അനുദിന മന്ന
നിങ്ങളുടെ വിടുതലിന്‍റെയും സൌഖ്യത്തിന്‍റെയും ഉദ്ദേശം.
Wednesday, 12th of July 2023
1
0
1263
Categories :
Deliverance
Health and Healing
സൃഷ്‍ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു- അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർഥമായിട്ടല്ല അവൻ അതിനെ സൃഷ്‍ടിച്ചത്; പാർപ്പിനത്രേ അതിനെ നിർമ്മിച്ചത്:- ഞാൻ തന്നെ യഹോവ; വേറൊരുത്തനും ഇല്ല. (യെശയ്യാവ് 45:18).
ദൈവം ഭൂമിയെ പാഴായിട്ടല്ല സൃഷ്ടിച്ചത്. ദൈവം ഉദ്ദേശങ്ങളുടെ ദൈവമാകുന്നു. ദൈവം എന്തുതന്നെ ചെയ്താലും, ഒരു ഉദ്ദേശത്തിനായിട്ടാണ് അവനത് ചെയ്യുന്നത്. ഒരു ഉദ്ദേശമില്ലാതെ ദൈവം ഒന്നുംതന്നെ ചെയ്യുന്നില്ല.
നിങ്ങള്‍ ഇത് വായിക്കുന്നതിന്‍റ യഥാര്‍ത്ഥമായ കാരണം ഒരുപക്ഷേ നിങ്ങള്‍ക്കു വേണ്ടിയോ അഥവാ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയോ നിങ്ങള്‍ ഒരു വിടുതല്‍ അന്വേഷിക്കുകയാകാം. ഒരുപക്ഷേ നിങ്ങളില്‍ ചിലര്‍ ശാരീരികമായോ വൈകാരീകമായോ ഉള്ളതായ സൌഖ്യം ആഗ്രഹിക്കുന്നവരാകാം. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയട്ടെ, സൌഖ്യത്തിനും വിടുതലിനും പോലും ഒരു ഉദ്ദേശമുണ്ട്.
ദൈവീകമായ സൌഖ്യത്തിന്‍റെയും വിടുതലിന്‍റെയും ഉദ്ദേശം നിങ്ങള്‍ മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു. ദൈവം എന്തുകൊണ്ട് സൌഖ്യമാക്കുകയും വിടുവിക്കയും ചെയ്യുന്നു എന്നതിന്‍റെ ഉദ്ദേശം നാം മനസ്സിലാക്കുമ്പോള്‍, നിങ്ങള്‍ അതിനു മൂല്യം കല്പ്പിക്കുവാനും അത് നിലനിര്‍ത്തുവാനും പഠിക്കും.
ദൈവം ചില കാര്യങ്ങളില്‍ നിന്നും നമ്മെ വിടുവിച്ചതിന്‍റെ ഉദ്ദേശം നാം മറ്റുചില കാര്യങ്ങളിലേക്ക് ചെല്ലുവാന്‍ വേണ്ടിയാകുന്നു. ദൈവീകമായ വിടുതല്‍ എന്നത് നിങ്ങളെ ചിലതില്‍ നിന്നും വിടുവിച്ചു നിങ്ങള്‍ ആയിരിക്കുന്ന ഇടത്തുതന്നെ ശേഷിപ്പിക്കുവാനല്ല മറിച്ച് ചില കാര്യങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുവാന്‍ വേണ്ടിയാണ്. നിര്‍ഭാഗ്യവശാല്‍, അനേകം ആളുകള്‍ ചില കാര്യങ്ങളില്‍ നിന്നും പുറത്തുവന്നു എന്നാല്‍ അവര്‍ ആയിരിക്കുന്നിടത്തു തന്നെ നില്‍ക്കുകയാണ്; അവര്‍ ചിലതിലേക്ക് കാലെടുത്തുവെക്കുവാന്‍ തയ്യാറല്ല കാരണം തങ്ങളുടെ വിടുതല്‍ നഷ്ടമാകുമെന്ന് അവര്‍ ചിന്തിക്കുന്നു.
യിസ്രായേല്‍ ജനം 430 വര്‍ഷങ്ങള്‍ മിസ്രയിമില്‍ അടിമത്വത്തില്‍ ആയിരുന്നു. (പുറപ്പാട് 12:40. ഗലാത്യര്‍ 3:15). ഒറ്റ രാത്രികൊണ്ട് ദൈവം അവരെ പുറത്തുകൊണ്ടുവന്നു. അവന്‍ അവരെ പുറത്തുകൊണ്ടുവരിക മാത്രമല്ല ചെയ്തത്. അവന്‍ അവരെ വാഗ്ദത്ത ദേശത്തിലേക്കു കൊണ്ടുപോയി. അവര്‍ ഒരിടത്തുനിന്നും പുറത്തുവന്നത് മറ്റൊരിടത്തേക്ക് പ്രവേശിക്കുവാന്‍ വേണ്ടിയായിരുന്നു.
