അനുദിന മന്ന
ഒരു കാര്യം: ക്രിസ്തുവില്‍ ശരിയായ നിക്ഷേപം കണ്ടെത്തുക
Friday, 3rd of November 2023
1
0
897
കൂടുതലായി എന്തിനെങ്കിലും വേണ്ടിയുള്ള അന്വേഷണം ഓരോ വ്യക്തിയുടെയും ഹൃദയത്തിലുണ്ട്, നമുക്ക് മുമ്പില്‍ കാണുന്നതിനെക്കാള്‍ ആഴമായ അര്‍ത്ഥം ജീവിതത്തിനു ഉണ്ടെന്നുള്ളതായ ഒരു ധാരണ. കര്‍ത്താവായ യേശുവും ധനികനായ യ്യൌവനക്കരനായ പ്രമാണിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഈ അന്വേഷണം വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ആ യുവാവിനു സമ്പത്തും, പദവിയും, ന്യായപ്രമാണത്തോടു താല്‍പര്യവും ഉണ്ടായിരുന്നു, എന്നിട്ടും എന്തോ ഒന്ന് നഷ്ടപ്പെട്ടതായി അവന്‍ അറിഞ്ഞിരുന്നു - അവനു നിത്യജീവന്‍ ഇല്ലായിരുന്നു.
മനുഷ്യന്‍റെ അന്വേഷണത്തോടുള്ള യേശുവിന്‍റെ പ്രതികരണം അഗാധമായതാണ്, "യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു" (ലൂക്കോസ് 18:22). മര്‍ക്കോസ് 10:21 ല്‍, വെല്ലുവിളി നിറഞ്ഞതായ ഈ കല്പന സ്നേഹം നിറഞ്ഞ നോട്ടത്തോടെ യേശു നല്‍കുന്നതായി നാം കാണുന്നു. ഇത് ദാരിദ്ര്യത്തിലേക്കുള്ള വിളിയല്ല മറിച്ച് ശരിയായ സമ്പത്തിലേക്കുള്ള വിളിയാകുന്നു - ഈ ലോകത്തിലെ നിക്ഷേപങ്ങളല്ല പിന്നെയോ ഹൃദയത്തിന്‍റെയോ സ്വര്‍ഗ്ഗത്തിന്‍റെയോ നിക്ഷേപങ്ങള്‍.
ആ മനുഷ്യന്‍ ലോകത്തിന്‍റെ നിലവാരം അനുസരിച്ച് വിജയിച്ചുവെങ്കിലും തന്‍റെ വിജയം ശൂന്യമായി മാറി. മഹാനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ എഴുതിയതുപോലെ, "നമ്മുടെ കര്‍ത്താവ് ഒരിക്കലും നമ്മുടെ സ്വാഭാവീക ഗുണങ്ങളെ പൊതിയുന്നില്ല, അവന്‍ മുഴു മനുഷ്യനേയും അകത്ത് പുനര്‍നിര്‍മ്മിക്കുന്നു". ന്യായപ്രമാണത്തോടുള്ള ആ യുവ പ്രമാണിയുടെ ബാഹ്യമായ താല്പര്യത്തിനു അവന്‍റെ ആന്തരീക ദാരിദ്ര്യം മറയ്ക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ ശിഷ്യത്വത്തിനു തടസമായിരിക്കുന്ന ഒരു കാര്യം യേശു ചൂണ്ടികാണിച്ചു - തന്‍റെ ഹൃദയത്തില്‍ ഒരു വിഗ്രഹമായി മാറിയ അവന്‍റെ സമ്പത്ത്.
ആ യുവപ്രമാണിയുടെ ജീവിതത്തിലെ തടസ്സങ്ങളെ യേശു തിരിച്ചറിഞ്ഞതുപോലെ, പൂര്‍ണ്ണമായ ശിഷ്യത്വത്തിലേക്കുള്ള നമ്മുടെ വഴിയില്‍ തടസ്സമായിരിക്കുന്നത് എന്താണെന്ന് അറിയുവാന്‍ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുകയും അതിനെ തിരിച്ചറിയുകയും ചെയ്യുവാന്‍ വേണ്ടി അവന്‍ നമ്മെ വിളിക്കുന്നു. അത് ഒരുപക്ഷേ സമ്പത്തായിരിക്കുകയില്ല; ഇത് ഒരുപക്ഷേ അഭിലാഷങ്ങളോ, ബന്ധങ്ങളോ, ഭയമോ, അഥവാ സ്വസ്ഥതയോ ആകാം. എന്തുതന്നെയായാലും, ഈ തടസ്സങ്ങള്‍ വെളിപ്പെടുത്തുവാനും നീക്കം ചെയ്യാനും രക്ഷകന്‍റെ സ്നേഹനിര്‍ഭരമായ നോട്ടവും അവന്‍റെ മൃദുലവും എന്നാല്‍ ദൃഢവുമായ കൈയ്യും ആവശ്യമാകുന്നു.
