അനുദിന മന്ന
മാറുവാന്‍ സമയം വൈകിയിട്ടില്ല
Tuesday, 5th of March 2024
1
0
603
Categories :
മാറ്റം(Change)
ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകര്‍ന്നു വയ്ക്കുമാറില്ല; വച്ചാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വയ്ക്കേണ്ടത്. (മര്‍ക്കൊസ് 2:22)
വര്‍ഷങ്ങള്‍ക്കു മുമ്പ്, വീഞ്ഞു കുപ്പികളിലല്ല മറിച്ച് തുരുത്തികളിലാണ് സൂക്ഷിച്ചു വച്ചിരുന്നത്. തുരുത്തി പുതിയത് ആയിരിക്കുമ്പോള്‍ അത് മൃദുവും വഴങ്ങുന്നതും ആയിരിക്കും, എന്നാല്‍ അത് പഴകുന്നതനുസരിച്ച് കട്ടിയാകുകയും വികസിക്കുവാന്‍ കഴിയാതെ വരികയും ചെയ്യുന്നു. പുതിയ വീഞ്ഞു പഴയ തുരുത്തിയിലേക്ക് ഒഴിച്ചാല്‍ തുരുത്തി പൊളിഞ്ഞുപോകുകയും വീഞ്ഞ് നഷ്ടമാകുകയും ചെയ്യും.
ഇത് എന്നോടു പറയുന്നത് ആ പുതിയ അനുഗ്രഹം ചൊരിയുവാന്‍ ആ പുതിയ വാതില്‍ തുറക്കുവാന്‍ ദൈവം തയ്യാറാണ് അങ്ങനെ ദൈവം നമുക്ക് തരുവാന്‍ തയ്യാറായി നില്‍ക്കുന്ന കാര്യങ്ങളെ മുറുകെപ്പിടിക്കുവാനും ഉള്‍ക്കൊള്ളുവാനും സാധിക്കും. മാറ്റത്തിനുള്ള നമ്മുടെ ആഗ്രഹത്തിന്‍റെ ദൌര്‍ലഭ്യതയുടെ വിപുലീകരണത്തിന്‍റെ ശേഷി മാത്രമാണ് ദൈവത്തെ പരിമിതപ്പെടുത്തുന്നത്. ആത്മാവ് ഇങ്ങനെ ഉച്ചരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു: "നിങ്ങളുടെ തുരുത്തി മാറ്റുക, നിങ്ങളുടെ ജീവിതശൈലി മാറ്റുക".
ദിവസംതോറും ഒരേ കാര്യം ചെയ്യുകയും വ്യത്യസ്ത ഫലങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കുവാനും കഴിയുകയില്ല - അത് ബുദ്ധിഭ്രമം ആണ്.
ഞാന്‍ ദൈവവചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍, വളരെ രസകരമായ ഒരു യാഥാര്‍ത്ഥ്യം കണ്ടെത്തുകയുണ്ടായി, യേശു ജനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍, അവര്‍ എത്ര നാളുകളായി ആ അവസ്ഥയില്‍ ആയിരിക്കുന്നു എന്ന് അവന്‍ ചോദിക്കുകയുണ്ടായി. ബേഥെസ്ദാ കുളക്കരയില്‍ പക്ഷവാദം പിടിച്ചു കിടന്നിരുന്ന മനുഷ്യനോടു യേശു പറഞ്ഞു, "എത്ര കാലമായി നീ ഇവിടെ ആയിരിക്കുന്നു"? ആ മനുഷ്യന്‍ ഇങ്ങനെ മറുപടി പറഞ്ഞു, "മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍". (യോഹന്നാന്‍ 5 വായിക്കുക).
കൂനിയായിരുന്ന ഒരു സ്ത്രീയോടു യേശു ചോദിച്ചു എത്ര വര്‍ഷമായി അവള്‍ രോഗിയായിരിക്കുന്നു എന്ന്. "പതിനെട്ടു വര്‍ഷങ്ങള്‍" അവള്‍ മറുപടി നല്‍കി. (ലൂക്കോസ് 13). ഏതോ മാതാപിതാക്കള്‍ തങ്ങളുടെ കുരുടനായ പ്രായമായ മകനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യേശു ചോദിച്ചു, "നിങ്ങളുടെ മകന്‍ കുരുടനായി തീര്‍ന്നിട്ടു എത്ര നാളുകളായി?" അവര്‍ പറഞ്ഞു "ജനനം മുതല്‍". (യോഹന്നാന്‍ 9:1-12).
യേശു സമയത്തിന്‍റെ ദൈര്‍ഘ്യത്തെക്കുറിച്ചു വളരെ താല്പര്യം ഉള്ളവനായിരുന്നത് എന്തുകൊണ്ട്? അവന്‍ അവരെ വെറുതെ സൌഖ്യമാക്കിയിട്ട് മുമ്പോട്ടു പോകാതിരുന്നത് എന്തുകൊണ്ട്? കാരണം ഒന്നും സ്ഥിരമല്ല എന്ന് നാം മനസ്സിലാക്കണം എന്ന് യേശു ആഗ്രഹിച്ചതുകൊണ്ടാണ്. അത് എന്നെന്നേക്കുമായി ദൈവവചനത്തില്‍ വരുവാനുള്ള സകല തലമുറകള്‍ക്കും വേണ്ടി രേഖപ്പെടുത്തണം എന്ന് അവന്‍ ആഗ്രഹിച്ചു അങ്ങനെ മാറ്റത്തിനുള്ള സമയം അവസാനിച്ചിട്ടില്ല എന്ന് നാം അറിയുവാന്‍ ഇടയാകും. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം എന്തായാലും സാരമില്ല, മാറ്റത്തിനുള്ള സമയം കഴിഞ്ഞിട്ടില്ല.
ആരോ ഇങ്ങനെ പറഞ്ഞു, "ആര്‍ക്കുംതന്നെ പുറകോട്ടു പോയി ഒരു പുതിയ ആരംഭം തുടങ്ങുവാന്‍ സാധിക്കുകയില്ല, എന്നാല്‍ ആര്‍ക്കും ഇന്ന് തുടങ്ങുവാനും ഒരു പുതിയ സമാപ്തി ഉണ്ടാക്കുവാനും കഴിയും".

പ്രാര്‍ത്ഥന
പിതാവേ, അങ്ങയാല്‍ സകലവും സാധ്യമാണ്. അങ്ങ് എന്‍റെ സാഹചര്യം മുഴുവനായി മാറ്റും; എന്‍റെ സ്വപ്‌നങ്ങള്‍ അങ്ങ് പൂര്‍ത്തീകരണത്തില്‍ എത്തിക്കും. പരിശുദ്ധാത്മാവേ, എന്നെ പുതുക്കേണമേ, അങ്ങ് പകരുന്നത് പിടിച്ചെടുക്കുവാന്‍ കഴിയേണ്ടതിനു എന്നെ മാറ്റേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● സകലത്തിലും മതിയായ അത്ഭുതങ്ങള് പ്രവര്ത്തിക്കുന്ന ദൈവം● വിശ്വാസം പരിശോധനയില്
● ഇന്നത്തെ സമയങ്ങളില്‍ ഇതു ചെയ്യുക
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● ശബ്ദകോലാഹലങ്ങള്ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● ശരിയായതില് ദൃഷ്ടികേന്ദ്രീകരിക്കുക
● ഇപ്പോള് യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?
അഭിപ്രായങ്ങള്‍