അനുദിന മന്ന
അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
Tuesday, 9th of April 2024
1
0
512
Categories :
അന്യഭാഷകളില്‍ സംസാരിക്കുക (Speak in Tongues)
അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന്‍ ഈ ജനത്തോടു സംസാരിക്കും. ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിന്‍; ഇതാകുന്നു വിശ്രാമം എന്ന് അവന്‍ അവരോട് അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു. (യെശയ്യാവ് 28:11-12)
ഒരു വലിയ ദൈവമനുഷ്യനായിരുന്ന സ്മിത്ത് വിഗ്ഗിള്‍സ് വെര്‍ത്ത് കേവലം ഒരു പ്ലംബര്‍ ആയിരുന്നു. എന്നാല്‍ അനേക ആയിരങ്ങളുടെ ജീവിതത്തെ തൊടുവാന്‍ ദൈവം അവനെ ഉപയോഗിച്ചു. അവന്‍റെ അത്ഭുതകരമായ ശുശ്രൂഷയാല്‍ അനേകര്‍ സൌഖ്യമാകുകയും വിടുതല്‍ പ്രാപിക്കയും ചെയ്തു.
വിഗ്ഗിള്‍സ് വെര്‍ത്ത് ഒരിക്കല്‍ ഒരു വിലാപ ഭവനത്തിലെ ഇരിപ്പുമുറിയിലേക്ക് ചെന്നു അവിടെ മരിച്ചുപോയ ഒരു മനുഷ്യന്‍റെ മൃതശരീരം മൂന്നു ദിവസമായി വെച്ചിട്ടുണ്ടായിരുന്നു. ദൈവത്തില്‍ നിന്നുള്ള ഒരു ദൌത്യത്തില്‍ ആയിരുന്നു അവന്‍. പെട്ടെന്ന് ആ കുടുംബാംഗങ്ങളോടെല്ലാം മുറിയില്‍ നിന്നും പുറത്തുകടക്കാന്‍ അവന്‍ പറഞ്ഞു. അതിനുശേഷം അവന്‍ ആ മൃതശരീരത്തിലെ വസ്ത്രം പിടിച്ചു മഞ്ചത്തില്‍ നിന്നും വലിച്ചെടുത്തു! അവന്‍ ആ ശരീരത്തെ ഭിത്തിയില്‍ താങ്ങിനിര്‍ത്തി അതിനോട് ഇങ്ങനെ കല്പിച്ചു, "ജീവിക്കുക"! ആ മനുഷ്യന്‍റെ ശരീരം അവന്‍ വിട്ടപ്പോള്‍, കല്ലിച്ചിരുന്ന ശവശരീരം ഉടനടി വലിയ ഒരു മുഴക്കത്തോടെ തറയില്‍ വീണു. നിങ്ങളും ഞാനും പിന്മാറുന്നത് അവിടെയായിരിക്കാം, നമ്മില്‍ പലര്‍ക്കും വിഗ്ഗിള്‍സ് വെര്‍ത്തിനു ഉണ്ടായിരുന്നതു പോലെയുള്ള വിശ്വാസം ഇല്ല! (ദൈവമേ ഞങ്ങളെ സഹായിക്കേണമേ)
വിഗ്ഗിള്‍സ് വെര്‍ത്ത് ഒരു പ്രാവശ്യം കൂടി ആ ശരീരത്തിലെ വസ്ത്രത്തിന്‍റെ അഗ്രത്തില്‍ പിടിച്ചു ഭിത്തിയില്‍ താങ്ങി നിര്‍ത്തി. അവന്‍ വീണ്ടും ഉറക്കെ വിളിച്ചുപറഞ്ഞു, "ഞാന്‍ ഒരു പ്രാവശ്യം നിന്നോടു പറഞ്ഞു, ഇപ്പോള്‍ ഞാന്‍ വീണ്ടും നിന്നോടു പറയുന്നു . . . . ജീവിക്കുക!" വീണ്ടും ആ കല്ലിച്ചിരുന്ന ശവശരീരം മുമ്പിലത്തെ പോലെ അതേ ശബ്ദത്തോടെ തറയില്‍ പതിച്ചു. അടഞ്ഞുകിടന്ന ആ വാതിലിന്‍റെ പുറകില്‍ നിന്നും വന്ന ശബ്ദം കേട്ടിട്ടു ആ പാവപ്പെട്ട കുടുംബക്കാരും ശവസംസ്കാരത്തിന് വന്ന സഹായികളും എന്താണ് ചിന്തിച്ചുകൊണ്ടിരുന്നത് എന്ന് ആര്‍ക്കറിയാം.
