അനുദിന മന്ന
ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്‍ഗ്ഗങ്ങള്‍
Monday, 30th of October 2023
1
0
1278
Categories :
Spiritual Pride
9തങ്ങൾ നീതിമാന്മാർ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: 10രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. 11പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. 12ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. 13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 18:9-14).
ആത്മീക ജീവിതം അപകടകരമായ ഒരു യാത്രയാണ്, നാം അഭിമുഖീകരിക്കുന്ന ബാഹ്യമായ വെല്ലുവിളികള്‍ നിമിത്തം മാത്രമല്ല, മറിച്ച് നമ്മുടെ സ്വഭാവത്തെ പരിശോധിക്കുന്ന ആന്തരീകമായ പോരാട്ടങ്ങളും അതിനു കാരണമാണ്. അവയില്‍ ഏറ്റവും ഏറ്റവും വഞ്ചനാപരമായ ഒന്ന് ആത്മീക അഹങ്കാരമാണ്. പരീശന്‍റെയും ചുങ്കക്കാരന്‍റെയും ഉദാഹരണത്തില്‍ നിന്നും ഈ ആത്മീക കെണിയെ ചെറുക്കുവാനുള്ള വഴികള്‍ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.
1. നിങ്ങള്‍ സ്വയമായി കാര്യങ്ങള്‍ ചെയ്യുന്നതിനു പകരം ദൈവത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
നമ്മുടെ സ്വയ നീതിയില്‍ കുടുങ്ങിപോകുന്നത് എളുപ്പമുള്ള കാര്യമാകുന്നു. എന്നാല്‍ കൊലൊസ്സ്യര്‍ 3:2-3 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു". ദൈവത്തിന്‍റെ മഹത്വത്തിലും നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ സ്വയത്തില്‍ നിന്നും യഥാര്‍ത്ഥമായി അര്‍ഹിക്കുന്നവങ്കലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുവാന്‍ ഇടയാക്കുന്നു. അഹങ്കാരത്തിനു ഊര്‍ജ്ജം പകരുന്ന സ്വാര്‍ത്ഥമാത്രമായ കാര്യങ്ങള്‍ക്കുള്ള മറുമരുന്നായി ഈ ശ്രദ്ധാമാറ്റം മാറുന്നു.
2. പ്രാര്‍ത്ഥിക്കുക.
ആത്മീക അഹങ്കാരത്തിന്‍റെ മണ്ഡലത്തില്‍, പ്രാര്‍ത്ഥന താഴ്മയുടെ കോട്ടയായി മാറുന്നു. അപ്പോസ്തലനായ യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും" (യാക്കോബ് 4:7). നാം നമ്മെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും അവന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന. സങ്കീര്‍ത്തനം 139:23-24 വാക്യങ്ങളില്‍ ദാവീദ് പ്രാര്‍ത്ഥിച്ചതുപോലെ നമ്മുടെ സ്വയത്തെ നാം പോകുവാന്‍ അനുവദിക്കുകയും നമ്മുടെ ഹൃദയത്തെ പരിശോധിക്കുവാന്‍ ദൈവത്തെ ക്ഷണിക്കുകയും ചെയ്യുന്നതാണിത്, "ദൈവമേ, എന്നെ ശോധനചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്‍റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാർഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ".
3. പഠിക്കുവാന്‍ മനസ്സുള്ളവരായിരിക്കുക
പഠിക്കുവാനും വളരുവാനുമുള്ള താല്പര്യം താഴ്മയുടെ അടയാളമാണ്. സദൃശ്യവാക്യങ്ങള്‍ 9:9 പഠിക്കുവാനുള്ള ഒരു മനസ്സിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, "ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്‍റെ ജ്ഞാനം വർധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും". മോശെ തന്‍റെ അമ്മായപ്പനായ യിത്രോവിങ്കല്‍ നിന്നും ജ്ഞാനം കേള്‍ക്കുവാന്‍ തുറന്ന മനസുള്ളവന്‍ ആയിരുന്നു. (പുറപ്പാട് 18:13-24). പഠിക്കുവാന്‍ മനസ്സുള്ളവര്‍ ആകുക എന്നാല്‍ വഞ്ചിതരാകുക എന്നല്ല അര്‍ത്ഥം; ജ്ഞാനത്തോടെ ഉപദേശത്തെ പ്രാപിക്കുകയും മാറുവാന്‍ മനസുള്ളവരും ആയിരിക്കുക എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നാം നമ്മുടെ ഹൃദയങ്ങള്‍ തുറന്നു വെക്കുമ്പോള്‍, അഹങ്കാരത്തെ അകറ്റിനിര്‍ത്തുന്ന പരിശുദ്ധാത്മാവിന്‍റെ നമ്മിലുള്ള പ്രവര്‍ത്തനത്തെ പൂര്‍ണ്ണമനസ്സോടെ നാം കൂടുതലായി സ്വീകരിക്കുവാന്‍ തയ്യാറാകുന്നു.
