അനുദിന മന്ന
ആത്മീക അഹങ്കാരത്തിന്‍റെ കെണി
Sunday, 29th of October 2023
1
0
900
Categories :
Spiritual Pride
9തങ്ങൾ നീതിമാന്മാർ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: 10രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. 11പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. 12ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. 13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 18:9-14).
ചിലസമയങ്ങളില്‍, നാം എല്ലാം മനസ്സിലാക്കിക്കഴിഞ്ഞു എന്ന് നാം ചിന്തിക്കുന്നു. നമുക്ക് നമ്മുടെ പ്രഭാത ആരാധനയുണ്ട്, പതിവായി സഭയില്‍ പോകുന്നുണ്ട്, കര്‍ത്താവിനേയും അവന്‍റെ ആളുകളേയും സേവിക്കുന്നതില്‍ പങ്കെടുക്കുന്നു. എന്നാല്‍ അനുദിനവും നമ്മെ പരിപാലിക്കുന്ന കൃപയുടെ കാഴ്ച നഷ്ടപ്പെടുത്തികൊണ്ട്, ആത്മീക അഹങ്കാരത്തിന്‍റെ കെണിയിലേക്കു വഴുതിപോകുവാന്‍ എളുപ്പമാണ്. പരീശന്‍റെയും ചുങ്കക്കാരന്‍റെയും ഉപമ ആത്മീക അഹങ്കാരത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുകയും യഥാര്‍ത്ഥമായ നീതിയിലേക്കുള്ള പാത കാണിക്കുകയും ചെയ്യുന്നു.
പരീശനിലെ ആത്മീക അഹങ്കാരം
1. സ്വയം നീതി:
താന്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവനാണെന്ന് പരീശനു തോന്നി. അവന്‍റെ പ്രാര്‍ത്ഥന ദൈവവുമായുള്ള താഴ്മയോടെയുള്ള ഒരു സംഭാഷണത്തെക്കാള്‍ സ്വയം പുകഴ്ത്തികൊണ്ടുള്ള ഒരു സ്വയം ഭാഷണം ആയിരുന്നു. റോമര്‍ 12:3 നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു, "ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു".
2. ന്യായവിധിയുടെ മനോഭാവം:
പരീശന്‍ അവന്‍റെ സ്വഭാവത്തെ വിധിക്കുന്നത് ദൈവത്തിന്‍റെ വിശുദ്ധ സ്വഭാവം കൊണ്ടല്ല മറിച്ച് മറ്റു മനുഷ്യരുടെ സ്വഭാവം കൊണ്ടാകുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെ ദൈവത്തിന്‍റെ വിശുദ്ധ സ്വഭാവം കൊണ്ടല്ല മറിച്ച് മറ്റുള്ള മനുഷ്യരുടെ സ്വഭാവംകൊണ്ട് വിലയിരുത്തുമ്പോള്‍, നിങ്ങള്‍ നിഗളത്തിലാണ് നടക്കുന്നത്.
അവന്‍ ചുങ്കക്കാരനെ നിന്ദിക്കുകയും അവനെക്കാള്‍ താന്‍ നീതിമാനാകുന്നുവെന്ന് സ്വയം പുകഴ്ത്തുകയും ചെയ്തു. മത്തായി 7:1-2 നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു, "നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും".
3. പ്രവര്‍ത്തിയിലെ തെറ്റായ സുരക്ഷ:
പരീശന്‍ തന്‍റെ പ്രവൃത്തിയില്‍ ഉറപ്പു കണ്ടെത്തി - ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു, ദശാംശം കൊടുക്കുന്നു ആദിയായവ. എഫെസ്യര്‍ 2:8-9 വരെയുള്ള ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല".
4. അനുതാപത്തിന്‍റെ അഭാവം:
പരീശന്‍റെ പ്രാര്‍ത്ഥനയില്‍ നിര്‍ണ്ണായകമായ ഒരു ഘടകത്തിന്‍റെ അഭാവം ഉണ്ടായിരുന്നു: അനുതാപം. തന്‍റെ പാപത്തെ അംഗീകരിക്കയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ കരുണയ്ക്കായുള്ള ആവശ്യമോ അവനിലില്ല എന്ന് താന്‍ കരുതി. 1 യോഹന്നാന്‍ 1:9 പറയുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു".
എ) ആത്മീക അഹങ്കാരത്തിന്‍റെ അപകടങ്ങള്‍:
നമ്മുടെ സ്വയം തെറ്റുകള്‍ കാണുവാന്‍ കഴിയാതെ നമ്മെ അന്ധരാക്കുന്നു:
ആ പരീശന്‍ തന്‍റെ സ്വന്തം ആത്മനീതിയില്‍ വളരെയധികം മുഴുകിയിരുന്നതിനാല്‍ തനിക്കു തന്‍റെ സ്വന്തം ആത്മീക അന്ധത കാണുവാന്‍ കഴിഞ്ഞില്ല.
ബി) സമൂഹത്തെ വിഭജിക്കുന്നു:
ആത്മീക അഹങ്കാരം ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു, യോഹന്നാന്‍ 17:21ല്‍ ക്രിസ്തു പ്രാര്‍ത്ഥിച്ചതായ ഐക്യതയെ നശിപ്പിക്കുന്നു.
സി). ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയുന്നു:
പരീശന്‍റെ പ്രാര്‍ത്ഥന അഹങ്കാരത്തില്‍ നിന്നും ഉളവായതുകൊണ്ടു അത് ഒരിക്കലും ദൈവത്തിന്‍റെ അടുക്കല്‍ ശരിയായി എത്തിയില്ല. യാക്കോബ് 4:6 നമ്മോടു പറയുന്നു, "ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു”.
ഡി). സാത്താന്‍റെ വഞ്ചനയെക്കുറിച്ച് നമ്മെ കരുതലില്ലാത്തവരാക്കുന്നു:
നാം ഉയര്‍ന്നു നില്‍ക്കുന്നു എന്ന് നാം ചിന്തിക്കുമ്പോള്‍, നാം വീഴുവാനുള്ള സാദ്ധ്യത കൂടുതലാകുന്നു. 1 പത്രോസ് 5:8 നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് തരുന്നു, നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
പ്രാര്‍ത്ഥന
പിതാവേ, സകല നന്മകളും അങ്ങയില്‍ നിന്നും വരുന്നുവെന്ന് അംഗീകരിച്ചുകൊണ്ട്, ഞാന്‍ താഴ്മയോടെ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. ഓരോ നിമിഷത്തിലും അങ്ങയുടെ കൃപയ്ക്കായുള്ള എന്‍റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, താഴ്മയില്‍ നടക്കുവാന്‍ എന്നെ സഹായിക്കേണമേ. ആത്മീക അഹങ്കാരമെന്ന വഞ്ചനയില്‍ നിന്നും എന്നെ കാക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍
Join our WhatsApp Channel
Most Read
● എസ്ഥേറിന്റെ രഹസ്യം എന്തായിരുന്നു?● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?
● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
അഭിപ്രായങ്ങള്‍