അനുദിന മന്ന
മറ്റുള്ളവരോട് കൃപ കാണിക്കുക
Friday, 17th of November 2023
1
0
1207
Categories :
കൃപ (Grace)
സമയാസമയങ്ങളില്‍ കര്‍ത്താവ് തന്‍റെ അസാമാന്യമായ കൃപ നമ്മുടെ മേല്‍ ചൊരിയുവാന്‍ ഇടയായിട്ടുണ്ട്. ഈ ദൈവീകമായ ഔദാര്യത്തോടുള്ള പ്രതികരണം എന്ന നിലയില്‍, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഈ കൃപ പ്രകടമാക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. കൃപ വ്യാപിക്കുക എന്നാല്‍ അര്‍ഹതയില്ലാതിരിക്കുമ്പോള്‍ പോലും ദയ കാണിക്കുക എന്നതാണ്. നമുക്ക് വളരെ സൌജന്യമായി ലഭിച്ചതായ കൃപ എങ്ങനെ പങ്കുവെക്കാമെന്ന് താഴെ വിശദീകരിക്കട്ടെ.
1. കൃപയുടെ വാക്കുകള്‍.
നമ്മുടെ വാക്കുകള്‍ക്ക് ഉയര്‍ത്തുവാനും പൊളിച്ചുകളയുവാനും ഉള്ളതായ ശക്തിയുണ്ട്. അപ്പോസ്തലനായ പൌലോസ് നമ്മെ ഇപ്രകാരം ഉത്സാഹിപ്പിക്കുന്നു, "ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ" (കൊലൊസ്സ്യര്‍ 4:6). ക്രിയാത്മകമായ മാറ്റം കൊണ്ടുവരുവാനുള്ള നാവിന്‍റെ കഴിവിനെ താന്‍ തിരിച്ചറിയുകയും യേശുവിന്‍റെ കൃപ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ തങ്ങളുടെ വാക്കുകളെ ഉപയോഗിക്കുവാന്‍ വിശ്വാസികളെ അവന്‍ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ ദിനംതോറുമുള്ള ഭാഷ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെമേല്‍ കൃപ പകരുകയും ചെയ്യുന്ന വാക്കുകളാല്‍ പ്രത്യേകതയുള്ളതാകുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്‍റെ അത്യന്ത ശക്തിയേയും അവന്‍റെ സാന്നിദ്ധ്യത്തേയും പ്രതിധ്വനിപ്പിക്കും എന്നത് എന്‍റെ ഉറച്ച വിശ്വാസമാകുന്നു. (എഫെസ്യര്‍ 4:29 നോക്കുക).
2. നിരാശയില്‍ ക്ഷമ
ആരെങ്കിലും തങ്ങളുടെ ജീവിതത്തിലെ മോശമായ സാഹചര്യത്തിനനുസരിച്ചു നിങ്ങളോടു ഇടപെടുമ്പോള്‍, പ്രതികാരം ചെയ്യുവാന്‍ തോന്നുന്നത് സ്വാഭാവീകമാണ്. എന്നിരുന്നാലും, ദയയോടെ പെരുമാറുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു പകരം, ശാന്തമായ ഒരു മാനസീകാവസ്ഥ നിലനിര്‍ത്തുകയും അതിനെ വിട്ടുക്കളയുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങള്‍ സൌജന്യമായി പ്രാപിച്ചതായ കൃപ നിങ്ങള്‍ അവരുടെമേല്‍ പകരുകയാണ് ചെയ്യുന്നത്. ഇത് ഒരുപക്ഷേ വെല്ലുവിളി ഉയര്‍ത്തുന്നതാകാം, എന്നാല്‍ കരുണയുടെ ഈ പ്രവര്‍ത്തി നിങ്ങളെ ആത്മീകതയുടെ പുതിയ ഉന്നതികളിലേക്ക് ഉയര്‍ത്തുവാന്‍ ഇടയായിത്തീരും.
"വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം". (സദൃശ്യവാക്യങ്ങള്‍ 19:11).
3. സാന്നിധ്യവും പിന്തുണയും.
നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതുപോലെ, വെല്ലുവിളികള്‍ നിറഞ്ഞതായ സമയങ്ങളില്‍, കേവലം ഒരു ഫോണ്‍ വിളിയോ അഥവാ ഒരു സന്ദേശമോ ഒരുവന്‍റെ ലോകത്തെ തന്നെ വളരെ അര്‍ത്ഥവത്താക്കി മാറ്റുന്നതായിരിക്കും. അവര്‍ ഓര്‍മ്മിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഒരുവന്‍റെ ജന്മദിനമോ വാര്‍ഷികമോ അവരുടെ കൂടെ ആഘോഷിക്കുവാന്‍ തീരുമാനിക്കുക. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും, സാദ്ധ്യമെങ്കില്‍, നിങ്ങളാല്‍ കഴിയുന്ന ചെറിയ രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുക എന്ന് വേദപുസ്തകം നമ്മോടു നിര്‍ദ്ദേശിക്കുന്നു.
"സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ". (റോമര്‍ 12:15).
അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ദൈവത്തെ പ്രസാദിപ്പിക്കുക മാത്രമല്ല മറിച്ച് ലോകത്തെ ദയയുടെ ഒരു സ്ഥാനമാക്കി രൂപാന്തരപ്പെടുത്തുവാനുള്ള ശക്തിയും അതിനുണ്ട്. പലപ്പോഴും, ഏറ്റവും ചെറിയ ഭാവപ്രകടനങ്ങളാണ് ഏറ്റവും വലിയ പ്രാധാന്യം വഹിക്കുന്നത്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ അതിശയകരമായ കൃപയ്ക്കായി അങ്ങേക്ക് നന്ദി പറയുന്നു. എനിക്ക് അതിനു അര്‍ഹത ഇല്ലായിരുന്നു എങ്കിലും അത് എന്‍റെമേല്‍ പകരുവാന്‍ അങ്ങ് തയ്യാറായി. കര്‍ത്താവേ, ഈ കൃപ മറ്റുള്ളവരോട് കാണിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മീക വാതിലുകളുടെ മര്മ്മങ്ങള്● ധൈര്യത്തോടെ ആയിരിക്കുക
● ഒരു പൊതുവായ താക്കോല്
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● ദിവസം 16:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