അനുദിന മന്ന
കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
Tuesday, 2nd of April 2024
1
0
436
Categories :
ശിഷ്യത്വം (Discipleship)
ക്രിസ്തുവിന്‍റെ ശിഷ്യന്‍ എന്ന നിലയില്‍ അവനെ അനുഗമിക്കുമ്പോള്‍ ഒരു കൂട്ടം ദൈവമക്കള്‍ എന്ന നിലയില്‍ തുടര്‍മാനമായി ഒരുമിച്ചു കൂടുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. തുടര്‍ച്ചയായി സഭയുടെ ആരാധനകളില്‍ സംബന്ധിക്കാതിരിക്കുന്നത് ദൈവവചനം നമ്മോടു ചെയ്യുവാന്‍ പറയുന്നത് അവഗണിക്കുന്നത് പോലയാണ്. എന്നിരുന്നാലും, ഓരോ ഞായറാഴ്ച്ച രാവിലേയും സഭയില്‍ പോകുക എന്നത് നമ്മില്‍ അധികം പേര്‍ക്കും യഥാര്‍ത്ഥമായ ഒരു വെല്ലുവിളിയാണ്.
"എനിക്ക് സത്യമായും കൃത്യ സമയത്ത് പോകുവാനുള്ള ഒരു ആഗ്രഹം ഉണ്ട്, എന്നാല്‍ മുന്‍കൂട്ടി ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ് ശരിക്കും പ്രയാസമേറിയ വസ്തുത." അത് നിങ്ങളുടേയും ഗാനം ആകുന്നു എങ്കില്‍, അത് ഒരു രീതിയിലും നിങ്ങളെ ലജ്ജിപ്പിക്കുവാന്‍ അനുവദിക്കരുത് കാരണം അനേകരും നിങ്ങളെപോലെ തന്നെ അതേ പടകില്‍ യാത്ര ചെയ്യുന്നവരാണ്.
കഴിഞ്ഞ ചില വര്‍ഷങ്ങളിലായി ഞായറാഴ്ച്ച രാവിലെ സമയത്ത് സഭയില്‍ പോകുവാന്‍ എന്നെ സഹായിച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ കൊടുക്കുന്നു. (വീണ്ടും, ഇത് നിങ്ങളെ കുറ്റം വിധിക്കാനല്ല മറിച്ച് ദൈവവുമായുള്ള നിങ്ങളുടെ നടപ്പിനെ പ്രോത്സാഹിപ്പിക്കുവാനാണ്.)
1. നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക
ഞായറാഴ്ച്ച രാവിലെ പലര്‍ക്കും കിടക്കയെ പരാജയപ്പെടുത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. സ്വസ്ഥതയ്ക്കായി ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ള ദിനം ഒരിക്കലും നിങ്ങളുടെ 'ഉറക്കത്തിന്‍റെ ദിവസം' ആയി മാറരുത്. ഇത് സുപരിചിതമായി തോന്നുന്നുവെങ്കില്‍, എനിക്കായി പ്രവര്‍ത്തിച്ച ചില കാര്യങ്ങളെ നിങ്ങളോടു എനിക്ക് ഉപദേശിക്കുവാനായിട്ടുണ്ട്. ശനിയാഴ്ച രാത്രി കുറച്ച് നേരത്തെ ഉറങ്ങുവാന്‍ പോകുക. മതിയായ ഉറക്കം രാവിലെ ലഭിക്കുന്നില്ല എന്ന് ഓര്‍ത്തുകൊണ്ട് നിങ്ങള്‍ വേവലാതിപ്പെടുന്നു എങ്കില്‍, ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷമുള്ള ചെറിയ മയക്കം നിങ്ങള്‍ക്ക് സഹായകരം ആയിരിക്കും. ത്യാഗം ഇല്ലാതെ മുന്നേറ്റം ഉണ്ടാവുകയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
"അതികാലത്ത് ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിര്‍ജ്ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു." (മര്‍ക്കൊസ് 1:35). മികച്ച കായിക താരങ്ങളെപോലെ ഏറ്റവും വിജയികളായ ആളുകളെ കുറിച്ചു പോലും നമുക്ക് ചിന്തിക്കാം, അവര്‍ ഇന്ന് ആയിരിക്കുന്നിടത്ത് എത്തുവാന്‍ യാഗപീഠത്തിന്മേല്‍ പലതും വെക്കുവാന്‍ അവര്‍ തയ്യാറായവരാണ്. നിങ്ങളുടെ കാര്യത്തില്‍, അത് ഉറക്കത്തിന്‍റെ സമയത്തെ ക്രമീകരിക്കുക എന്നുള്ളതാണ്.
