പ്രകൃതിയില്‍, സ്ഥിരതയുടെ ശക്തിയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഉറപ്പായ പാറകളെ കീറിമുറിച്ചുകൊണ്ട് ജലപ്രവാഹം ഒഴുകുന്നത് അതിന്‍റെ ശക്തികൊണ്ടല്ല മറിച്ച് അതിന്‍റെ ചിരസ്ഥായിയായ പ്രകൃതം കൊണ്ടാകുന്നു. കേവലമായ ശക്തിയില്‍ നിന്നുമല്ല പ്രത്യുത നിരന്തരമായ പരിശ്രമത്തില്‍ നിന്നും സ്ഥിരോത്സാഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ബലത്തിന്‍റെ അഗാധമായ തെളിവാണിത്.
നമ്മുടെ വിശ്വാസത്തിന്‍റെ യാത്രയില്‍, സ്ഥിരത കൂടുതല്‍ പ്രാധാന്യമുള്ളതാകുന്നു.അപ്പോസ്തലനായ പൌലോസ് തെസ്സലോനിക്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു, "എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം" (1 തെസ്സലോനിക്യര്‍ 5:16-18). ഈ വാക്യങ്ങളിലൂടെ, സന്തോഷത്തിലും, നന്ദിയിലും, ദൈവവുമായുള്ള നിരന്തരമായ സംഭാഷണത്തിലും വേരൂന്നികൊണ്ട് നമ്മുടെ വിശ്വാസത്തില്‍ സ്ഥിരതയോടെ നില്‍ക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പൌലോസ് ഊന്നിപറയുകയാണ്.
ജീവിതത്തിലെ വെല്ലുവിളികളും പരിശോധനകളും പലപ്പോഴും അനേകരുടെ പ്രത്യാശയും വിശ്വാസവും നഷ്ടമാകുവാന്‍ കാരണമാകുന്ന, മറികടക്കാനാവാത്ത പര്‍വ്വതങ്ങളെപോലെ തോന്നാം. എന്നാല്‍, നമ്മുടെ യുദ്ധങ്ങള്‍ ഒറ്റ ദിവസംകൊണ്ട് ജയിക്കുന്നതല്ല എന്ന് ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് മരുഭൂമിയില്‍ കൂടി 40 വര്‍ഷങ്ങള്‍ അലയേണ്ടതായി വന്ന യിസ്രായേല്‍ മക്കളുടെ ചരിത്രം അതിനു ഒരു തെളിവാകുന്നു. അവരുടെ അചഞ്ചലമായ വിശ്വാസത്തിന്‍റെയും ഒന്നിലധികം വീഴ്ചകളുടെയും നടുവിലും, തുടര്‍മാനമായി ദൈവത്തിങ്കലേക്ക് തിരിഞ്ഞതുകൊണ്ട്, അവരുടെ സ്ഥിരോത്സാഹം നിമിത്തം അവര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു.
സദൃശ്യവാക്യങ്ങള്‍ 24:16 നമ്മോടു പറയുന്നു, "നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും". ഈ വാക്യം കേവലം എഴുന്നേല്‍ക്കുവാനുള്ള പ്രവര്‍ത്തിയെക്കുറിച്ചാല്ല. ഇത് സ്ഥിരതയുടെ ആത്മാവിനെക്കുറിച്ചും, കെട്ടുപോകുവാന്‍ വിസമ്മതിക്കുന്ന വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അണയാത്ത ജ്വാലയെക്കുറിച്ചും ആകുന്നു.
മഹാനായ ആവിഷ്ക്കര്‍ത്താവായ തോമസ് എഡിസണ്‍ ഒരിക്കല്‍ പറഞ്ഞു, "ജീവിതത്തിലെ മിക്ക പരാജയങ്ങളും തങ്ങള്‍ പിന്മാറുന്നതിനു മുമ്പ് വിജയത്തോട് എത്രമാത്രം അടുത്തിരുന്നുവെന്ന് തിരിച്ചറിയാത്തവര്‍ക്ക് സംഭവിക്കുന്നതാണ്". വെളിച്ചത്തിന്‍റെ ബള്‍ബ് കണ്ടുപിടിക്കുവാനുള്ള എഡിസന്‍റെ ആയിരക്കണക്കിനു പരിശ്രമങ്ങള്‍ യാക്കോബ് 1:12 ന്‍റെ പ്രകടനമായി കാണുവാന്‍ കഴിയും: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും".