ഒരു ദിവസം ഒരു വ്യക്തി എന്‍റെ അടുക്കല്‍ വന്നിട്ട് ഇങ്ങനെ പറഞ്ഞു, "പാസ്റ്റര്‍, ഞാന്‍ മദ്യപാനത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ചു". അപ്പോള്‍ ഞാന്‍ പറഞ്ഞു, "അത് വളരെ നല്ല കാര്യമാണല്ലോ". വീണ്ടും അവന്‍ തുടര്‍ന്നു, "ഇപ്പോള്‍ ഞാന്‍ ഇറക്കുമതി ചെയ്‌തതായ രുചിയുള്ള പുകയില മാത്രമേ ചവയ്ക്കുന്നുള്ളൂ". ചില ആളുകള്‍ ഒരു ആസക്തിയില്‍ നിന്നും വിടുതല്‍ പ്രാപിച്ചു മറ്റൊന്നിനു അടിമയായി തീരുന്നു. അതിനെക്കുറിച്ചല്ല ഞാന്‍ ഇവിടെ സംസാരിക്കുന്നത്.
നമ്മെ ഇരുട്ടിന്‍റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്‍റെ [പിതാവ്] സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. (കൊലൊസ്സ്യര്‍ 1:13).
ദൈവം നമ്മെ ഇരുട്ടിന്‍റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രാജ്യത്തിലാക്കി വെച്ചിരിക്കുന്നു എന്ന് ദൈവവചനം നമ്മോടു വ്യക്തമായി പറയുന്നു.
നിങ്ങളുടെ വിടുതലിന്‍റെയും സൌഖ്യത്തിന്‍റെയും പ്രഥമമായ ഉദ്ദേശം ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ളതായ നിയോഗങ്ങളിലേക്ക് പ്രവേശിക്കുക എന്നതാണ്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ ക്രിസ്തുയേശുവില്‍ ഒരു പുതിയ സൃഷ്ടിയാകുന്നു. (2 കൊരിന്ത്യര്‍ 5:17).
ഞാന്‍ അവന്‍റെ ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകുന്നു. (2 പത്രോസ് 1:4). ഞാന്‍ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ വിടുവിക്കപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യര്‍ 1:13).
(ദിവസം മുഴുവനും മുകളില്‍ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങള്‍ ഏറ്റുപറയുക).
കുടുംബത്തിന്‍റെ രക്ഷ
ഞാനും എന്‍റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും എന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
പിതാവേ, പെന്തകോസ്ത് ആരാധനയില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തികളുടെ മേലും അവരുടെ കുടുംബങ്ങളുടെ മേലും അങ്ങയുടെ രക്ഷ കടന്നുവരുവാന്‍ ഇടയാകട്ടെ.
സാമ്പത്തീകമായ മുന്നേറ്റം
ഞാന്‍ യഹോവയുടെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നു; ആയതിനാല്‍ ഞാന്‍ ഭാഗ്യവാനാണ്. ഐശ്വര്യവും സമ്പത്തും എന്‍റെ വീട്ടിൽ ഉണ്ടാകും; എന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. (സങ്കീര്‍ത്തനം 112:1-3).
പെന്തക്കോസ്ത് ആരാധനയില്‍ സംബന്ധിക്കുന്ന ആളുകളുടെ സമ്പത്തിനേയും അവകാശങ്ങളേയും പിടിച്ചുവെക്കുന്ന സകല അന്ധകാരത്തിന്‍റെ ചങ്ങലകളും യേശുവിന്‍റെ നാമത്തില്‍ പൊട്ടിപോകട്ടെ.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കെ എസ് എം സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളും വചനത്തിലും പ്രാര്‍ത്ഥനയിലും വളരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ ആത്മാവിന്‍റെ ഒരു നവീന അഭിഷേകം അവര്‍ പ്രാപിക്കട്ടെ.
രാജ്യം
പിതാവേ, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലും അങ്ങയുടെ ആത്മാവിനാല്‍ നിറയപ്പെട്ട ആത്മീക നേതൃത്വങ്ങളെ എഴുന്നേല്‍പ്പിക്കേണമേ.
പിതാവേ, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലും അങ്ങയുടെ ആത്മാവ് ചലിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● പ്രതിഫലനത്തിന് സമയം എടുക്കുക
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
അഭിപ്രായങ്ങള്‍