അനുദിന മന്ന
കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
Thursday, 2nd of May 2024
1
0
658
Categories :
വിശ്വസ്തത (Faithfulness)
"ദൈവം സ്നേഹം തന്നെ" (1 യോഹന്നാന്‍ 4:8)
"സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല" (1 കൊരിന്ത്യര്‍ 13:8).
അപ്പോസ്തലനായ പൌലോസിനു എങ്ങനെ ഈ വചനങ്ങള്‍ എഴുതുവാന്‍ സാധിച്ചു എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ക്രിസ്ത്യാനികള്‍ ഉപദ്രവിക്കപ്പെട്ടുകൊണ്ടിരുന്നു. അവരെകൊണ്ട് കര്‍ത്താവിനെ തള്ളി പറയിപ്പിക്കുവാനുള്ള പരിശ്രമത്തില്‍ റോമക്കാര്‍ അവരെ സിംഹങ്ങളുടെ ഗുഹയിലേക്ക് എറിയുവാന്‍ ഇടയായി. ദൈവത്തിന്‍റെ ജനത്തിനു വിരോധമായി പാതാള ഗോപുരങ്ങള്‍ ക്രൂരമായി മുന്നേറികൊണ്ടിരുന്നതായി തോന്നി. ആ കാലങ്ങളില്‍ അങ്ങനെയുള്ള വാക്യങ്ങള്‍ എഴുതുവാന്‍ അപ്പോസ്തലനായ പൌലോസിനു അമാനുഷീകമായ വെളിപ്പാട് ആവശ്യമായിരുന്നു. മാനുഷീകമായ വീക്ഷണത്തില്‍ ഈ വാക്യങ്ങള്‍ ഒരിക്കലും എഴുതുവാന്‍ കഴിയുകയില്ല. പൌലോസ് തീര്‍ച്ചയായും കാര്യങ്ങള്‍ മുഴുവനും കാണുകയായിരുന്നു.
നാം ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്ന സമയം ദൈവം നമ്മെ കൈവിട്ടുവോ എന്ന് തോന്നിപ്പിക്കുന്നത് ആയിരിക്കാം. ഒന്നും ശരിയായി നടക്കുന്നതായിട്ട് തോന്നുന്നില്ല. നിഷേധാത്മകത നിലനില്‍ക്കുന്നതായി തോന്നാം, ഇതിന്‍റെയെല്ലാം നടുവില്‍ ദൈവം എവിടെ? എന്ന് നാം പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.
രൂത്തിന്‍റെ പുസ്തകം നൊവൊമി എന്ന ഒരു സ്ത്രീയെ നമുക്ക് പരിചയപ്പെടുത്തുന്നു. അവിടെ ഒരു ക്ഷാമം ഉണ്ടായത് നിമിത്തം, അവര്‍ കുടുംബമായി മോവാബിലേക്ക് താമസിക്കുവാന്‍ പോയി. കാര്യങ്ങള്‍ ക്രമീകരിക്കപ്പെടുന്നതിനു പകരം, നൊവൊമി അഭിമുഖീകരിച്ചത് തന്‍റെ ഭര്‍ത്താവിന്‍റെയും രണ്ട് ആണ്‍മക്കളുടെയും മരണമായിരുന്നു. അവളുടെ രണ്ടു മരുമക്കളും അവളെപോലെതന്നെ ഇപ്പോള്‍ വിധവകള്‍ ആയിമാറി. ഈ പ്രെത്യേക സമയത്ത് അവളുടെ ഒരു മരുമകള്‍ അവളെ വിട്ടു തന്‍റെ വഴിക്ക് പോയി. നൊവൊമിക്ക് വേദനയുടെ മേല്‍ വേദനയും ദുഃഖത്തിന്മേല്‍ ദുഃഖം ഉണ്ടാവുകയും ചെയ്തു. വ്യസനം ബാധിച്ച്, ഉപേക്ഷിക്കപ്പെട്ടവളായി, ഏകയായി, ദൈവം പോലും അവളെ കൈവിട്ടു എന്ന് തീര്‍ച്ചയായും നൊവൊമിക്ക് തോന്നിക്കാണും.
