english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
അനുദിന മന്ന

ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു

Wednesday, 15th of May 2024
1 0 867
Categories : അധികാരം) (Authority) ആത്മീക പോരാട്ടങ്ങള്‍ (Spiritual Warfare)
"ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ച് എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ". (വെളിപ്പാട് 3:21).

വെളിപ്പാട് 3:21 ല്‍, ജയിക്കുന്നവര്‍ക്കായുള്ള അതിശയകരമായ ഒരു വാഗ്ദത്തം കര്‍ത്താവായ യേശു നല്‍കുന്നു: "ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും". ക്രിസ്തുവിന്‍റെ വിജയത്തിലൂടെ വിശ്വാസികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അത്ഭുതകരമായ പദവിയേയും അധികാരത്തേയും സംബന്ധിച്ചാണ് ഈ വാഗ്ദത്തം സംസാരിക്കുന്നത്. ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട്‌ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

ക്രിസ്തുവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതായ ദൃശ്യം അവനിലുള്ള നമ്മുടെ സ്ഥാനത്തിന്‍റെ ശക്തമായ ഒരു ചിത്രമാണ്. എഫെസ്യര്‍ 2:6ല്‍, അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു". ക്രിസ്തുവിനോടുകൂടെയുള്ള നമ്മുടെ ഇരിപ്പിടം കേവലം ഭാവിപ്രത്യാശ മാത്രമല്ല, മറിച്ച് അതൊരു വര്‍ത്തമാനകാല യാഥാര്‍ഥ്യമാണെന്ന് ഈ വാക്യം ഊന്നിപറയുന്നു. 

കര്‍ത്താവായ യേശു തന്‍റെ പുനരുത്ഥാനത്തിലൂടെ പാപത്തേയും മരണത്തേയും കീഴടക്കിയപ്പോള്‍, അവന്‍ നമ്മുടെ വിജയത്തേയും സുരക്ഷിതമാക്കി. ഇപ്പോള്‍ നാം ക്രിസ്തുവിനോടുകൂടെ തന്‍റെ ജയത്തെ പങ്കിടുന്ന, കൂട്ടവകാശികള്‍ ആകുന്നു (റോമര്‍ 8:17). ക്രിസ്തുവിനോടു കൂടെ സിംഹാസനത്തില്‍ ഇരിക്കുന്നത് ആത്മീക മണ്ഡലത്തിലെ നമ്മുടെ അധികാരത്തേയും ആധിപത്യത്തേയും കാണിക്കുന്നു. പരീക്ഷകളെ അതിജീവിക്കാനും, ശത്രുവിന്‍റെ തന്ത്രങ്ങളോടു എതിര്‍ത്തുനില്‍ക്കാനും, ക്രിസ്തു നമുക്കായി നേരത്തെതന്നെ ജയിച്ചതായ ജയത്തില്‍ ജീവിക്കുവാനുമുള്ള ശക്തി നമുക്കുണ്ട് എന്നാണ് ഇതിനര്‍ത്ഥം. 
എന്നിരുന്നാലും, ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെടുക എന്ന ഈ സ്ഥാനം നാം നമ്മുടെ സ്വന്തമായ പ്രയത്നംകൊണ്ട് നേടിയ കാര്യമല്ല. യേശുവിലുള്ള വിശ്വാസത്താല്‍ സാദ്ധ്യമായ കൃപയുടെ ഒരു ദാനമാകുന്നിത്. നാം അവനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നത് നമ്മുടെ സ്വയം യോഗ്യതകള്‍ കൊണ്ടല്ല മറിച്ച് ക്രൂശില്‍ പൂര്‍ത്തിയായ തന്‍റെ പ്രവൃത്തി നിമിത്തമാണ്. നാം ക്രിസ്തുവില്‍ വസിക്കുകയും അവന്‍റെ ജീവന്‍ നമ്മിലൂടെ ഒഴുകുവാന്‍ നാം അനുവദിക്കുകയും ചെയ്യുമ്പോള്‍, അവനോടുകൂടെ വാഴുന്നു എന്ന യാഥാര്‍ഥ്യം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നു.

നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുത്തപ്പെട്ടിരിക്കുന്നു എന്ന അതിശയകരമായ സത്യത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഒരു നിമിഷം എടുക്കുക. ഈ യാഥാര്‍ഥ്യം നിങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെയാണ് മാറ്റുന്നത്? ഏതൊരു തടസ്സങ്ങളേയും അതിജീവിക്കുവാനുള്ള അധികാരവും ക്രിസ്തുവിന്‍റെ ശക്തിയും നിങ്ങള്‍ക്കുണ്ട്‌ എന്ന് ഓര്‍ക്കുക. നിങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തില്‍ ഇരുത്തപ്പെട്ടവരാണെന്ന് അറിഞ്ഞുകൊണ്ട്, വിജയത്തിന്‍റെ ഒരു സ്ഥലത്ത് നിന്നുകൊണ്ട് ജീവിക്കുക. ഉറപ്പും, സമാധാനവും, ലക്ഷ്യവും നിങ്ങളുടെ ജീവിതത്തിലേക്ക് പകരുവാന്‍ ഈ സത്യത്തെ അനുവദിക്കുക.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയോടുകൂടെ അവിടുത്തെ സിംഹാസനത്തില്‍ ഇരുത്തിയിരിക്കുന്നു എന്ന ശ്രേഷ്ഠമായ പദവിക്കായി അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എനിക്ക് തന്നിട്ടുള്ള അധികാരത്തിലും വിജയത്തിലും നടന്നുകൊണ്ട്, ഈ സത്യത്തിന്‍റെ യാഥാര്‍ഥ്യത്തില്‍ ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ജീവിതം അങ്ങയുടെ വാഴ്ചയെ പ്രതിഫലിപ്പിക്കുകയും അങ്ങയുടെ നാമത്തിനു മഹത്വം കൊണ്ടുവരികയും ചെയ്യുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക
● പത്ഥ്യോപദേശത്തിന്‍റെ പ്രാധാന്യത
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● വിശ്വാസ ജീവിതം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