മൂന്നാമത്തെ പ്രാവശ്യവും വിഗ്ഗിള്‍സ് വെര്‍ത്ത് ആ ശരീരം എടുത്ത് ഭിത്തിയോട് ചേര്‍ത്തു താങ്ങി നിര്‍ത്തി. അവന്‍ തന്‍റെ വിരല്‍ ആ ശരീരത്തിനു നേരേ ചൂണ്ടികൊണ്ട് ഇങ്ങനെ ആവശ്യപ്പെട്ടു: "ഞാന്‍ നിന്നോടു ഒരു പ്രാവശ്യം പറഞ്ഞു, രണ്ടു പ്രാവശ്യം പറഞ്ഞു, എന്നാല്‍ ഈ മൂന്നാമത്തെ പ്രാവശ്യത്തിനു ശേഷം ഞാന്‍ വീണ്ടും നിന്നോടു പറയുകയില്ല. ഇപ്പോള്‍, ജീവിക്കുക!" പെട്ടെന്ന് ആ മനുഷ്യന്‍ ചുമച്ച്, തല കുലുക്കി, അവന്‍റെ മുഖം തുടച്ചുകൊണ്ട് ആ വിലാപമുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നുപോയി!
മരിച്ചവരുടെ ഇങ്ങനെയുള്ള അത്ഭുതകരമായ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്മിത്ത് വിഗ്ഗിള്‍സ് വെര്‍ത്തിന്‍റെ ശുശ്രൂഷയില്‍ ഒന്നോ, രണ്ടോ പ്രാവശ്യമല്ല, എന്നാല്‍ 14 പ്രാവശ്യമാണ് സംഭവിച്ചത്.
അവന് 80 വയസ്സായപ്പോഴും, തന്‍റെ പ്രഭാവം കുറഞ്ഞുപോയില്ല. ഒരാള്‍ ഒരിക്കല്‍ അവനോടു ചോദിച്ചു, "സര്‍ താങ്കള്‍ അവധി എടുക്കാറുണ്ടോ?" തക്കതായ മറുപടി വന്നു, "ഞാന്‍ അനുദിനവും അവധി എടുക്കാറുണ്ട്". പിന്നീട് അവന്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ഞാന്‍ വിശ്രമിക്കയും അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് അനുദിനവും എന്നെത്തന്നെ പുതുക്കുകയും ചെയ്യുന്നു. അതാണ് എന്‍റെ ശരിയായ അവധി".
ഇന്നത്തെ തിരക്കുള്ള, സമ്മര്‍ദ്ദമുള്ള, സമയം ലഭിക്കാത്ത, മറ്റ് പല കാര്യപരിപാടികളുടേയും നടുവില്‍, ദൈവത്തോടുകൂടെ തനിച്ചു സമയം ചിലവിടുമ്പോള്‍ ലഭിയ്ക്കുന്ന ആന്തരീക പുതുക്കം പലപ്പോഴും നമുക്ക് ആവശ്യമുണ്ട്. കര്‍ത്താവായ യേശു നമ്മെ ക്ഷണിച്ചുകൊണ്ട് പറയുന്നു, "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും." (മത്തായി 11:28).
നിങ്ങള്‍ക്ക് തളര്‍ന്നതായി, ക്ഷീണിച്ചതായി, മടുത്തതായി തോന്നുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യം ഇതാണ് കര്‍ത്താവിനെ ആരാധിക്കയും അന്യഭാഷയില്‍ സംസാരിക്കുന്നതിനായി ഫലവത്തായ കുറച്ചു സമയങ്ങള്‍ ചിലവഴിക്കയും ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് ചിന്തിക്കുവാനും സങ്കല്‍പ്പിക്കുവാനും സാധിക്കുന്നതിലും അപ്പുറമായി അത് നിങ്ങളെ പുതുക്കുവാന്‍ ഇടയായിത്തീരും.
(അനുദിന മന്ന നിങ്ങള്‍ക്ക് എങ്ങനെ അനുഗ്രഹമാകുന്നു എന്ന് അറിയുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരു നിര്‍ദ്ദേശം താഴെ എഴുതുക. അതുപോലെ കര്‍ത്താവിന്‍റെ വേലയെ സാമ്പത്തീകമായി സഹായിക്കുവാനും മറക്കരുത്)

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ അവിശ്വാസത്തെ എന്നോടു ക്ഷമിക്കേണമേ. പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ അങ്ങയിലേക്ക് തിരിയുന്നു, അങ്ങയുടെ സന്നിധിയില്‍ നിന്നും വരുന്ന പുതുക്കം ഞാന്‍ സ്വീകരിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (അപ്പൊ.പ്രവൃ 3:19)
Join our WhatsApp Channel
Most Read
● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● സഭയില് ഐക്യത നിലനിര്ത്തുക
● ജാഗ്രതയോടെ നിങ്ങളുടെ ഹൃദയങ്ങള് സൂക്ഷിക്കുക
● അനുകരണം
● ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 4
● മറ്റൊരു ആഹാബ് ആകരുത്
അഭിപ്രായങ്ങള്‍