അനുദിന മന്ന
പ്രതിഫലനത്തിന് സമയം എടുക്കുക
Thursday, 22nd of February 2024
1
0
945
Categories :
ധ്യാന (Meditation)
പ്രതിഫലനം (Reflection)
അനേകം ആളുകളും "ചെയ്യുക" എന്നതില്‍ വളരെ തിരക്കുള്ളവരാണ് എന്നാല്‍ അവര്‍ ദൈവവചനം ധ്യാനിക്കുവാനോ അത് തങ്ങളുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനോ സമയം കണ്ടെത്താറില്ല.
ഞാന്‍ എന്താണ് പറഞ്ഞത് എന്ന് ഇപ്പോള്‍ മനസ്സിലാക്കുക: നിങ്ങളുടെ ചിന്തകള്‍ ദൈവവചനവുമായി ബന്ധമുള്ളത് ആയിരിക്കണം. നിങ്ങളുടെ ജീവിതത്തെ വചനവുമായി ബന്ധപ്പെടുത്താതെ വെറുതെ സാധാരണമായി ചിന്തിച്ചാല്‍, ഒടുവില്‍ നിങ്ങള്‍ കൂടുതല്‍ ഭയമുള്ളവരും ആശങ്കയുള്ളവരും ആയിത്തീരും. എന്നിരുന്നാലും, നിങ്ങളുടെ ജീവിതത്തെ ദൈവവചനവുമായി ബന്ധപ്പെടുത്തി ചിന്തിക്കുവാന്‍ ആരംഭിച്ചാല്‍, നിങ്ങള്‍ നൂതനമായ ആശയങ്ങളും, തന്ത്രവൈദഗ്ദ്ധ്യങ്ങളുമായി പുറത്തുവരുവാന്‍ ഇടയാകും.
"മറിയ ഈ വാര്‍ത്തയൊക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു." (ലൂക്കോസ് 2:19). യേശുവിന്‍റെ മാതാവായിരുന്ന മറിയ ഗബ്രിയേല്‍ ദൂതനില്‍ നിന്നും ജീവിതത്തെ മാറ്റുന്ന ഒരു സന്ദേശം സ്വീകരിച്ചപ്പോള്‍, അവള്‍ വചനം ധ്യാനിക്കുകയും അത് എങ്ങനെ അവളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ചിന്തിക്കുകയും ചെയ്തു. അവള്‍ പ്രാപിച്ച വചനം എത്ര അധികം അവള്‍ ധ്യാനിച്ചുവോ, അത്രയും അധികം ആ വചനം അക്ഷരീകമായി അവളില്‍ വളരുവാനും ഇടയായി.
ഇന്ന്, ആളുകള്‍ക്ക് വിശ്രമത്തിനായി അല്പം സമയം ലഭിച്ചാല്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം അവരുടെ സ്മാര്‍ട്ട് ഫോണ്‍ എടുക്കുക എന്നതാണ്. ഇത് ധ്യാന പ്രക്രിയയ്ക്ക് ഒരു തടസ്സമായി മാറുന്നു. അങ്ങനെ നിങ്ങളെ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിയുന്ന വിലയേറിയ ഉള്‍കാഴ്ചകളെ പ്രാപിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നു.
നിങ്ങളുടെ മനസ്സിന്‍റെ അവസ്ഥയാണ് സകലത്തേയും നിര്‍ണ്ണയിക്കുന്നത്. നില്‍ക്കുവാനും, ധ്യാനിക്കുവാനും, പുതുക്കം പ്രാപിക്കുവാനും സമയം കണ്ടെത്തുവാന്‍ അത് വിലകൊടുക്കുന്നു.
പലപ്പോഴും, ദിവസത്തിന്‍റെ അവസാനം ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഞാന്‍ എങ്ങനെ ആ ദിവസം ചിലവഴിച്ചു എന്ന് ചിന്തിക്കാറുണ്ട്. ഞാന്‍ പലപ്പോഴും എന്‍റെ ഭാര്യയോടു ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത് എന്ന് ഞാന്‍ കാണുന്ന സമയമാണത്, അങ്ങനെ ഞാന്‍ ദൈവത്തോടു തന്‍റെ കൃപയ്ക്കായി അപേക്ഷിക്കും. ആ ദിവസത്തില്‍ കൂടെ മാനസികമായി ഞാന്‍ കടന്നുപോകുമ്പോള്‍, കര്‍ത്താവ് എങ്ങനെ എന്നെ സഹായിച്ചു എന്നു ഞാന്‍ മനസ്സിലാക്കുകയും അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുകയും ചെയ്യും. അപ്പോഴാണ് ദൈവം പുതിയ പദ്ധതികളും, മാറ്റങ്ങളും വെളിപ്പെടുത്തി തരുന്നത്. അത് ശ്രമിക്കുക!
ദൈവസന്നിധിയില്‍ നിങ്ങള്‍ ധ്യാനിക്കുമ്പോള്‍ ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഇവയൊക്കെയാണ്.
ഇന്നത്തെ ദിവസം (ഞാന്‍ ചെയ്‌തതായ കാര്യങ്ങള്‍) ദൈവവചനത്തിനു അനുസൃതമായാണോ ഞാന്‍ ചിലവഴിച്ചത്? ഞാന്‍ മാറ്റേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്? ഏതെല്ലാം കാര്യങ്ങളാണ് ഞാന്‍ നന്നായി ചെയ്തതും ദൈവത്തിനു അതിനായി നന്ദി പറയേണ്ടതും? ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെയും അത് മാറ്റി ചെയ്യാന്‍ പോകുന്നതിന്‍റെയും ദീര്‍ഘകാല പരിണിതഫലങ്ങള്‍ എന്തൊക്കെയാണ്?
കുറിപ്പ് : ഇന്നത്തെ സന്ദേശവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പക്കല്‍ ഒരു നല്ല ഉദ്ധരണിയോ, ചില നല്ല ദൃഷ്ടാന്തങ്ങളോ അല്ലെങ്കില്‍ ഒരു വചനഭാഗമോ ഉണ്ടോ? അഭിപ്രായം രേഖപ്പെടുത്തുന്ന സ്ഥലത്ത് അത് പോസ്റ്റ് ചെയ്യുക. അത് എനിക്ക് സഹായകരമായിരിക്കും.

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, എന്‍റെ ജീവിതത്തിലെ ഓരോ ദിവസവും അങ്ങയുടെ ആത്മാവിന്‍റെ വെളിച്ചം എന്നിലൂടെ പ്രകാശിക്കട്ടെ. പിതാവേ, കര്‍ത്താവായ യേശുവിന്‍റെ സ്വഭാവം എന്‍റെ ജീവിതത്തില്‍ കൂടെ പ്രതിഫലിക്കട്ടെ യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● ഉദാരമനസ്കതയെന്ന കെണി
● എസ്ഥേറിന്റെ രഹസ്യം എന്തായിരുന്നു?
● ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം
● എല്ലാം അവനോടു പറയുക
അഭിപ്രായങ്ങള്‍