4. ഉപവസിക്കുക
ആത്മീയ വിവക്ഷകൾ ഉള്ളതായ ഒരു ശാരീരിക പ്രവർത്തിയാണ് ഉപവാസം. നമ്മുടെ ശാരീരിക വിശപ്പിനെ അധീനമാക്കുവാനും ആത്മീക ദർശനത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഇത് നമ്മെ സഹായിക്കുന്നു. യെശയ്യാവ് 58:6-7 വാക്യങ്ങൾ ഉപവാസത്തിന്‍റെ ശരിയായ ഉദ്ദേശത്തെ സംബന്ധിച്ച് സംസാരിക്കുന്നു, അത് കേവലം ആഹാരം വെടിയുക മാത്രമല്ല മറിച്ച് അന്യായ ബന്ധനങ്ങൾ അഴിക്കുകയും പീഡിതരെ സ്വതന്ത്രരാക്കുകയും ചെയ്യുക എന്നതാണ്. നിങ്ങൾ ഉപവസിക്കുമ്പോൾ, നിങ്ങളുടെ ബലഹീനതകളെയും പരിമിതികളെയും സംബന്ധിച്ച് നിങ്ങൾക്ക് ഓർമ്മ വരുന്നു, അങ്ങനെ നിങ്ങളിലൂടെ ദൈവത്തിന്‍റെ കൃപ ഒഴുകുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു.
നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകുവാൻ എന്നെ അനുവദിച്ചാലും. ഈ തത്വങ്ങൾ അവഗണിക്കുന്നത് പ്രശ്നങ്ങളുടെ കൂട്ടത്തിലേക്ക് നയിച്ചേക്കാം. നാം ഉറച്ചു നിൽക്കുന്നു എന്ന് ചിന്തിച്ചേക്കാം എന്നിൽ നാം വീഴ്ചയുടെ വക്കിലാണ് ആയിരിക്കുന്നത്. (1 കൊരിന്ത്യർ 10:12). ഉപമയിലെ പരീശൻ താൻ നീതീകരിക്കപ്പെട്ടു എന്ന് ചിന്തിച്ചു, ക്രിസ്തു മറ്റൊരു വിധത്തിൽ പറയുന്നത് വരെ മാത്രം എന്ന കാര്യം നമുക്ക് ഓർക്കാം. കൂടുതലായി അങ്ങയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, പ്രാർത്ഥനാ നിർഭരവും, പഠിക്കാൻ മനസ്സുള്ളവനും, ഉപവാസത്തിലൂടെ എന്നെ തന്നെ താഴ്ത്തുവാനും എന്നെ സഹായിക്കണമേ.
പ്രാര്‍ത്ഥന
പിതാവേ, അനുദിനവും അങ്ങയുടെ കൃപയ്ക്കായും ജ്ഞാനത്തിനായുമുള്ള എന്‍റെ ആവശ്യം ഞാൻ തിരിച്ചറിയുന്നു. അങ്ങയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുവാനും പ്രാര്‍ത്ഥിക്കുവാനും , പഠിക്കുവാന്‍ മനസ്സുള്ളവന്‍ ആയിരിപ്പാനും, ഉപവാസത്തിലൂടെ എന്നെത്തന്നെ താഴ്ത്തുവാനും എന്നെ സഹായിക്കേണമേ. ഞാന്‍ ചെയ്യുന്നതില്‍ എല്ലാം അങ്ങയെ മഹത്വപ്പെടുത്തേണ്ടതിനു ആത്മീക നിഗളത്തിന്‍റെ കെണിയില്‍ നിന്നും എന്നെ കാക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● നിങ്ങളുടെ യഥാര്ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● ദൈവസ്നേഹത്തില് വളരുക
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്
● വൈകാരിക തകര്ച്ചയുടെ ഇര
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
അഭിപ്രായങ്ങള്‍