അനുദിന മന്ന
യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?
Saturday, 11th of November 2023
1
0
1236
37അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: 38കർത്താവിന്‍റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. (ലൂക്കോസ് 19:37-38).
ലൂക്കോസ് 19:37-38 ല്‍ പറഞ്ഞിരിക്കുന്ന, യേശുവിന്‍റെ യെരുശലേം പ്രവേശന സമയത്ത്, യുദ്ധത്തിനുള്ള കുതിരകളുടെ ഗംഭീരമായ കുളമ്പടി ശബ്ദമല്ല ഉയര്‍ന്നത്, മറിച്ച് ഒരു കഴുതയുടെ കാലുകളുടെ മൃദുവായ ചുവടുകളാലാണ്, ഈ രംഗം വിഭാവനം ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഓശാനാ ഞായറാഴ്ചയായി ആഘോഷിക്കുന്ന ഈ സുപ്രധാനമായ സന്ദര്‍ഭം, ഇവിടെ നമ്മുടെ ധ്യാനം ആരംഭിക്കുന്നു, "യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?"
ഒന്നാമതായി, പഴയനിയമത്തില്‍ സെഖര്യാവിന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഒരു പ്രവചനം നിറവേറുന്നതിനു വേണ്ടിയാണ് യേശു ഒരു കഴുതയുടെ പുറത്ത് യെരുശലേമിലേക്ക് യാത്ര ചെയ്തത്. "സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു". (സെഖര്യാവ് 9:9).
സമാധാനത്തിന്‍റെ ഒരു മൃഗമായ കഴുത, യുദ്ധത്തിന്‍റെ കുതിരയായ പടക്കുതിരയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. യേശുവിന്‍റെ തീരുമാനം ബോധപൂര്‍വ്വമാണ്; താന്‍ തന്നെത്തന്നെ വ്യത്യസ്തനായ ഒരു രാജാവായി അവതരിപ്പിക്കുന്നു, വാളുകൊണ്ടല്ല പ്രത്യുത യാഗത്താല്‍ രക്ഷ കൊണ്ടുവരുന്ന ഒരുവനായിട്ടു കാണിക്കുന്നു. യോഹന്നാന്‍ 12:15 താഴ്മയുടെ ഈ ചിത്രത്തെ ആവര്‍ത്തിച്ച് ഊന്നിപറയുന്നു, യേശുവിന്‍റെ രാജ്യം ഐഹീകമല്ല എന്ന സന്ദേശത്തെ അത് വീണ്ടും ശക്തിപ്പെടുത്തുന്നു.
അധികാരത്തിന്‍റെ പൊങ്ങച്ചം പരിചയമുള്ളതായ ഒരു ലോകത്തില്‍, യേശു പ്രതീക്ഷകളെ അട്ടിമറിയ്ക്കുന്നു. തന്‍റെ ദൌത്യത്തോടു സംസാരിക്കുന്ന ഒരു പര്‍വ്വതത്തെ അവന്‍ തിരഞ്ഞെടുക്കുന്നു: ദൈവത്തിനും മാനവവര്‍ഗ്ഗത്തിനും ഇടയില്‍ സമാധാനം കൊണ്ടുവരുവാന്‍. വരുവാനുള്ള ഒരു സമാധാന പ്രഭുവിനെ കുറിച്ച് യെശയ്യാവ് 9:6 മുന്‍കൂട്ടി പറഞ്ഞു, ഇവിടെ യേശു ആ ശീര്‍ഷകം നിറവേറ്റുന്നു, ആധിപത്യത്തിനായിട്ടല്ല മറിച്ച് വിടുവിക്കുവാന്‍ വേണ്ടി യേശു നഗരത്തില്‍ പ്രവേശിക്കുന്നു.
ജനക്കൂട്ടത്തിന്‍റെ പ്രവര്‍ത്തികള്‍ - വീഥികളില്‍ തുണി വിരിക്കുന്നതും മരകൊമ്പുകള്‍ വിതറുന്നതും - ബഹുമാനത്തിന്‍റെ അടയാളങ്ങള്‍ ആയിരുന്നു, കാത്തിരുന്ന മിശിഹാ യേശു ആയിരുന്നു എന്ന് അംഗീകരിക്കുന്നു. മത്തായി 21:8-9 ല്‍ ആളുകളുടെ തീക്ഷ്ണമായ പ്രത്യാശയെ പകര്‍ത്തിയിരിക്കുന്നു, ഓശാന ഗീതങ്ങളില്‍ അവരുടെ ശബ്ദം ഉയര്‍ന്നു, വിടുതലിന്‍റെ ഉദയം യേശുവിലാണെന്ന് തിരിച്ചറിയുന്നു.
കര്‍ത്താവായ യേശുവിന്‍റെ "യെഹൂദന്മാരുടെ രാജാവ്" എന്ന ശീര്‍ഷകത്തിന്‍റെ അംഗീകാരം പ്രധാനപ്പെട്ടതാണ്. ഒരു കഴുതയുടെമേല്‍ യാത്ര ചെയ്യുമ്പോള്‍, അവന്‍ നേതൃത്വത്തിന്‍റെ അങ്കിയെ സ്വീകരിക്കുന്നു, എന്നാല്‍ ഇത് സേവനത്താലും സമര്‍പ്പണത്താലും നിര്‍വചിക്കപ്പെട്ട രാജത്വമാകുന്നു. മര്‍ക്കോസ് 10:45 ഇതിനെ സ്ഥിരീകരിച്ചുകൊണ്ട് പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്".