വിഗ്രഹങ്ങളെ സംബന്ധിച്ച് വേദപുസ്തകം മുന്നറിയിപ്പ് നല്‍കുന്നു - അത് നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ സ്ഥാനം എടുക്കുന്ന എന്തുമാകാം. "നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും" (മത്തായി 6:21). കൊലൊസ്സ്യര്‍ 3:2 ല്‍ അപ്പോസ്തലനായ പൌലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ". നമ്മുടെ മുന്‍ഗണനകളേയും താല്‍പര്യങ്ങളെയും വിലയിരുത്തുവാന്‍ ഈ തിരുവചനങ്ങള്‍ നമ്മെ ഉത്സാഹിപ്പിക്കുന്നു.
ശിഷ്യത്വത്തെ ആശ്ലേഷിക്കുക എന്നാല്‍ യേശുവിനെ അനുഗമിക്കുവാന്‍ വേണ്ടി സകലതും സമര്‍പ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് അകത്തു ആരംഭിക്കുന്ന ഒരു രൂപാന്തരവും നമ്മുടെ വിശ്വാസത്തില്‍ നാം എങ്ങനെ ജീവിക്കുന്നു എന്നതിന്‍റെ പ്രകടനവും ആകുന്നു. യാക്കോബ് 2:17 പ്രസ്താവിക്കുന്നതുപോലെ, "അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു". ശരിയായ ശിഷ്യത്വത്തില്‍ കേവലം വിശ്വാസം മാത്രമല്ല പ്രവര്‍ത്തിയും അടങ്ങിയിരിക്കുന്നു - ക്രിസ്തുവിന്‍റെ സ്നേഹവും ഔദാര്യ മനസ്സും പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം.
ആ ധനവാനായ യുവപ്രമാണിയ്ക്ക് യേശു നല്‍കുന്ന ക്ഷണനം നമ്മിലേക്കും നീട്ടപ്പെടുന്നു: "വന്നു, എന്നെ അനുഗമിക്കുക". വ്യക്തിപരമായ ഒരു വിശ്വാസയാത്രയിലേക്കുള്ള ക്ഷണനമാകുന്നിത്. അത് നമുക്കുവേണ്ടി ജീവിക്കുവാനുള്ള വിളിയല്ല മറിച്ച് നമുക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചു തന്നവനു വേണ്ടി ജീവിക്കുവാനുള്ള വിളിയാകുന്നു.
ശിഷ്യത്വത്തിന്‍റെ യാത്ര ജീവിതകാലം മുഴുവനും ഉള്ളതും സമര്‍പ്പണത്തിന്‍റെ നിമിഷങ്ങള്‍ നിറഞ്ഞതുമാകുന്നു. ക്രിസ്തുവില്‍ ശരിയായ ജീവിതം കണ്ടെത്തുവാന്‍ വേണ്ടി നമ്മുടെ "ഒരു കാര്യം" ഉപേക്ഷിക്കുന്നതാകുന്നത്.
പ്രാര്‍ത്ഥന
പിതാവേ, പ്രതിബദ്ധതയുള്ള ശിഷ്യത്വത്തില്‍ നിന്നും ഞങ്ങളെ അകറ്റുന്ന തടസ്സങ്ങളെ നീക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. സകലത്തിനും മുകളിലായി അങ്ങയെ വിലയേറിയതായി കാണുവാന്‍ ഞങ്ങളെ പഠിപ്പിക്കുകയും, അങ്ങയുടെ ചുവടുകളില്‍ ശരിയായ ജീവിതത്തിന്‍റെ വഴികളിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവീകമായ ക്രമം - 1
● മറക്കുന്നതിലെ അപകടങ്ങള്
● തിന്മയുടെ മാതൃകകളെ തകര്ക്കുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ആലോചനയുടെ ആത്മാവ്
● അഭാവം ഇല്ല
അഭിപ്രായങ്ങള്‍