അനുദിന മന്ന
സ്തോത്രമര്‍പ്പിക്കുന്നതിന്‍റെ ശക്തി
Monday, 4th of March 2024
1
0
480
Categories :
സ്തോത്രാര്‍പ്പണം (Thanksgiving)
"എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്തോത്രം ചെയ്യുവീന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം". (1 തെസ്സലൊനീക്യര്‍ 5:16-18).
സ്തോത്രം അര്‍പ്പിക്കുക എന്നത് എല്ലായിപ്പോഴും എളുപ്പമുള്ള കാര്യമല്ല, എന്നാല്‍ ദൈവഹിതം നമ്മുടെ ജീവിതത്തില്‍ നിവര്‍ത്തിച്ചു കാണേണ്ടതിനു നാം ചെയ്യേണ്ടതായ കാര്യമാണ് ഇത്. അങ്ങനെയാണ് നാം വിശ്വാസത്തിന്‍റെ ഉയര്‍ന്ന തലത്തിലേക്ക് പോകുന്നത്.
സ്തോത്രാര്‍പ്പണത്തിനു നമ്മുടെ ജീവിതത്തില്‍ അവിശ്വസനീയമായ ഫലങ്ങള്‍ ഉണ്ട്. നമ്മുടെ വിശ്വാസം വളരുന്നതിനും, ദൌര്‍ലഭ്യത്തിന്‍റെ ഭയം തടുക്കുന്നതും കൂടാതെ, സ്തുതിക്കുന്നത് നമ്മുടെ മനോഭാവത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുവാനും, സമാധാനം പുനഃസ്ഥാപിക്കേണ്ടതിനായി ഉത്കണ്ഠ പുറത്തു തള്ളുവാനും ഇടയാക്കുന്നു.
നിങ്ങള്‍ ശ്രദ്ധിക്കുക, എപ്പോഴും പ്രശ്നങ്ങള്‍ കണ്ടുപിടിക്കുവാന്‍ എളുപ്പമാണ്. പലപ്പോഴും നാം പിറുപിറുക്കുവാനും പരാതിപ്പെടുവാനും കാരണമാകുന്നതിനു പിശാചു ഇടയാക്കുന്നു, അങ്ങനെ നമ്മുടെ ശ്രദ്ധ നിഷേധാത്മകമായതില്‍ കേന്ദ്രീകരിക്കപ്പെടുന്നു. നാം പ്രശ്ന കേന്ദ്രീകൃതമാകുമ്പോള്‍ പലപ്പോഴും ആളുകളെ, പ്രത്യേകിച്ച് നമ്മോടു അടുപ്പമുള്ള ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു മനോഭാവം നാം വളര്‍ത്തുവാന്‍ ഇടയാകും.
എന്നാല്‍ നാം സ്തോത്രം ചെയ്യുന്നത് പ്രായോഗീകമാക്കുമ്പോള്‍, ആ കൃതജ്ഞതാ മനോഭാവം ഒരു ആകര്‍ഷക ശക്തിയായി മാറും! യഥാര്‍ത്ഥത്തില്‍, തെറ്റ് കണ്ടെത്തുന്നതില്‍ കേന്ദ്രീകരിക്കാതെ അഥവാ മറ്റെല്ലാവരിലും കുറ്റം കണ്ടെത്തുകയും ചെയ്യാത്ത ഒരു സ്തോത്രാര്‍പ്പണ സംസ്കാരം വളര്‍ത്തുന്നത്, നമ്മുടെ ബന്ധങ്ങളും, ഭവനവും, നമ്മുടെ ബിസ്സിനസും, നമ്മുടെ സഭയും അടുത്ത തലത്തിലേക്ക് പോകുവാന്‍ കാരണമാകും.
നാം അപ്പൊ.പ്രവൃ 16:16-34 വരെ വായിക്കുമ്പോള്‍, പൌലോസും ശിലാസും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടത്, അടിയേറ്റ്, രക്തം ഒഴുകി, കാലുകള്‍ ആമത്തില്‍ ഇട്ടു ബന്ധിക്കപ്പെട്ടവരായി കാണുന്നു. അതിനേക്കാള്‍ പരിതാപകരമായി ഒന്നുംതന്നെയില്ല. പിറുപിറുക്കുന്നതിനും പരാതിപ്പെടുന്നതിനും പകരം, പൌലോസും ശിലാസും ദൈവത്തിനു പാട്ടുകള്‍ പാടുവാനും പ്രാര്‍ത്ഥിക്കുവാനും തീരുമാനിച്ചു.
ആ മനോഭാവം ദൈവത്തിന്‍റെ അത്ഭുതത്തിന്‍റെ ശക്തി അവര്‍ക്കുവേണ്ടി പുറപ്പെടുവിക്കുവാന്‍ ഇടയാക്കിതീര്‍ത്തു.
പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടേയും ചങ്ങല അഴിഞ്ഞുവീണു! (അപ്പൊ.പ്രവൃ 16:26)
നിങ്ങള്‍ രോഗത്തിനായും,ദാരിദ്രത്തിനായും, പ്രശ്നങ്ങള്‍ക്കായും ഇപ്പോള്‍ നന്ദി പറയേണ്ട ആവശ്യമില്ല. എന്നാല്‍ അതിന്‍റെ എല്ലാം നടുവിലും സ്തോത്രം ചെയ്യുന്നത് തുടരുവാനുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിങ്ങളാണ്, "എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും" (ഫിലിപ്പിയര്‍ 4:7)

ഏറ്റുപറച്ചില്‍
അതുകൊണ്ട് അവന്‍ മുഖാന്തരം നാം ദൈവത്തിന് അവന്‍റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക. (എബ്രായര്‍ 13:15).
Join our WhatsApp Channel
Most Read
● സാധാരണമായ പാത്രത്തില് കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്ത്തി● 21 ദിവസങ്ങള് ഉപവാസം: ദിവസം #13
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ബലത്തിന്റെ ആത്മാവ്
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
അഭിപ്രായങ്ങള്‍