അനുദിന മന്ന
ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 14th of January 2024
1
0
853
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ജഡത്തെ ക്രൂശിക്കുക
"പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ". (മത്തായി 16:24).
ജഡത്തിന്റെ അഭിലാഷങ്ങളെ നേരിടുവാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയിരിക്കേണ്ടത് ആവശ്യമാണ്. നാം ജഡത്തെ ക്രൂശിക്കണം, കാരണം അതിന്റെ താല്പര്യം സ്വാഭാവീകമായും സ്വാര്ത്ഥമായതും ദൈവത്തിനു മഹത്വം കൊടുക്കാത്തതുമാകുന്നു.
ജഡം എപ്പോഴും അതിന്റെ വഴിയാണ് അന്വേഷിക്കുന്നത്, ജഡത്തിന്റെ ഊര്‍ജ്ജംകൊണ്ട് ചെയ്യുന്നതെന്തും സ്വാര്ത്ഥമായതാണ്. വിശ്വാസികളെന്ന നിലയില്‍, നാം ആത്മാവില്‍ ജീവിക്കുന്നവരാണ്, മാത്രമല്ല നാം നമ്മുടെ ഇന്ദ്രിയങ്ങളില്‍ ആശ്രയിക്കുന്നതിനേക്കാള്‍ ഉപരിയായി ആത്മാവില്‍ നാം നടക്കണമെന്ന് ദൈവം നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു. അവിശ്വാസികള്‍ തങ്ങളുടെ പ്രവര്‍ത്തികളെ നയിക്കുവാന്‍ തങ്ങളുടെ ഇന്ദ്രിയങ്ങളെയും വികാരങ്ങളേയും ആശ്രയിക്കുന്നു, എന്നാല്‍ വിശ്വാസികളെന്ന നിലയില്‍, നമ്മുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നത് ദൈവത്തിന്റെ ആത്മാവില്‍ നിന്നാകുന്നു. അത് ഈയൊരു വാക്യത്തിലൂടെ പ്രകടമാക്കിയിട്ടുണ്ട്, "ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു". പരിശുദ്ധാത്മാവില്‍ നയിക്കപ്പെടുന്നതാണ് നമ്മുടെ പുത്രത്വത്തിന്റെ തെളിവ്.
ദൈവത്തിന്റെ കാര്യങ്ങളെ ജഡത്തിന്റെ പ്രവര്‍ത്തി നിരന്തരമായി എതിര്‍ക്കുന്നു, അതുപോലെ ദൈവീക കാര്യങ്ങള്‍ സ്വാഭാവീകമായും ജഡത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരോധമായിരിക്കുന്നു (ഗലാത്യര്‍ 5:17). ക്രിസ്തുവിനെ വിശ്വസ്തതയോടെ സേവിക്കുവാനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുവാനും, അനുദിനവും ജഡത്തെ ക്രൂശിക്കുന്നത് ശീലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, പൌലോസ് കൊരിന്ത്യ ലേഖനത്തില്‍ അടിവരയിട്ടുകൊണ്ട് പറഞ്ഞിരിക്കുന്നു, "ഞാന്‍ ദിവസേന മരിക്കുന്നു" (1 കൊരിന്ത്യര്‍ 15:31). ക്രിസ്തീയ ജീവിതം അനുദിന പ്രതിബദ്ധതയാണ്, ഒരുവന് എപ്പോള്‍ ക്രിസ്തുവിനെ അംഗീകരിക്കുന്നു എന്ന് നോക്കാതെ, ദൈവത്തോടുകൂടെ നടക്കുവാന്‍ തുടര്‍മാനമായ ഒരു പരിശ്രമം ആവശ്യമാകുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങളുടെ ജീവിതം ക്രിസ്തുവിനായി കൊടുത്തത് നിങ്ങളുടെ അനുദിന ഉത്തരവാദിത്വങ്ങളില്‍ നിങ്ങളെ ഒഴിവാക്കുന്നില്ല. ക്രിസ്തീയ ജീവിതത്തില്‍ ഓരോ ദിവസവും ഒരു പുതിയ അവസരമാകുന്നു, ദൈവത്തോടുകൂടെ നടക്കുവാന്‍ അനുദിനവും ജഡത്തിനു മരിക്കേണ്ടത് ആവശ്യമാകുന്നു. അസൂയ, കോപം, പരദൂഷണം എന്നിവയുള്‍പ്പെടുന്ന നിഷേധാത്മകമായ പലവിധ വികാരങ്ങളും ആസക്തികളും പ്രകടിപ്പിക്കുവാനുള്ള പ്രവണത ജഡത്തിനുണ്ട്, അതൊന്നും ദൈവത്തിനു മഹത്വം കൊടുക്കുന്നതല്ല.
