വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ല് ഇപ്രകാരമുണ്ട്, "ഉപ്പുവെള്ളത്തില്‍ മുക്കിയ ഏറ്റവും നല്ല വാള്‍ പോലും ഒടുവില്‍ തുരുമ്പെടുക്കും". ഏറ്റവും കരുത്തുറ്റതായ വസ്തുക്കളില്‍ പോലും സമയത്തിന്‍റെയും പരിസ്ഥിതിയുടേയും ബലത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ജീര്‍ണ്ണതയുടെ സ്പഷ്ടമായ ഒരു ചിത്രം അത് അവതരിപ്പിക്കുന്നു. മൂര്‍ച്ചയേറിയ ഒരു വാളിനെ പദാര്‍ത്ഥങ്ങള്‍ക്കു ദ്രവിപ്പിക്കുവാന്‍ കഴിയുന്നതുപോലെ, ഏറ്റവും സ്ഥിരതയുള്ള ഒരു വിശ്വാസി ആയാല്‍ പോലും വേണ്ടത്ര ശ്രദ്ധയുള്ളവര്‍ അല്ലെങ്കില്‍ ലോകത്തിനു അവരെ തളര്‍ത്തുവാന്‍ സാധിക്കും.
"ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". (റോമര്‍ 12:2).
നാം സഞ്ചരിക്കുന്നതായ ലോകം ഉപ്പുവെള്ളം പോലെയാകുന്നു - പരീക്ഷകളും, വ്യതിചലനങ്ങളും, നമ്മുടെ ആത്മീക നിര്‍മ്മലതയെ മലിനമാക്കുവാന്‍ കഴിയുന്ന വെല്ലുവിളികളും ഇതില്‍ നിറഞ്ഞിരിക്കുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്നത് നിഷ്ക്രിയരായിരിക്കുവാനല്ല മറിച്ച് നമ്മുടെ ആത്മീക മൂര്‍ച്ച നിലനിര്‍ത്തുന്നതില്‍ സജീവമായിരിക്കുവാന്‍ വേണ്ടിയാകുന്നു.
ഒരു നിമിഷം ഒരു വാളിനെക്കുറിച്ച് ചിന്തിക്കുക. ഒരു ഉദ്ദേശ്യത്തിനായി ഇത് രൂപകല്പന ചെയ്തിരിക്കുന്നു, ഇതിനു വലിയ കാര്യങ്ങള്‍ നേടുവാനായി സാധിക്കും. അതുപോലെതന്നെ, നാമും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു ഉദ്ദേശത്തോടെയാണ്, നമ്മുടെ ആത്മീക മൂര്‍ച്ച നിലനിര്‍ത്തുമ്പോള്‍, ദൈവീകമായ പദ്ധതികള്‍ നേടുവാനായി സാധിക്കും.
"നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു". (എഫെസ്യര്‍ 2:10).
എന്നിരുന്നാലും, ജാഗ്രതയില്ലാതെയിരുന്നാല്‍, ലോകത്തിന്‍റെ 'ഉപ്പുവെള്ളം' - അത് ദോഷകരമായ ബന്ധങ്ങളാകാം, നാശകരമായ ശീലങ്ങളാകാം അല്ലെങ്കില്‍ അമിതമായ നിഷേധാത്മകതയാകാം - നമ്മെ ദ്രവിപ്പിക്കുവനായി തുടങ്ങും. അത് ചെറിയതായി തുടങ്ങും, എന്നാല്‍ കാലക്രമേണ, അത് കാര്യമായ ആത്മീക ദ്രവത്വത്തിനു കാരണമാകും.
ആകയാല്‍, നമ്മുടെ ആത്മീക വാള്‍ നിലനിര്‍ത്തുന്നതും തുരുമ്പ് എടുക്കാതെ സൂക്ഷിക്കുന്നതും എങ്ങനെയാണ്?
1. നിരന്തരമായി ആത്മീകമായ മൂര്‍ച്ച വരുത്തുക:
"തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക". (എബ്രായര്‍ 10:24). ദൈവവചനം നിരന്തരമായി പഠിക്കുന്നതിനും, ആരാധനയ്ക്കും, കൂട്ടായ്മയ്ക്കും സമയം ചിലവിടുന്നത് നമ്മുടെ ആത്മീക വായ്ത്തല മൂര്‍ച്ചയുള്ളതായി നിലനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. നമ്മുടെ ഉദ്ദേശ്യങ്ങളെയും ഗമനങ്ങളെയും ശുദ്ധീകരിക്കുകയും മൂര്‍ച്ചവരുത്തുകയും ചെയ്യുന്ന ഉരകല്ലാണ് ദൈവത്തിന്‍റെ വചനം.
