english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നമ്മുടെ ഹൃദയത്തിന്‍റെ ഒരു പ്രതിഫലനം
അനുദിന മന്ന

നമ്മുടെ ഹൃദയത്തിന്‍റെ ഒരു പ്രതിഫലനം

Saturday, 28th of October 2023
1 0 1399
Categories : Association Character Friendship Relationships
"അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു". (ലൂക്കോസ് 23:12).

സൗഹൃദം എന്നത് ശക്തമായ ഒരു കാര്യമാണ്. അതിനു നമ്മളെ ഒന്നുകില്‍ അത്യുന്നതമായ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിയും അല്ലെങ്കില്‍ നമ്മെ ആഴങ്ങളിലേക്ക് വലിച്ചിഴക്കുവാനും സാധിക്കും. ഹെരോദാവിന്‍റെയും പീലാത്തോസിന്‍റെയും കാര്യത്തില്‍, പുതിയതായി ഉടലെടുത്തതായ അവരുടെ സൗഹൃദം സത്യസന്ധതയുടെ പരസ്പരധാരണയോടെയുള്ള വിട്ടുവീഴ്ചക്കും അവരുടെ മുമ്പാകെ നിന്നതായ സത്യത്തോടു - യേശുക്രിസ്തു - ഒരുമിച്ചുള്ളതായ അവഗണനയുടേയും മേല്‍ മുദ്രകുത്തപ്പെട്ടു.

"ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും". (സദൃശ്യവാക്യങ്ങള്‍ 13:20).

സൗഹൃദം എന്നത് കേവലം സഖിത്വം മാത്രമല്ല; അത് സ്വാധീനത്തെ സംബന്ധിക്കുന്നതാണ്. നമ്മുടെ സുഹൃത്തുക്കള്‍ക്ക് നമ്മുടെ ചിന്തകളെ, പെരുമാറ്റങ്ങളെ, നമ്മുടെ ആത്മീക സ്ഥിതിയെപോലും സ്വാധീനിക്കുവാന്‍ കഴിയും. സദൃശ്യവാക്യങ്ങള്‍ 13:20 നല്‍കുന്ന സൂചനകള്‍ നാം പരിഗണിക്കുമ്പോള്‍, നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം, "എന്‍റെ സുഹൃത്തുക്കള്‍ എന്നെ ജ്ഞാനിയാക്കുന്നവര്‍ ആകുന്നുവോ അതോ എന്നെ ഭോഷത്വത്തിലേക്ക് നയിക്കുകയാണോ ചെയ്യുന്നത്?".

"വഞ്ചിക്കപ്പെടരുത്, 'ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു'." (1 കൊരിന്ത്യര്‍ 15:33).

പീലാത്തോസും ഹെരോദാവും തങ്ങളുടെ ലൌകീകമായ പദവിയും അധികാരവും നിലനിര്‍ത്തുവാന്‍ തങ്ങളുടെ മുമ്പാകെയുള്ള യേശുവിന്‍റെ ദൈവീക സാന്നിധ്യത്തെ അവഗണിക്കുവാന്‍ ഇടയായി. ധാര്‍മ്മീക സത്യസന്ധതയേക്കാള്‍ അധികമായി അവരുടെ സാമൂഹീക നിലയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കിയത്. അതുപോലെ, നമ്മെ ശരിയായ പാതയിലേക്ക് നയിക്കാത്ത ആളുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം നമ്മെത്തന്നെ കാണുന്നു, അതെല്ലാം നമ്മുടെ 'പദവി' അഥവാ സാമൂഹീക ക്ഷേമം നിലനിര്‍ത്തുന്നതിന്‍റെ പേരിലാണ്. എന്നാല്‍ ലോകപരമായ ഒരു നേട്ടവും നിങ്ങളുടെ ആത്മാവിന്‍റെ നഷ്ടത്തിനു പകരമായി വിലയുള്ളതല്ല.

"ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!" (സഭാപ്രസംഗി 4:9-10).

