അനുദിന മന്ന
ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 21st of December 2023
1
0
887
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
കൃപയാല്‍ ഉയര്‍ത്തപ്പെട്ടു
"അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു". (1 ശമുവേല്‍ 2:8).
"കൃപയാല്‍ ഉയര്‍ത്തപ്പെട്ടു" എന്നതിന്‍റെ മറ്റൊരു പദം "ദൈവീകമായ ഉയര്‍ച്ച" എന്നാകുന്നു. നിങ്ങളുടെ നിലവിലെ വിജയത്തിന്‍റെ നില എന്താണെങ്കിലും, ഉയര്‍ന്നതും നല്ലതുമായ മറ്റൊരു തലമുണ്ട്. നാം വെളിച്ചംപോലെ പ്രകാശിക്കേണ്ടത് ആവശ്യമാണ്, അതുപോലെ നമ്മുടെ പാത പൂര്‍ണ്ണമാകുന്ന ദിവസംവരെ അധികമധികം തിളക്കമേറിയത് ആയിരിക്കണം. (മത്തായി 5:14; സദൃശ്യവാക്യങ്ങള്‍ 4:18).
ദൈവത്തിങ്കല്‍ നിന്നുള്ള അര്‍ഹതയില്ലാത്ത ദാനമാണ് കൃപ എന്നത്. നാം അതിനായി യോഗ്യരാകുന്നില്ല; നമുക്ക് അതിനുവേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയുകയില്ല. അത് ദൈവം നമ്മുടെമേല്‍ പകരുന്നതായ ഒരു കാര്യമാകുന്നു. യേശു "കൃപയും സത്യവും നിറഞ്ഞവനായ" ഒരു വ്യക്തിയായി തിരുവചനം വിശദീകരിക്കുന്നു (യോഹന്നാന്‍ 1:14, യോഹന്നാന്‍ 1:17). രോഗികളെ സൌഖ്യമാക്കുന്നതിലൂടെ, മരിച്ചവരെ ഉയര്‍പ്പിച്ചതിലൂടെ, വിശപ്പുള്ളവരെ പോഷിപ്പിച്ചതിലൂടെ, അതുപോലെ കാനാവിലെ കല്യാണത്തിലെ ദമ്പതിമാരുടെ നിന്ദ മറച്ചതിലൂടെ യേശുക്രിസ്തു ദൈവത്തിന്‍റെ കൃപ പ്രത്യക്ഷമായി പ്രദര്‍ശിപ്പിച്ചു. ആളുകളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ കൃപയ്ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്ന് യേശു ചെയ്തത് സകലതും നമുക്ക് കാണിച്ചുതന്നു. അതുകൊണ്ട്, സ്നേഹിതരെ, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാകുന്നു.
നമുക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമുണ്ടോ? ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ കൃപയ്ക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും? കൃപ ഇല്ലെങ്കില്‍, എന്ത് സംഭവിക്കും?
ദൈവത്തിന്‍റെ കൃപയുടെ പ്രാധാന്യത
1. നിങ്ങളുടെ മാനുഷീക ബലം നിങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
നിങ്ങളുടെ ബലം നിങ്ങളെ പരാജയപ്പെടുത്തുന്ന ഒരു സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്നു. ഈ പ്രത്യേക സമയത്ത്, നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ സഹായിക്കുവാന്‍ കഴിയുകയില്ല, നിങ്ങള്‍ക്ക് ദൈവത്തില്‍ ആശ്രയിക്കുവാന്‍ മാത്രമേ കഴിയു കാരണം നിങ്ങള്‍ കുമ്പിടുവാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ഈ സാഹചര്യത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍, 2 കൊരിന്ത്യര്‍ 12:9 പറയുന്നത് ഓര്‍ക്കുക, "എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു". ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും.
2. അസാദ്ധ്യമെന്നു തോന്നുന്നതായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാകുന്നു.
"അവൻ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 7സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപർവതമേ, നീ ആർ? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും". (സെഖര്യാവ് 4:6-7).
3. സകല പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
അതിനു ശിമോൻ: "നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 5:5). എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍, പത്രോസിനുവേണ്ടി ചെയ്തതുപോലെ അസാദ്ധ്യമായ കാര്യങ്ങളെ നമുക്കുവേണ്ടിയും ചെയ്യുവാന്‍ ദൈവത്തിനു കഴിയും.
4. നിങ്ങളില്‍ നിന്നും യാതൊരു നന്മയും വരികയില്ല എന്ന് ആളുകള്‍ക്ക് തോന്നുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാകുന്നു.