2. ഹാനികരമായ പരിസ്ഥിതികളുമായി ദീര്‍ഘസമയം ഇടപ്പെടുന്നത് ഒഴിവാക്കുക:
ഉപ്പുവെള്ളത്തില്‍ ഒരു വാള്‍ ഉപേക്ഷിക്കുവാന്‍ പാടില്ലാത്തതുപോലെ, ദൈവത്തിങ്കല്‍ നിന്നും നമ്മെ അകറ്റുന്നതായ സാഹചര്യങ്ങളില്‍ നമ്മെത്തന്നെ മുഴുകിക്കുന്നതില്‍ നാം വളരെ ജാഗ്രതയുള്ളവര്‍ ആയിരിക്കണം. 1 കൊരിന്ത്യര്‍ 15:33ല്‍, പൌലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "വഞ്ചിക്കപ്പെടരുത്, ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു". നമ്മുടെ പരിസ്ഥിതിയെ സൂക്ഷിക്കുന്നത് ആത്മീകമായ സംരക്ഷണത്തിനു നിര്‍ണ്ണായകമാണ്. ദൈവത്തിന്‍റെ ദാസന്മാര്‍ക്കെതിരെ അസംബന്ധം പ്രചരിപ്പിക്കുന്ന അപവാദികളോടുകൂടെ സഹവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില വിശ്വാസികളുണ്ട്. വളരെ പെട്ടെന്ന്, അങ്ങനെയുള്ള വിശ്വാസികള്‍ക്ക് തങ്ങളുടെ മൂര്‍ച്ച നഷ്ടപ്പെടുന്നു.
3. പതിവായുള്ള ആത്മീക പരിപാലനം:
നിരന്തരമായ വൃത്തിയാക്കലും പരിപാലനവും ഓരോ വാളിനും ആവശ്യമാകുന്നു. അതുപോലെതന്നെ, നമ്മുടെ ആത്മാവിനു നിരന്തരമായ വിചിന്തനവും അനുതാപവും ആവശ്യമാണ്. സങ്കീര്‍ത്തനം 51:10 ലെ ദാവീദിന്‍റെ പ്രാര്‍ത്ഥന ഇതിനെ മനോഹരമായി ചിത്രീകരിക്കുന്നു: "ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ". ദൈവത്തിന്‍റെ ശുദ്ധീകരണവും പുതുക്കലും നിരന്തരമായി അന്വേഷിക്കുന്നത് തുരുമ്പിനെ അകറ്റിനിര്‍ത്തുവാന്‍ ഇടയാക്കും.
4. സചീവമായ ഉപയോഗം:
ഒരു വാളിനെ വളരെ സചീവമായി ഉപയോഗിക്കുമ്പോള്‍ തുരുമ്പ് എടുക്കുവാനുള്ള സാദ്ധ്യത കുറയുന്നു. അതുപോലെതന്നെ, ദൈവത്തിന്‍റെ രാജ്യത്തിനായി സചീവമായി സേവനം ചെയ്യുന്ന ഒരു ആത്മാവും ഊര്‍ജ്ജസ്വലവും മൂര്‍ച്ചയുള്ളതായും നിലനില്‍ക്കുന്നു. "അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു". (യാക്കോബ് 2:17). സചീവമായ വിശ്വാസം ജീവനുള്ളതും, തുരുമ്പിനെ ചെറുക്കുന്നതുമായ വിശ്വാസമാകുന്നു.
ഇതിലെല്ലാം തന്നെ, തുരുമ്പ് രൂപപ്പെടുന്നതായി കണ്ടാലും അത് ഒരിക്കലും അവസാനമല്ല എന്ന് ഓര്‍മ്മിക്കുന്നത് ആശ്വാസകരമായ കാര്യമാകുന്നു. പുനഃസ്ഥാപനം എപ്പോഴും ദൈവത്താല്‍ സാദ്ധ്യമായ ഒന്നാകുന്നു. പ്രവാചകനായ യോവേല്‍ ദൈവത്തിന്‍റെ വാഗ്ദത്തത്തെ സംബന്ധിച്ചു പറയുന്നു: "വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും". (യോവേല്‍ 2:25). നമ്മുടെ ദൈവം ഒരു പുനഃസ്ഥാപകനാണ്, അവന്‍റെ അറ്റകുറ്റപ്പണികള്‍ക്കു അതീതമായ ഒരു തേയ്മാനവുമില്ല.
പ്രാര്‍ത്ഥന
പിതാവേ, ലൌകീകമായ ജീര്‍ണ്ണതയില്‍ നിന്നും ഞങ്ങളുടെ ആത്മാവിനെ സംരക്ഷിക്കേണമേ. പ്രലോഭനങ്ങള്‍ക്ക് എതിരായി ഞങ്ങളുടെ ലക്ഷ്യങ്ങളെ ഒരു വാളുപോലെ മൂര്‍ച്ചകൂട്ടേണമേ. അങ്ങയുടെ ജ്ഞാനത്തില്‍ ഞങ്ങള്‍ ജാഗ്രതയുള്ളവര്‍ ആയിരിക്കട്ടെ, തുരുമ്പിന്‍റെ നിമിഷങ്ങളില്‍, അങ്ങയുടെ പുനഃസ്ഥാപനത്തിന്‍റെ കൃപയെക്കുറിച്ചു ഞങ്ങളെ ഓര്‍മ്മിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മീക വളര്‍ച്ചയെ നിശബ്ദമായി അമര്‍ത്തുന്നത്● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● ജീവിതത്തിന്‍റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1
● ദൈവവചനത്തിലെ ജ്ഞാനം
അഭിപ്രായങ്ങള്‍