വിജയിക്കുക എന്നത്, അത് ബിസിനസ്സിലോ, കുടുംബജീവിതത്തിലോ, സാമ്പത്തീക കാര്യത്തിലോ, അല്ലെങ്കില്‍ നമ്മുടെ ആത്മീക യാത്രയിലോ ആകട്ടെ, അത് തല്‍ക്ഷണമല്ല മറിച്ച് സ്ഥിരോത്സാഹത്താല്‍ ആകുന്നുവെന്ന് മനസിലാക്കേണ്ടത് അനിവാര്യമാകുന്നു. സമൂഹം പലപ്പോഴും പെട്ടെന്നുള്ള വിജയങ്ങളെയും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന മാറ്റങ്ങളെയും മഹത്വപ്പെടുത്തുമ്പോള്‍, ദീര്‍ഘനാളത്തെ പ്രതിബദ്ധതയേയും, അചഞ്ചലമായ വിശ്വാസത്തേയും, സ്ഥിരമായ പരിശ്രമത്തെയും സംബന്ധിച്ച് വേദപുസ്തകം പഠിപ്പിക്കുന്നു.
ഗലാത്യര്‍ 6:9 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". ഓരോ പ്രവര്‍ത്തിയും, ഓരോ പ്രാര്‍ത്ഥനയും, വിശ്വാസത്തിന്‍റെ ഓരോ ചുവടും പ്രധാനമാണ്. അവ ശേഖരിക്കപ്പെടുകയും ഒടുവില്‍ ദൈവകൃപയും സ്ഥിരോത്സാഹവും കൊണ്ട് അനുഗ്രഹങ്ങളുടെ കൊയ്ത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
ഇന്ന്, നിങ്ങള്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അല്ലെങ്കില്‍ മറിക്കടക്കാന്‍ കഴിയാത്തത് എന്ന് തോന്നുന്ന പര്‍വ്വതങ്ങളെ തുറിച്ചുനോക്കുകയും ചെയ്യുമ്പോള്‍, സ്ഥിരതയുടെ ശക്തിയെക്കുറിച്ച് ഓര്‍ക്കുക. നിങ്ങളുടെ പരിശ്രമങ്ങളെ ദൈവവചനവുമായി യോജിപ്പിക്കുക. ദൈവത്തിന്‍റെ സമയത്തില്‍ ആശ്രയിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനയിലും, വിശ്വാസത്തിലും, സേവനത്തിലും സ്ഥിരതയുള്ളവര്‍ ആയിരിക്കുക. വേദപുസ്തകത്തിലെ വചനങ്ങളും നിങ്ങള്‍ക്ക് മുമ്പായി സ്ഥിരതയില്‍ നിന്നവരുടെ മാതൃകയും നിങ്ങളെ നയിക്കട്ടെ.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, പാതകള്‍ ദൂരവും കാറ്റുള്ളതും ആയിരിക്കുമ്പോള്‍ പോലും ഞങ്ങളുടെ പരിശോധനയില്‍ സ്ഥിരതയോടെ നില്‍ക്കുവാനും വിശ്വാസത്തില്‍ നിലനില്‍ക്കുവാനുമുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കേണമേ. അങ്ങയോടുകൂടെ ഞങ്ങളുടെ പ്രയത്നങ്ങള്‍ വ്യര്‍ത്ഥമല്ല എന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കുക. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - 2● രൂപാന്തരത്തിന്റെ വില
● യേശുവിന്‍റെ പ്രവര്ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്റെ അര്ത്ഥമെന്താണ്?
● അഭിഷേകം വന്നതിനുശേഷം എന്ത് സംഭവിക്കുന്നു
● നിങ്ങള്‍ എളുപ്പത്തില് മുറിവേല്ക്കുന്നവരാണോ?
● സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
● സമ്പൂര്ണ്ണ ദൈവഹിതത്തിനായി പ്രാര്ത്ഥിക്കുക
അഭിപ്രായങ്ങള്‍