ഈ വേദഭാഗം കേവലം സൌഹൃദത്തെ മഹത്വവത്കരിക്കുക മാത്രമല്ല ചെയ്യുന്നത്; ഇത് നീതിയുള്ള സൌഹൃദത്തെ ഉയര്‍ത്തികാട്ടുന്നതാണ് - ഉന്നതിയിലെത്തിക്കുന്ന, ഉത്തരവാദിത്വമുള്ള, ജ്ഞാനത്തിന്‍റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ നടക്കുന്നതായ സൗഹൃദം.

വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു, "വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു". (യാക്കോബ് 4:4).

നമ്മുടെ വിശ്വാസവുമായി യോജിക്കാത്തവരുമായി നാം സൗഹൃദം സ്ഥാപിക്കരുത് എന്നല്ല; സത്യത്തില്‍, കര്‍ത്താവായ യേശു തന്നെ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനായിരുന്നു. അവിശ്വാസികളുമായുള്ള നമ്മുടെ സൗഹൃദം നമുക്ക് സുവിശേഷം പങ്കുവെക്കുവാനുള്ള ഒരു മിഷന്‍ ഫീല്‍ഡായി കാണുവാന്‍ സാധിക്കണം. എന്നാല്‍ സ്വാധീനം വിപരീതമാകുവാന്‍ ആരംഭിക്കുമ്പോള്‍ - നമ്മുടെ മൂല്യങ്ങള്‍, ധാര്‍മ്മീകതകള്‍, അതുപോലെ വിശ്വാസവും ചാഞ്ചാടുവാന്‍ തുടങ്ങുന്നതായി നാം കാണുമ്പോള്‍ - പിന്നെ നമ്മുടെ കൂട്ടുകെട്ടുകളെ പുനര്‍വിചിന്തനം ചെയ്യേണ്ടതായ സമയമാകുന്നത്.

നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ഈ ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആകുവാന്‍ വേണ്ടിയാണ് (മത്തായി 5:13-16). നിങ്ങളുടെ സൗഹൃദം നിങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന്‍റെ ഒരു പ്രതിഫലനമാകട്ടെ. "ഇരുമ്പ് ഇരുമ്പിന് മൂര്‍ച്ച കൂട്ടുന്നതുപോലെ" (സദൃശ്യവാക്യങ്ങള്‍ 27:17) നിങ്ങള്‍ക്ക് മൂര്‍ച്ച വരുത്തുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കട്ടെ, അപ്പോള്‍ത്തന്നെ, സുവിശേഷത്തിന്‍റെ ഒരു മിഷന്‍ ഫീല്‍ഡായിരിക്കുന്ന സൌഹൃദങ്ങളും ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ സൌഹൃദങ്ങളെ വിലയിരുത്തുവാന്‍ ഇന്ന് ഒരു നിമിഷം വേര്‍തിരിക്കുക. അവര്‍ നിങ്ങളെ ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കുകയാണോ അതോ നിങ്ങളെ വലിച്ചകറ്റുകയാണോ? ഓര്‍ക്കുക, യഥാര്‍ത്ഥമായ സൗഹൃദം നിങ്ങളെ വഴിതെറ്റിക്കുകയല്ല മറിച്ച് സകലരുടേയും ഏറ്റവും നല്ല സുഹൃത്തായ - കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്ക് - നിങ്ങളുടെ ഹൃദയത്തെ നയിക്കുകയാണ് വേണ്ടത്.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സൌഹൃദങ്ങളില്‍ എന്നെ അങ്ങ് നയിക്കേണമേ. മറ്റുള്ളവരെ അങ്ങയിലേക്ക് അടുപ്പിച്ചുകൊണ്ട്, അവരുടെ ജീവിതത്തില്‍ ഒരു വെളിച്ചമായി മാറുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയോടുകൂടെയുള്ള എന്‍റെ നടപ്പില്‍ എന്നെ ഉയര്‍ത്തുന്നതും എന്‍റെ പാതകളെ നേരെയാക്കുന്നതുമായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ശീര്‍ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● നിങ്ങളുടെ ആത്മാവിന്‍റെ പുനരുദ്ധീകരണം
● ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