റോമര്‍ 6:6 പറയുന്നു, "നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു".
ദിനംതോറും നാം പാപത്തിനു മരിക്കണം. നമ്മുടെ പഴയ മനുഷ്യന് ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടുകഴിഞ്ഞു', എന്നാല്‍ ക്രിസ്തുവിന്റെ വിജയം നമ്മുടെമേല്‍ നാം നടപ്പിലാക്കണം.
പാപത്തിനു അടിമകളായി മാറുന്നത് ഒഴിവാക്കുവാനുള്ള ഒരു പ്രധാന ആവശ്യം ജഡത്തെ ക്രൂശിക്കുന്നതാണെന്ന് റോമര്‍ 6:6ല്‍ പരാമര്‍ശിച്ചിരിക്കുന്നു. ദൈവം വിശ്വാസികളെ പാപത്തില്‍ നിന്നും ജഡത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നും സ്വതന്ത്രരാക്കിയിട്ടുണ്ടെങ്കിലും, ഒരുവന് സ്വയം ക്രൂശിക്കപ്പെടാത്തത് വികാരങ്ങളുടെയും, ആസക്തികളുടെയും അടിമത്വത്തിലേക്കും, ദുഷിച്ച ആചാരങ്ങളിലും കലാശിച്ചേക്കാം. ആകയാല്‍, ജഡത്തിന്റെ ക്രൂശീകരണത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ജഡത്തെ ക്രൂശിക്കുന്നത് സാധ്യമാകുന്നത് ഏറ്റുപറച്ചിലില്‍ കൂടിയാകുന്നു. ജീവന്റെയും മരണത്തിന്റെയും ശക്തി നാവിലാണിരിക്കുന്നത്. സദൃശ്യവാക്യങ്ങള്‍ 18:21. "ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു" എന്നതുപോലെയുള്ള അനുദിന ദൃഢപ്രതിജ്ഞ പാപകരമായ ആസക്തികളെ അതിജീവിക്കുവാന്‍ ആവശ്യമായ ശക്തി നല്കിതരുന്നു. ജഡത്തെ ക്രൂശിക്കുന്ന കാര്യം വരുമ്പോള്‍ നിങ്ങളുടെ വാക്കുകളുടെ അധികാരം തിരിച്ചറിയുന്നത് പ്രധാനപ്പെട്ട കാര്യമാകുന്നു.
ആത്മീക പ്രവര്‍ത്തനങ്ങളാകുന്ന ദൈവവചനവുമായുള്ള കൂട്ടായ്മ, പ്രാര്‍ത്ഥന, ഉപവാസം,ദൈവവചന ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുന്നത് ജഡത്തെ ക്രൂശിക്കുന്നതില്‍ സഹായിക്കുന്നു. ഈ ആത്മീയ പ്രവര്‍ത്തികള്‍ ശീലിക്കുന്നത് ആത്മാവില്‍ നടക്കുന്നതിനും ആത്മീക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായകരമാകുന്നു.
നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തിലെ ഒരു ബലഹീനത ആത്മാവിന്റെ മേല്‍ ജഡം ശക്തിപ്പെടുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ആത്മാവില്‍ നടക്കുവാനും ആത്മീകഫലങ്ങള് പുറപ്പെടുവിക്കാനും ദൈവം നിങ്ങള്‍ക്ക് കൃപ തരേണ്ടതിനായി ഇന്ന് ഞാന്‍ നിങ്ങള്‍ക്കായി യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. എന്റെ ആത്മീക വളര്‍ച്ചയെ തടയുന്ന എല്ലാ ജഡത്തിന്റെ പ്രവര്‍ത്തികളെയും യേശുവിന്റെ നാമത്തില്‍ ഞാന്‍ ഇല്ലാതാക്കുന്നു. യേശുവിന്റെ നാമത്തില്‍. (റോമര്‍ 8:13).