2. ഇന്‍റെര്‍നെറ്റ്/വൈഫൈ എന്നിവ ഓഫ് ചെയ്യുക
ഒരു രീതിയില്‍ അതിലേക്കു നോക്കികൊണ്ട്, നിങ്ങള്‍ക്ക് പറയുവാന്‍ കഴിയും,
"സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മീകവര്‍ധന വരുത്തുന്നില്ല". എന്നാല്‍ എങ്ങനെയെങ്കിലും ചെയ്യുക എന്നുള്ളതല്ല പ്രധാനം. നാം നന്നായി ജീവിക്കുക, എന്നാല്‍ നമ്മുടെ ഏറ്റവും വലിയ പ്രയത്നം മറ്റുള്ളവര്‍ നല്ലതുപോലെ ജീവിക്കുവാന്‍ സഹായിക്കുക എന്നതായിരിക്കണം. (1കൊരിന്ത്യര്‍ 10:23)
ഇത് അല്പം കടുപ്പമുള്ളതായി തോന്നിയേക്കാം, എന്നാല്‍ ഇന്‍റെര്‍നെറ്റ്/വൈഫൈ ഓഫ് ചെയ്തിട്ട് കിടക്കയിലേക്ക് പോകുക! എനിക്കുള്ളതുപോലെ തന്നെ നിങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍, ഞാന്‍ പറയുന്നത് എന്തെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ശനിയാഴ്ച രാത്രിയില്‍ കുഞ്ഞുങ്ങള്‍ ടെലിവിഷന്‍ കാണുവാനും, സമൂഹ മാധ്യമങ്ങളില്‍ സമയം ചിലവിടുവാനും തയ്യാറായി വളരെയധികം വൈകി ഉറങ്ങുവാന്‍ പോകുന്നു. ആരംഭത്തില്‍, ചില എതിര്‍പ്പുകള്‍ ഒക്കെ ഉണ്ടാകുമെങ്കിലും, എന്നാല്‍ കുടുംബം നന്നായി വിശ്രമിച്ചു ഞായറാഴ്ച്ച രാവിലെ സഭയില്‍ പോകുവാന്‍ തയ്യാറാകുമ്പോള്‍, ആ മാതാപിതാക്കള്‍ സ്തുതിക്കുവാനായി തുടങ്ങും.
3. ശനിയാഴ്ച രാത്രി തന്നെ നിങ്ങള്‍ വസ്ത്രം തിരഞ്ഞെടുത്തു ഇസ്തിരിയിട്ടു തയ്യാറാക്കി വെക്കുക
ഇത് ധാരാളം സമയം ലാഭിക്കാന്‍ കഴിയുന്ന ഒരു അദ്ധ്വാനം ആകുന്നു - പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഒരു കുടുംബവും (കുട്ടികളും) ഉണ്ടെങ്കില്‍. ശനിയാഴ്ച രാത്രിതന്നെ അടുത്ത ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ എടുത്തു ഇസ്തിരിയിട്ടു പെട്ടെന്ന് എടുക്കാവുന്ന സ്ഥലത്ത് അത് തൂക്കിയിടുക. അതുപോലെ, എല്ലാവരുടെയും സോക്സ്, മാസ്ക്, ഷൂകള്‍ എന്നിവ പുറത്തു എടുത്തു വെക്കുക - ഇങ്ങനെ ചെയ്താല്‍ അടുത്ത പ്രഭാതത്തില്‍ ഒത്തിരി വെപ്രാളപ്പെടേണ്ടതായി വരികയില്ല.
"സഭയിലേക്ക് പോകുക" എന്നുള്ളത് കേവലം ഒരു ആചാരമല്ല - ഇത് ഒരു പദവിയാണ്. യേശുക്രിസ്തുവിന്‍റെ മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും ഫലമാണ് നമ്മുടെ രക്ഷ, അതാണ് നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നതും മറ്റു ദൈവമക്കളുമായി കൂട്ടായ്മയില്‍ കൊണ്ടുവരുന്നതും. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗമായി മാറുവാനുള്ള ഒരു അവസരം നമുക്ക് നല്‍കിയിരിക്കുകയാണ്. കര്‍ത്താവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായി സമയം പങ്കിടുവാനുള്ള അവസരവും നമുക്ക് ലഭിച്ചിരിക്കുന്നു. ഓരോ ഞായറാഴ്ചയും ആരാധനയില്‍ സംബന്ധിക്കുവാന്‍ നിങ്ങള്‍ ഒരുങ്ങുമ്പോള്‍ ഈ ഒരു മാനസീക അവസ്ഥ നിലനിര്‍ത്തുക.
ഞായറാഴ്ച്ച രാവിലെ കൃത്യ സമയത്ത് സഭയില്‍ എത്തുവാന്‍ നിങ്ങളെ സഹായിക്കുന്നത് ഇതില്‍ ഏതു രീതിയാണ്? അവ താഴെ കൊടുക്കുക.

പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, മാറ്റത്തിനായുള്ള ഈ സന്ദേശം സ്വീകരിക്കുവാന്‍ എന്‍റെ ഹൃദയത്തെ ഒരുക്കുകയും എന്‍റെ കണ്ണുകളെ തുറക്കുകയും ചെയ്യേണമേ. സഭയുടെ ആരാധനയില്‍ എപ്പോഴും കൃത്യസമയം പാലിക്കുവാന്‍ എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും സഹായിക്കേണമേ. എന്‍റെ വാക്കിലൂടെ മാത്രമല്ല എന്‍റെ പ്രവൃത്തിയിലൂടെയും ഞാന്‍ അങ്ങയെ ബഹുമാനിക്കും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ശീര്ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില് നിന്നുള്ള പാഠങ്ങള്● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● ദിവസം 10 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - III
അഭിപ്രായങ്ങള്‍