നഥനയേൽ അവനോട്: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാൺക എന്നു പറഞ്ഞു. (യോഹന്നാന്‍ 1:46).
അവൻ (ഗിദയോന്‍) അവനോട്: "അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു". 16യഹോവ അവനോട്: "ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു". (ന്യായാധിപന്മാര്‍ 6:15-16).
5. നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അനുഗ്രഹങ്ങള്‍ ആസ്വദിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കൃപയുടെ ആവശ്യകതയുണ്ട്.
നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. (യോഹന്നാന്‍ 4:38).
6. മഹത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും". (യോഹന്നാന്‍ 14:12).
ദൈവം നമുക്ക് അവന്‍റെ പരിശുദ്ധാത്മാവിനെ നല്‍കിയിട്ടുണ്ട്; ആകയാല്‍, ആര്‍ക്കും ഒരു ഒഴിവുകഴിവ് ഉണ്ടാകരുത്. ദൈവത്തിന്‍റെ കൃപയെ ഇന്ന് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തികൊണ്ട് കര്‍ത്താവിനായി മഹത്തായതും ശക്തമായതുമായ പ്രവര്‍ത്തികളെ ചെയ്യുക.
7. ദൈവത്തിങ്കല്‍ നിന്നും എന്തെങ്കിലും പ്രാപിക്കേണ്ടതിനു ദൈവത്തിന്‍റെ കൃപ ആവശ്യമാകുന്നു.
കൃപ ഇല്ലാതെ, ദൈവത്തോട് നിങ്ങള്‍ക്ക് സംസാരിക്കുവാനോ അഥവാ അവനില്‍ നിന്നും എന്തെങ്കിലും പ്രാപിക്കുവാനോ നിങ്ങള്‍ അര്‍ഹരല്ല.
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക. (എബ്രായര്‍ 4:16).
8. നിങ്ങളുടെ 30 വര്‍ഷത്തെ അദ്ധ്വാനത്തിനു നിങ്ങള്‍ക്ക് തരുവാന്‍ കഴിയാത്തത് 3 മാസംകൊണ്ട് തരുവാന്‍ ദൈവത്തിന്‍റെ കൃപയ്ക്ക് സാധിക്കും.
അമാനുഷീകമായ വേഗതയ്ക്കുള്ള കൃപ എന്നാല്‍ ജീവിതത്തിന്‍റെ ഏതു മേഖലയിലും ഇപ്പോള്‍ നിങ്ങളുടെ മുമ്പിലുള്ളവരെ മറികടക്കുവാനുള്ള കഴിവാകുന്നു. ഇത് അതിശയകരമാംവിധം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നുകൊണ്ട്, എല്ലാ നടപടിക്രമങ്ങളെയും ഔപചാരികതകളേയും ഒരു ദൈവീകമായ രീതിയില്‍ നീക്കം ചെയ്യുന്നതാണ്.
എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി. (1 രാജാക്കന്മാര്‍ 18:46). പ്രവാചകനായ എലിയാവിന്‍റെ മേല്‍ ഉണ്ടായിരുന്ന അതേ ദൈവത്തിന്‍റെ കരം മറ്റുള്ളവരെ മറികടക്കുവാന്‍ വേണ്ടി എന്‍റെമേലും നിങ്ങളുടെ മേലും ഉണ്ടാകട്ടെയെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
വരങ്ങള്‍ ഉണ്ടായിട്ടും ഉയര്‍ത്തപ്പെടാതിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ സമൂഹത്തിലെ അനേകം ബുദ്ധിമാന്മാരായ ആളുകള്‍ ഇപ്പോഴും തൊഴില്‍രഹിതരാണ്. അനേകം സുന്ദരിമാരായ സ്ത്രീകള്‍ ഇപ്പോഴും അവിവാഹിതരാണ്. വിവാഹം നടക്കുവാനും, നല്ല ഒരു ജോലി ലഭിക്കുവാനും, ജീവിതത്തില്‍ സ്ഥിരത കൈവരിച്ചു അതില്‍ ആനന്ദിക്കുവാനും ദൈവത്തിന്‍റെ കൃപ വേണം. ജീവിതത്തെ മാധുര്യമുള്ളതാക്കുന്ന അനേകം സദ്‌ഗുണങ്ങളുണ്ട്, അതിലൊന്നാണ് ദൈവകൃപ എന്നത്. കൃപയുടെ അഭാവം ഉള്ളതായ ഒരു ജീവിതം പ്രയാസമേറിയതായിരിക്കും. നിങ്ങളുടെ ബലത്തിനു തരുവാന്‍ കഴിയാത്തത് തരുവാന്‍ കൃപയ്ക്ക് സാധിക്കും.