ആ നിരാശയില്‍, അവള്‍ തന്‍റെ സ്വന്ത ദേശമായ ബേത്ലെഹേമിലേക്ക് മടങ്ങിപോകുവാന്‍ തീരുമാനിച്ചു. നൊവൊമി ഭവനത്തില്‍ മടങ്ങിവന്നത് കണ്ടപ്പോള്‍ ആളുകള്‍ എല്ലാം ആഹ്ളാദിച്ചു. . . . . . . "അവര്‍ ബേത്ലെഹേമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള്‍ നൊവോമിയോ എന്നു സ്ത്രീജനം പറഞ്ഞു. അവള്‍ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വശക്തന്‍ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?" (രൂത്ത് 1:19-21).
നൊവൊമി ചിത്രത്തിന്‍റെ ഒരുഭാഗം മാത്രമേ കണ്ടുള്ളൂ. ഈ പറഞ്ഞതിലെല്ലാം അവള്‍ അറിയാതിരുന്ന കാര്യം, ദൈവം തന്‍റെ രക്ഷാ പദ്ധതിയില്‍ മഹത്വകരമായ ചില കാര്യങ്ങളിലേക്ക് അവളെ നയിക്കുകയായിരുന്നു. നൊവൊമിയുടെ വിശ്വസ്തയായ മരുമകള്‍ രൂത്ത്, ബോവസിനെ വിവാഹം ചെയ്യുവാന്‍ പോകയായിരുന്നു. ബോവസും രൂത്തും, ദാവീദ് രാജാവിന്‍റെ വല്ല്യപ്പച്ചനും വല്ല്യമ്മച്ചിയും ആയി മാറി, അവന്‍റെ വംശപരമ്പരയില്‍ നിന്നാണ് കര്‍ത്താവായ യേശുക്രിസ്തു എന്ന മിശിഹ വരുവാന്‍ ഇടയായത്.
റോമില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയുമോ? അനേകം റോമക്കാര്‍ യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിച്ചു. പീഢയുടെ നടുവിലും ക്രിസ്ത്യാനിത്വം കാട്ടുത്തീപോലെ പടര്‍ന്നുകൊണ്ടിരുന്നു. മുപ്പതു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവുകൊണ്ട് റോമന്‍ ദേശം സുവിശേഷീകരിക്കപ്പെട്ടു എന്നതിനു ചരിത്രം തെളിവാണ്. ആര്‍ക്കും പരാജയപ്പെടുത്തുവാന്‍ കഴിയാതിരുന്ന റോമാസാമ്രാജ്യം ദൈവസ്നേഹത്താല്‍ പിടിക്കപ്പെട്ടു, അങ്ങനെ ക്രിസ്ത്യാനിത്വം റോമിലെ ഔദ്യോഗീക മതമായി മാറി.
ഈ കാലഘട്ടങ്ങളില്‍ നിങ്ങളും ഇങ്ങനെ ചോദിക്കുന്ന സാഹചര്യം ഉണ്ടാകാം, "എന്തുകൊണ്ടാണ് ദൈവം എനിക്ക് മറുപടി നല്‍കാതിരുന്നത്?". നിങ്ങള്‍ അവിടെതന്നെ പിടിച്ചുനില്‍ക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. വേദനയുള്ളതും ബുദ്ധിമുട്ട് നിറഞ്ഞതുമായ ഈ കാലഘട്ടങ്ങളെ നിങ്ങളുടെ ആത്മീക വളര്‍ച്ചയുടെ ചവിട്ടുപടിയായി ദൈവം ഉപയോഗിക്കും. തീര്‍ച്ചയായും, ദൈവം ഒരിക്കലും മാറിപോകുന്നവനല്ല. ദൈവത്തിന്‍റെ നന്മയെകുറിച്ച് നിങ്ങള്‍ താമസംവിന സാക്ഷീകരിക്കും.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലെ ഈ പ്രെത്യേക കാലഘട്ടങ്ങളില്‍, അങ്ങയുടെ വചനത്തില്‍ ഉറച്ചു നില്‍ക്കുവാനുള്ള കൃപ അങ്ങ് എനിക്ക് തരേണമേ. അങ്ങ് എന്‍റെ കൂടെയുണ്ട് എന്ന തിരിച്ചറിവോടെ ഓരോ ദിവസത്തേയും ധൈര്യമായി അഭിമുഖീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍!.
Join our WhatsApp Channel
Most Read
● വേരിനെ കൈകാര്യം ചെയ്യുക● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില് ആരാധനയുടെ ശക്തി
● ഭയപ്പെടേണ്ട
● ദൈവത്തിന്‍റെ വക്താവായി മാറുക.
● പന്ത്രണ്ടില് ഒരുവന്
അഭിപ്രായങ്ങള്‍