"ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാൺമാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു". (ലൂക്കോസ് 23:8).
നമ്മുടെ ആധുനീക ലോകത്തില്‍, വിനോദത്തോടുള്ള ആകര്‍ഷണം എല്ലായിടത്തുമുണ്ട്. വിസ്മയോല്‍പാദനം, പെട്ടെന്നുള്ള സംതൃപ്തി, കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയില്‍ സമൂഹ മാധ്യമങ്ങള്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ നിക്ഷേപങ്ങള്‍ക്ക് സാധാരണമായ നോട്ടം മതിയാകയില്ല എന്ന് മറക്കുവാന്‍ എളുപ്പമാണ്; അവയ്ക്ക് ആഴമായ, മനഃപൂര്‍വ്വമായുള്ള ശ്രദ്ധ ആവശ്യമാണ്.
ഹെരോദാവ് കാര്യമായ അധികാരവും സ്വാധീനവും ഉള്ളതായ ഒരു മനുഷ്യനായിരുന്നു, അതുപോലെ ശ്രദ്ധേയവും അസാധാരണവുമായ കാര്യങ്ങള്‍ അനുഭവിക്കുവാന്‍ അവന്‍ ശീലിച്ചിരുന്നു. അവന്‍ ജീവിച്ചിരുന്ന സമൂഹത്തിന്‍റെ മുമ്പാകെ അവനു ഇതെല്ലാം ഉണ്ടായിരുന്നു. അവസാനമായി യേശുവിനെ കാണുവാനുള്ള ഒരു അവസരം അവനു ലഭിച്ചപ്പോള്‍ അത് പ്രകാശനത്തിനോ ആത്മീക വളര്‍ച്ചയ്ക്കോ ആയിരുന്നില്ല; അത് വിനോദത്തിനായിരുന്നു. ഹെരോദാവിനെ സംബന്ധിച്ചിടത്തോളം, യേശു ഒരു കൌതുകമായിരുന്നു, ഒരുപക്ഷേ, ഒരു അത്ഭുതംകൊണ്ട് തന്നെ രസിപ്പിക്കുവാന്‍ കഴിയുന്ന ആകര്‍ഷകമായ ഒരു വ്യക്തി മാത്രമായിരുന്നു. എന്നാല്‍, ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു, അവിടെ വിനോദിപ്പിക്കുവാന്‍ വേണ്ടി വന്നതല്ലായിരുന്നു.
"ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ". (യോഹന്നാന്‍ 14:10-11).
കര്‍ത്താവായ യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, എന്നാല്‍ അവന്‍റെ ഓരോ പ്രവര്‍ത്തികളും ആഴമായ ആത്മീക അര്‍ത്ഥങ്ങള്‍ വഹിച്ചിരുന്നു. അത് മതിപ്പുളവാക്കുവാന്‍ വേണ്ടിയുള്ള യാദൃശ്ചികമായ പ്രവൃത്തികള്‍ അല്ലായിരുന്നു; ഒരു ഉദ്ദേശം നിറവേറ്റുവാനുള്ള ചില പ്രവര്‍ത്തികളായിരുന്നു - ദൈവത്തിനു മഹത്വം കൊണ്ടുവരുവാന്‍, അവന്‍റെ സന്ദേശം സ്ഥിരീകരിക്കുവാന്‍, അതുപോലെ ആവശ്യത്തിലിരിക്കുന്ന ആളുകളെ സഹായിക്കുക തുടങ്ങിയവ. ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ അവന്‍റെ സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും പ്രകടനങ്ങളായിരുന്നു.
"ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല". (1 കൊരിന്ത്യര്‍ 13:1-3).