ഇന്ന് കൃപയ്ക്കുവേണ്ടി നിങ്ങള്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ കൃപയെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ബോധവാന്മാര്‍ ആയിരിക്കുമ്പോള്‍, അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുവാന്‍ ഇടയാകും.
കൃപയാല്‍ ഉയര്‍ത്തപ്പെട്ടവരുടെ വേദപുസ്തകത്തിലെ ഉദാഹരണങ്ങള്‍.
എ]. മെഫിബോശേത്ത്.
മുടന്തര്‍ കൊട്ടാരത്തില്‍ അനുവദിക്കപ്പെട്ടിരുന്നില്ല, എന്നാല്‍ ദൈവത്തിന്‍റെ കൃപയാല്‍, മെഫിബോശേത്ത് ഉയര്‍ത്തപ്പെടുവാന്‍ ഇടയായിത്തീര്‍ന്നു. ശൌല്‍ രാജാവിന്‍റെ സേവകനായിരുന്ന സീബാ എന്ന ഒരു വ്യക്തിയെ രാജാവായ ദാവീദ് വിളിച്ചുവരുത്തിയ ഒരു ദിവസം വന്നു. അവനോടു ഒരു ചോദ്യം ചോദിച്ചു, "ഞാൻ ദൈവത്തിന്‍റെ ദയ കാണിക്കേണ്ടതിനു ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവ് ചോദിച്ചതിന്: രണ്ടു കാലും മുടന്തായിട്ട് യോനാഥാന്‍റെ ഒരു മകൻ ഉണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു". (2 ശമുവേല്‍ 9:3). മെഫിബോശേത്ത് പാര്‍ത്തിരുന്ന ലോദേബാറില്‍ നിന്നും ദാവീദ് അവനെ ഉടനെതന്നെ കൊണ്ടുവന്നു. (2 ശമുവേല്‍ 9:1-13).
ബി]. യോസേഫ്
ഒരു അപരിചിതനെന്ന നിലയില്‍ മിസ്രയിമിന്‍റെ ഭരണാധികാരിയാകുവാന്‍ യോസേഫ് യോഗ്യനല്ലായിരുന്നു, എന്നാല്‍ കൃപ അവനെ അതിനായി യോഗ്യനാക്കി. എന്നേയും നിങ്ങളേയും പോലെയുള്ള ആളുകളെ നമ്മുടെ ശത്രുക്കളുടെ ഇടയില്‍ പോലും വാഴുവാന്‍ കൃപ ഇടയാക്കുന്നു.
42ഫറവോൻ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈക്ക് ഇട്ടു, അവനെ നേർമയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണസരപ്പളിയും അവന്‍റെ കഴുത്തിലിട്ടു. 43തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി. 44പിന്നെ ഫറവോൻ യോസേഫിനോട്: "ഞാൻ ഫറവോനാകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു". (ഉല്പത്തി 41:42-44).
സി] എസ്ഥേര്‍
ഒരു അടിമ പെണ്‍കുട്ടിയായിരുന്ന ഒരുവള്‍, കൃപയാല്‍ ഒരു അന്യദേശത്തെ രാജ്ഞിയായി മാറുന്നു. നിയമങ്ങളെ മാറ്റുന്ന ഒന്നാണ് കൃപ എന്നത്.
രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. (എസ്ഥേര്‍ 2:17).
ഡി] ദാവീദ്
ജീവിതത്തിന്‍റെ പിന്നിലെ സീറ്റില്‍ നിന്നും കൃപ ദാവീദിനെ എടുത്തു മുന്‍നിരയിലേക്ക് കൊണ്ടുവന്നു. കാടുകളില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്നതില്‍ നിന്നും ഒരു രാജ്യത്തെ മുഴുവനും നയിക്കുവാന്‍ തക്കവണ്ണം അവന്‍ ദൈവീകമായി ഉയര്‍ത്തപ്പെട്ടു.
ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു". (2 ശമുവേല്‍ 7:8). ഇതേ കാര്യം നിങ്ങളിലും സംഭവിക്കാം.
കൃപ ആസ്വദിക്കുവാനും കൃപയില്‍ വളരുവാനും എന്താണ് ചെയ്യേണ്ടത്?
1. കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക
ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്‍റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്‍റെ ജനം എന്ന് ഓർക്കേണമേ. (പുറപ്പാട് 33:13).
2. താഴ്മ ഉണ്ടായിരിക്കുക
എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. (യാക്കോബ് 4:6).
3. മറ്റുള്ളവരോട് കരുണയുള്ളവര്‍ ആയിരിക്കുക
മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ. (മത്തായി 7:12).
