം നമ്മുടെ പ്രവര്‍ത്തികള്‍, തീരുമാനങ്ങള്‍, ജീവിതശൈലികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹത്തിന്‍റെ സാദൃശ്യം ഉദാഹരണത്തിനായി എടുക്കുക. നിങ്ങള്‍ വിവാഹം കഴിക്കുന്ന ദിവസം, നിങ്ങളുടെ പദവി "വിവാഹിതന്‍" എന്നതിലേക്ക് മാറുന്നു. എന്നിരുന്നാലും, നിങ്ങള്‍ അവിവാഹിതന്‍ എന്ന നിലയില്‍ തന്നെ തുടരുകയാണെങ്കില്‍, നിങ്ങളുടെ പെരുമാറ്റം നിങ്ങളുടെ പുതിയ പദവിയ്ക്ക് വിരുദ്ധമാണ്.
അതേ രീതിയില്‍, ക്രിസ്തുവിന്‍റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ട വിശാസികള്‍ എന്ന നിലയില്‍, നമ്മുടെ പ്രവര്‍ത്തികള്‍ പുതുതായി നാം കണ്ടെത്തിയ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. 1 പത്രോസ് 1:16 പറയുന്നു, "ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ”. ക്രിസ്തുവില്‍ നമുക്കുള്ള വിശുദ്ധിയോടെ നാം ജീവിക്കുവാനുള്ള ദൈവത്തിന്‍റെ കല്പനയാകുന്നിത്.
സ്ഥാനപരവും പെരുമാറ്റപരവും തമ്മിലുള്ള വിയോജിപ്പ്.
"ഉറങ്ങുന്നവരെപോലെ" തുടരുന്ന വിവാഹിതന്‍ അവരുടെ വൈവാഹീക നിലയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതുപോലെ, പാപത്തില്‍ തുടരുന്ന ഒരു വിശ്വാസി അവരുടെ സ്ഥാനപരമായ വിശുദ്ധിയ്ക്ക് വിരുദ്ധമാണ്. അപ്പോസ്തലനായ പൌലോസ് ഈ വിയോജിപ്പിനെ റോമര്‍ 6:1-2 ല്‍ അഭിസംബോധന ചെയ്തുകൊണ്ട് ചോദിക്കുന്നു, "ആകയാൽ നാം എന്തു പറയേണ്ടൂ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?".
രണ്ടിനേയും യോജിപ്പിക്കുന്നു
നമ്മുടെ സ്ഥനപരമായ വിശുദ്ധിയോടുകൂടെ നമ്മുടെ പെരുമാറ്റപരമായ വിശുദ്ധിയെ യോജിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത് പൂര്‍ണ്ണത കൈവരിക്കുന്നതിനെ സംബന്ധിച്ചല്ല മറിച്ച് വിശ്വാസത്തിലൂടെ നമ്മുടേത് ആയിക്കഴിഞ്ഞ ക്രിസ്തുവിന്‍റെത് പോലെയുള്ള ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിനെ സംബന്ധിച്ചാകുന്നു. ഗലാത്യര്‍ 5:22-23 വാക്യങ്ങളില്‍ "ആത്മാവിന്‍റെ ഫലം" വിശദീകരിക്കുന്നു - സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം - നാം പരിശുദ്ധാത്മാവിനു കീഴ്പ്പെടുമ്പോള്‍ സ്വാഭാവീകമായും നമ്മുടെ ജീവിതത്തില്‍ ഉയര്‍ന്നുവരേണ്ടതായ ഗുണങ്ങള്‍.
മാറ്റമില്ലാത്ത കൃപ.
ഭാഗ്യവശാല്‍, നാം തളര്‍ന്നുപോകുമ്പോള്‍ - നാം തളരും - അപ്പോള്‍ ദൈവത്തിന്‍റെ കൃപ മതിയായതാണ്. 1 യോഹന്നാന്‍ 1:9 നമുക്ക് ഇങ്ങനെ ഉറപ്പു നല്‍കുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". എന്നാല്‍ കൃപ പാപം ചെയ്യുന്നതിനുള്ള ഒരു ലൈസന്‍സ് ആകരുത്; മറിച്ച് അനുദിനവും ദൈവത്തെ അധികം പൂര്‍ണ്ണതയോടെ ആദരിക്കുവാന്‍ അത് നമ്മെ ഉത്സാഹിപ്പിക്കണം.
എല്ലായിപ്പോഴും ഓര്‍ക്കുക, പരിശുദ്ധി കുറ്റമറ്റ പൂര്‍ണ്ണതയുടെ അവസ്ഥയല്ല, മറിച്ച് ദിനംതോറും ക്രിസ്തുവിനെപോലെ ആകാനുള്ള ഒരു യാത്രയാണ്. സ്ഥാനപരമായ വിശുദ്ധിയിലൂടെ നാം വേര്‍പ്പെട്ടുകഴിഞ്ഞു; പെരുമാറ്റപരമായ വിശുദ്ധിയിലൂടെ, ഈ ദൈവീകമായ വ്യക്തിത്വത്തില്‍ നാം ഈ ലോകത്ത് ജീവിക്കുന്നു. ഈ രണ്ടു മുഖങ്ങളും യോജിക്കുമ്പോള്‍, നാം ക്രിസ്തുവിന്‍റെ ഫലപ്രദമായ സ്ഥാനാപതികളാകുന്നു, മാത്രമല്ല നമ്മുടെ ജീവിതം ദൈവത്തിന്‍റെ കൃപയുടെ രൂപാന്തര ശക്തിയുടെ ഒരു സാക്ഷ്യമായി മാറുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും വരുന്നതുവരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും ആവര്‍ത്തിക്കുക. അതിനുശേഷം മാത്രമേ അടുത്ത പ്രാര്‍ഥനാ മിസൈലിലേക്ക് പോകുവാന്‍ പാടുള്ളൂ. തിരക്കുകൂട്ടരുത്.
1. സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്‍റെ യാഗത്തിലൂടെ അവിടുന്ന് എനിക്ക് നല്‍കിയിരിക്കുന്ന സ്ഥാനപരമായ വിശുദ്ധിയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ശത്രുവിന്‍റെ സകല പാദ്ധതികള്‍ക്കും എതിരായുള്ള എന്‍റെ കവചമായി ഞാന്‍ ഈ വിശുദ്ധിയെ അവകാശപ്പെടുന്നു. (എഫെസ്യര്‍ 6:16). അങ്ങയുടെ ദൃഷ്ടിയില്‍ എന്‍റെ സ്ഥാനം വിശുദ്ധവും കുറ്റമറ്റതും ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു. യേശുവിന്‍റെ നാമത്തില്‍.
2. കര്‍ത്താവായ ദൈവമേ, ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്ന് അങ്ങയുടെ വചനം എന്നോട് കല്‍പ്പിക്കുന്നു (1 പത്രോസ് 1:16). എന്‍റെ പെരുമാറ്റങ്ങളും പ്രവര്‍ത്തികളും ക്രിസ്തുവിലെ എന്‍റെ സ്ഥാനവുമായി യോജിപ്പിക്കുവാന്‍ എന്നെ സഹായിക്കേണമേ. ശത്രു കാലുറപ്പിക്കുന്നതിനു എന്‍റെ ജീവിതത്തിലുള്ള എന്തിനേയും പിഴുതു കളയേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #3
● മോഹത്തെ കീഴടക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #2
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
● പാപത്തോടുള്ള മല്പിടുത്തം
അഭിപ്രായങ്ങള്‍