ആരും ഒരിക്കലും കയറിട്ടില്ലാത്ത കഴുതകുട്ടി എന്ന വിശദാംശം കേവലം ഒരു അടിക്കുറിപ്പല്ല; അത് പാവനമായ എന്തോ ഒന്നിനെ സൂചിപ്പിക്കുന്നതാണ്. പുരാതനമായ കാലങ്ങളില്‍, സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു മൃഗം, വിശുദ്ധമായ ഒരു ഉദ്ദേശത്തിനു അനുയോജ്യമായതാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരു കഴുതക്കുട്ടിയെ തിരഞ്ഞെടുത്തതില്‍ കൂടി, ക്രൂശിലേക്കുള്ള തന്‍റെ പാതയെ യേശു വിശുദ്ധവും, ദൈവത്തിന്‍റെ വീണ്ടെടുപ്പിന്‍റെ പ്രവര്‍ത്തിക്കായി വേര്‍തിരിച്ചുകൊണ്ട് സമര്‍പ്പിക്കുകയായിരുന്നു.
അധികാരത്തിനും ശക്തിയ്ക്കും ലോകം നല്‍കുന്ന നിര്‍വചനത്തിന്‍റെ ഉജ്ജ്വലമായ വൈരുദ്ധ്യത്തെ, യേശുവിന്‍റെ ഘോഷയാത്രയില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു. അവന്‍റെ രാജ്യം മുന്നേറുന്നത് ശക്തികൊണ്ടോ ഭയംകൊണ്ടോ അല്ല, മറിച്ച് സ്നേഹത്താലും താഴ്മയാലുമാകുന്നു. മത്തായി 5:5 സൌമ്യതയുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവരെന്നു പറയുന്നു, കാരണം അവര്‍ ഭൂമിയെ അവകാശമാക്കും, യേശുവിനാല്‍ തന്നെ വ്യക്തിവല്‍ക്കരിക്കപ്പെട്ട ഒരു ഭാഗ്യാവസ്ഥ.
ക്രിസ്തുവിന്‍റെ അനുഗാമികള്‍ എന്ന നിലയില്‍, നമ്മുടെ രാജാവിന്‍റെ താഴ്മ അനുകരിക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. യേശു തന്‍റെ ജീവിതം സമര്‍പ്പിച്ചതുപോലെ നമ്മുടെ ജീവിതവും ഏല്‍പ്പിച്ചുകൊടുക്കുവാന്‍, യേശു തന്‍റെ കുരിശ് ചുമന്നതുപോലെ നാം നമ്മുടേത് ചുമക്കുവാന്‍. ഗലാത്യര്‍ 5:22-23 ആത്മാവിന്‍റെ ഫലത്തെപ്പറ്റി സംസാരിക്കുന്നു, അതില്‍ സൌമ്യത എന്ന് പറഞ്ഞിരിക്കുന്നു, യെരുശലേമിലേക്കുള്ള ക്രിസ്തുവിന്‍റെ പ്രവേശനത്തില്‍ ദൃഷ്ടാന്തീകരിക്കപ്പെട്ട ഒരു ഗുണമാകുന്നത്.
കര്‍ത്താവായ യേശുവിന്‍റെ കഴുതപ്പുറത്തുള്ള യാത്ര സൌമ്യതയില്‍ കാണപ്പെടുന്ന മഹത്വത്തിന്‍റെ സ്ഥായിയായ ഒരു പ്രതീകമായി നിലകൊള്ളുന്നു. അധികാരത്തിനു വേണ്ടിയുള്ള നമ്മുടെ അനുധാവനത്തെ പുനര്‍വിചിന്തനം ചെയ്യുവാനും നമ്മുടെ രക്ഷകന്‍റെ സൌമ്യമായ ശക്തിയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു ജീവിതം ആലിംഗനം ചെയ്യുവാനും ഇത് നമ്മെ ക്ഷണിക്കുന്നു.
പ്രാര്‍ത്ഥന
താഴ്മയുള്ള ഞങ്ങളുടെ രാജാവായ, കര്‍ത്താവായ യേശുവേ, അങ്ങയുടെ സമാധാനത്തിന്‍റെ കാല്‍ച്ചുവടുകളില്‍ നടക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. ആര്‍പ്പുവിളികള്‍ കൊണ്ടല്ല പിന്നെയോ വിശ്വസ്തത കൊണ്ട് ഞങ്ങള്‍ അങ്ങയെ ആദരിക്കട്ടെ, ഞങ്ങളുടെ ജീവിതത്തിന്‍റെ ശിഖരങ്ങളെ അങ്ങയുടെ മുമ്പാകെ വിരിച്ചുകൊണ്ട് സ്തുതിയുടെ ഒരു ഘോഷയാത്രയില്‍ അങ്ങയെ മഹത്വപ്പെടുത്തട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3● അടുത്ത പടിയിലേക്ക് പോകുക
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന് കഴിയുകയില്ല
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
അഭിപ്രായങ്ങള്‍