4. ദൈവത്തിന്‍റെ കൃപയെക്കുറിച്ച് ബോധവാന്മാര്‍ ആയിരിക്കുകയും അതിനെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്യുക.
സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2 തിമോഥെയോസ് 2:15).
5. ചെറിയതും വലിയതുമായ സകല കാര്യങ്ങള്‍ക്കുമായി ദൈവത്തോട് നന്ദിയുള്ളവര്‍ ആയിരിക്കുക.
എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. (1 തെസ്സലോനിക്യര്‍ 5:18).
6. കൃപയുള്ളതായ ദൈവദാസിദാസന്മാരില്‍ നിന്നും കൃപയുടെ ഒരു പകര്‍ച്ചയ്ക്കായി കാംക്ഷിക്കുക.
അഭിഷേകമുള്ള പാത്രങ്ങളില്‍ കൂടി കൃപ പകരുവാന്‍ കഴിയും.
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്‍റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും. (സംഖ്യാപുസ്തകം 11:17).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. പിന്നോക്കാവസ്ഥയുടേയും സ്തംഭനാവസ്ഥയുടേയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരസ്കരിക്കുന്നു. (ഫിലിപ്പിയര്‍ 3:13-14).
2. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകും യേശുവിന്‍റെ നാമത്തില്‍. (2 കൊരിന്ത്യര്‍ 3:18).
3. പിതാവേ, ജീവിതത്തില്‍ മുന്നേറ്റങ്ങളെ നേടിയെടുക്കുവാന്‍ എനിക്ക് കൃപ നല്‍കേണമേ. (റോമര്‍ 5:2).
4. പിതാവേ, ഉല്‍കൃഷ്ടമായ ഒരു ആത്മാവിനെ എനിക്ക് നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍. (ദാനിയേല്‍ 6:3).
5. കര്‍ത്താവേ, സമസ്ത ഭാഗങ്ങളിലും എന്‍റെ മഹത്വത്തെ യേശുവിന്‍റെ നാമത്തില്‍ വര്‍ദ്ധിപ്പിക്കേണമേ. (സങ്കീര്‍ത്തനം 71:21).
6. കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍, അസൂയാവഹമായ ഒരു സ്ഥാനത്തേക്ക് യേശുവിന്‍റെ നാമത്തില്‍ എന്നെ ഉയര്‍ത്തേണമേ. (സങ്കീര്‍ത്തനം 75:6-7).
7. പിതാവേ, അനുഗ്രഹത്തിന്‍റെ സ്ഥലത്ത് എന്നെ ഉറപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:2).
8. പിതാവേ, ഏറ്റവും നല്ലതായി ഞാന്‍ പരിഗണിക്കപ്പെടുവാനും തിരഞ്ഞെടുക്കപ്പെടുവാനും എന്നെ ഇടയാക്കുകയും എന്നില്‍ പ്രസാദിക്കയും ചെയ്യേണമേ യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 16:12).
9. കര്‍ത്താവേ, ഉന്നത സ്ഥാനങ്ങളില്‍ അങ്ങയുടെ കൃപ എനിക്കുവേണ്ടി യേശുവിന്‍റെ നാമത്തില്‍ സംസാരിക്കട്ടെ. (എസ്ഥേര്‍ 5:2).
10. ദൈവത്തിന്‍റെ കൃപയാല്‍, ഞാന്‍ തിരസ്കരിക്കപ്പെടുകയില്ല പകരം അംഗീകരിക്കപ്പെടും; ഞാന്‍ താഴ്ച പ്രാപിക്കാതെ ഉയര്‍ച്ച പ്രാപിക്കും; ഞാന്‍ വായ്പ വാങ്ങുകയില്ല പ്രത്യുത വായ്പ കൊടുക്കുവാന്‍ ഇടയാകും യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:13).
11. പിതാവേ, ഈ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുടെ ഒരു ഭാഗമായിരിക്കുന്ന സകലരും, അവര്‍ എല്ലാവരും അവരുടെ കുടുംബാംഗങ്ങളും ഒരു ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടട്ടെ യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 58:11).
12. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു എതിരായുള്ള ശത്രുവിന്‍റെ സകല പദ്ധതികളും തകര്‍ക്കുകയും അങ്ങയുടെ സത്യം എന്‍റെ പരിചയും കവചവും ആയിരിക്കുകയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 91:4).
Join our WhatsApp Channel
Most Read
● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?● ആത്മാവില് എരിവുള്ളവര് ആയിരിപ്പിന്
● കൃപയില്‍ വളരുക
● നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
അഭിപ്രായങ്ങള്‍