2. എന്റെ സ്വപ്നത്തിലെ പോരാട്ടങ്ങള്‍ക്കും കൃത്രിമത്വങ്ങള്‍ക്കും യേശുവിന്റെ നാമത്തില്‍ ഞാന്‍ ഒരു അവസാനം കല്പ്പിക്കുന്നു. യേശുവിന്റെ നാമത്തില്‍. (2 കൊരിന്ത്യര്‍ 10:4-5).
3. യേശുവിന്റെ നാമത്തില്‍, കോപത്തിന്റെ എല്ലാ വികാരത്തേയും, ലൈംഗീകതയ്ക്കായുള്ള മോഹവും, പ്രശസ്തിയ്ക്കായുള്ള അഭിലാഷവും, ഭക്തിവിരുദ്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും ഞാന്‍ ക്രൂശിക്കുന്നു, യേശുവിന്റെ നാമത്തില്‍. (ഗലാത്യര്‍ 5:24).
4. ദൈവശക്തി, എന്റെ ശരീരത്തിലൂടെ ഒഴുകട്ടെ. ദൈവശക്തിയെ, എന്റെ ആത്മാവിലൂടെ ഒഴുകേണമേ. ദൈവശക്തി, എന്റെ ദേഹിയിലൂടെ ഒഴുകേണമേ, യേശുവിന്റെ നാമത്തില്‍. (എഫെസ്യര്‍ 3:16).
5. യേശുവിന്റെ നാമത്തില്‍, എന്റെ ജീവിതത്തിലുള്ള പാപത്തിന്റെ സകല പ്രവര്‍ത്തികളെയും ഞാന്‍ ക്രൂശിക്കുന്നു, യേശുക്രിസ്തുവിന്റെ നാമത്തില്‍. (റോമര്‍ 6:6).
6. പാപത്തിനു എന്റെമേല്‍ ആധിപത്യം ഉണ്ടാകുകയില്ല എന്ന് ഞാന്‍ കല്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. (റോമര്‍ 6:14).
7. സകല ശീലങ്ങളും തകര്‍ന്നിരിക്കുന്നു. നാശകരമായ എല്ലാ ശീലങ്ങളും എന്റെ ജീവിതത്തില്‍ നിന്നും വേരോടെ പിഴുതുപോകുകയും നശിച്ചുപോകുകയും ചെയ്യട്ടെ, യേശുക്രിസ്തുവിന്റെ നാമത്തില്‍. (യോഹന്നാന് 8:36).
8. യേശുക്രിസ്തുവിന്റെ നാമത്തില്‍, എന്റെ ജീവിതത്തിലെ എല്ലാ മന്ദതയുടേയും പ്രാര്ത്ഥനയില്ലായ്മയുടെയും ആത്മാവിനേയും ഞാന്‍ യേശുവിന്റെ നാമത്തില്‍ ജയിക്കുന്നു. (വെളിപ്പാട് 3:16).
9. എന്റെ ആത്മീക വളര്‍ച്ചയെ തടയുന്ന എല്ലാ മോഹങ്ങളെയും, ദുര്‍നടപടികളേയും, ബലഹീനതകളേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ ഇല്ലാതാക്കുന്നു. (കൊലൊസ്സ്യര്‍ 3:5).
10. അതേ കര്‍ത്താവേ, നിയന്ത്രണത്തോടെ സംസാരിക്കുവാനും എന്റെ വികാരങ്ങളെ നിയന്ത്രിക്കുവാനും ഉള്ളതായ ശക്തി എനിക്ക് തരേണമേ, യേശുവിന്റെ നാമത്തില്‍ (യാക്കോബ് 1:26).
Join our WhatsApp Channel
Most Read
● ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
● നിങ്ങളുടെ വിടുതലിന്റെയും സൌഖ്യത്തിന്റെയും ഉദ്ദേശം.
● ഉള്ളിലെ നിക്ഷേപം
● യുദ്ധത്തിനായുള്ള പരിശീലനം
● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്റെ നിറവില്‍ എത്തുക
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
അഭിപ്രായങ്ങള്‍