നാമും, പലപ്പോഴും, ലോകത്തിന്‍റെ വിസ്മയം ജനിപ്പിക്കുന്ന കാര്യങ്ങളാല്‍ പിടിക്കപ്പെടുന്നു, വ്യക്തിപരമായ സുഖവും വിനോദവും മാത്രം ആഗ്രഹിക്കുന്ന ഉപരിതലത്തില്‍ മാത്രമുള്ളതായ ആത്മീയതയില്‍ സംതൃപ്തരാകുന്നു. നമ്മുടെ ബന്ധങ്ങളില്‍, ജോലികളില്‍, വിശ്വാസത്തില്‍ പോലും, നാം അത്ഭുതകരവും അസാധാരണവുമായ കാര്യങ്ങളെ നോക്കുന്നു, ക്ഷണീകമായ ആകര്‍ഷണങ്ങളെക്കാള്‍ ഉപരിയായി, എല്ലായിപ്പോഴും ഉള്ളതായ ദൈവത്തിന്‍റെ സ്നേഹനിര്‍ഭരമായ സാന്നിധ്യത്തെ വിലമതിക്കുന്നതില്‍ നാം പരാജയപ്പെടുന്നു.
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും". (മത്തായി 5:8).
നമ്മുടെ ജീവിതത്തില്‍ സത്യമായി "ദൈവത്തെ കാണുന്നതിനു", നമുക്കുവേണ്ടി ദൈവത്തിനു എന്ത് ചെയ്യുവാന്‍ കഴിയും എന്നതിനേക്കാള്‍ ഉപരിയായി ദൈവം ആരാകുന്നു എന്ന നിലയില്‍ നാം അവനെ അന്വേഷിക്കണം. നമുക്ക് അത്ഭുതങ്ങള്‍ ആഗ്രഹിക്കാനോ അത്ഭുതകരമായ അടയാളങ്ങള്‍ പ്രതീക്ഷിക്കാനോ കഴിയില്ല എന്നല്ല ഇതിനര്‍ത്ഥം; മറിച്ച് ദൈവവുമായി ആഴമുള്ളതും, നിലനില്‍ക്കുന്നതുമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ആയിരിക്കണം നമ്മുടെ പ്രാഥമീക ശ്രദ്ധ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത്ഭുതങ്ങള്‍ അപ്പോള്‍ അവയില്‍ തന്നെ അവസാനിക്കുന്നില്ല, മറിച്ച് സ്നേഹത്തിലും ഭക്തിയിലും ആഴത്തില്‍ വേരൂന്നിയ ഒരു വിശ്വാസത്തിന്‍റെ സ്ഥിരീകരണങ്ങളായി മാറുന്നു.
ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ. ദൈവം നല്‍കുന്ന ബന്ധത്തിന്‍റെ ആഴത്തിനായി നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുന്നവരാണോ, അതോ ഒരു നിമിഷത്തിലെ ഉപരിതലത്തില്‍ ഉള്ളതായ ആവേശത്തില്‍ മാത്രം നിങ്ങള്‍ സംതൃപ്തരാണോ? യഥാര്‍ത്ഥമായ അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാകുന്ന സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് നിങ്ങളെത്തന്നെ ഇറക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക - കാഴ്ചയില്‍ മാത്രമല്ല മറിച്ച് രൂപാന്തര ജീവിതത്തിലും.
പ്രാര്‍ത്ഥന
പിതാവേ, അങ്ങേയ്ക്ക് ചെയ്യുവാന്‍ സാധിക്കുന്ന അത്ഭുതങ്ങള്‍ക്കായല്ല, മറിച്ച് അങ്ങ് ആരായിരിക്കുന്നു എന്നതിനായി അങ്ങയെ അന്വേഷിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുമായി ആഴത്തിലുള്ളതായ ഒരു അറിവിലേക്കും ബന്ധത്തിലേക്കും എന്നെ നയിക്കേണമേ, അങ്ങനെ എന്‍റെ വിശ്വാസം കേവലം കാഴ്ചയിലല്ല പ്രത്യുത ആത്മാര്‍ത്ഥമായമായ സ്നേഹത്തിലും ഭക്തിയിലും വേരൂന്നുവാന്‍ ഇടയാകും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II
അഭിപ്രായങ്ങള്‍