അനുദിന മന്ന
ദാനം നല്‍കുവാനുള്ള കൃപ - 3
Tuesday, 21st of May 2024
1
0
612
Categories :
ദാനം നല്‍കല്‍ (Giving)
4. ദാനം ചെയ്യല്‍ ദൈവത്തോടുള്ള നമ്മുടെ സ്നേഹം വര്‍ദ്ധിപ്പിക്കും.
ഒരു വ്യക്തി ക്രിസ്തുവിനെ അവന്‍റെ രക്ഷിതാവായി സ്വീകരിക്കുമ്പോള്‍, കര്‍ത്താവിനോടുള്ള "ആദ്യസ്നേഹത്തിന്‍റെ" ആനന്ദം അവന്‍ അനുഭവിക്കുന്നു. നാം ദൈവത്തിന്‍റെ മക്കള്‍ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു (റോമര്‍ 8:16), ഈ പുതിയ ബന്ധം വലിയ സന്തോഷവും സ്വാതന്ത്ര്യവും കൊണ്ടുവരുന്നു.
നിര്‍ഭാഗ്യവശാല്‍, അനേക ക്രിസ്ത്യാനികളും തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ദൈവത്തില്‍ ആശ്രയിക്കാതിരിക്കുമ്പോള്‍ അവര്‍ ഈ ആദ്യസ്നേഹത്തില്‍ നിന്നും അകന്നുപോകുകയാണ്. അവര്‍ക്ക് വിജയം നല്‍കുന്നത് അവരുടെ കഴിവുകളും താലന്തുകളുമാണ് എന്ന് അവര്‍ ചിന്തിക്കുന്നു.
എഫെസോസിലെ സഭയോടു സംസാരിക്കുമ്പോള്‍ കര്‍ത്താവായ യേശു ഈ വിഷയത്തെപ്പറ്റി അഭിസംബോധന ചെയ്യുകയുണ്ടായി. യേശു പറഞ്ഞു: "എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറയുവാനുണ്ട്. നീ ഏതില്‍നിന്ന് വീണിരിക്കുന്നു എന്ന് ഓര്‍ത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക" (വെളിപ്പാട് 2:4-5).
മൂന്നു വിധത്തിലുള്ള കല്പന ശ്രദ്ധിക്കുക
1. ഓര്‍ക്കുക
2. മാനസാന്തരപ്പെടുക
3. ആദ്യത്തെ പ്രവൃത്തി ചെയ്ക.
മാനസാന്തരത്തില്‍ മനസ്സിന്‍റെയും, ഹൃദയത്തിന്‍റെയും, ദിശാബോധത്തിന്‍റെയും മാറ്റം ഉള്‍പ്പെടുന്നു. ദൈവത്തോടുള്ള പൂര്‍ണ്ണഹൃദയത്തോടു കൂടിയ സ്നേഹത്തില്‍ നിന്നും നിങ്ങളുടെ ശ്രദ്ധയെ അകറ്റിക്കളയുന്ന സകല ചിന്തകളും, മനോഭാവങ്ങളും, പ്രവര്‍ത്തികളും മറന്നുകളയുക. ദൈവത്തിന്‍റെ ക്ഷമ പ്രാപിക്കുക, എന്നിട്ട് വിശ്വാസത്തിന്‍റെ "ആദ്യത്തെ പ്രവര്‍ത്തി" ചെയ്യുവാനുള്ള നിങ്ങളുടെ സമര്‍പ്പണം പുതുക്കുക.
ആദ്യത്തെ പ്രവൃത്തി എന്നത് അനേക "പ്രധാനപ്പെട്ട പരിശ്രമങ്ങളെയാണ്" സൂചിപ്പിക്കുന്നത്, അതില്‍ ആരാധന, പ്രാര്‍ത്ഥന, വേദപുസ്തക പഠനം, കൊടുക്കല്‍, ഉപവാസം, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സല്‍പ്രവൃത്തി എന്നിവ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തികള്‍ ഓരോന്നും നമ്മുടെ കര്‍ത്താവുമായുള്ള അടുപ്പത്തെ ആഴത്തിലാക്കുന്നു.
നമ്മോടുള്ള അവന്‍റെ സ്നേഹം മാറുന്നില്ല എന്നാല്‍, അതേ, കൊടുക്കുന്നത് അവനോടുള്ള നമ്മുടെ സ്നേഹം വര്‍ദ്ധിപ്പിക്കുന്നു. ഈ തത്വം വളരെ ലളിതമാണ്, "നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും". (മത്തായി 6:21).
5. കൊടുക്കല്‍ നിങ്ങളുടെ കൃപയെ വര്‍ദ്ധിപ്പിക്കും
"നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണ്ണ തൃപ്തിയുള്ളവരായി സകല സല്‍പ്രവര്‍ത്തിയിലും പെരുകി വരുമാറ് നിങ്ങളില്‍ സകല കൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആക്കുന്നു" (2 കൊരിന്ത്യര്‍ 9:8).
കൊടുക്കുന്നവനു വാങ്ങുന്നവനെക്കാള്‍ കൃപ ഉണ്ട്. നിങ്ങള്‍ കൂടുതല്‍ കൊടുക്കുമ്പോള്‍, ദൈവം തന്‍റെ കൃപ നിങ്ങള്‍ക്ക് അധികമായി നല്‍കുന്നു അങ്ങനെ നിങ്ങള്‍ക്ക് സല്‍പ്രവൃത്തിയില്‍ വളരുവാന്‍ സാധിക്കും.
6. കൊടുക്കല്‍ നിങ്ങളുടെ നീതിയെ ഉറപ്പിക്കുന്നു.
നിങ്ങളുടെ കൊടുക്കല്‍ ചെയ്യുന്ന മറ്റൊരു കാര്യം എന്നത് അത് നിങ്ങളുടെ നീതിയെ സ്ഥിരമാക്കുവാന്‍ സഹായിക്കുന്നു: "എന്നാല്‍ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്‍കുന്നവന്‍ നിങ്ങളുടെ വിതയും നല്‍കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും." (2 കൊരിന്ത്യര്‍ 9:10).
ക്രിസ്ത്യാനികളായ നമ്മുടെ ജീവിതം നമ്മുടെ സ്വര്‍ഗീയ പിതാവിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം, പിതാവാണ് നമുക്ക് തന്‍റെ വിലയേറിയ പുത്രനായ യേശുവിനെ നമ്മുടെ രക്ഷക്കായി തന്നത്; "തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാന്‍ 3:16).
ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്ന് കര്‍ത്താവായ യേശു താന്‍ പറഞ്ഞ വാക്ക് ഓര്‍ത്തുകൊള്‍കയും വേണ്ടത് എന്ന് ഞാന്‍ എല്ലാംകൊണ്ടും നിങ്ങള്‍ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. (അപ്പൊ.പ്രവൃത്തി 20:35).

പ്രാര്‍ത്ഥന
എന്നാല്‍ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്‍കുന്ന ദൈവം ഞാന്‍ വിതച്ച ഓരോ വിത്തും വിതയും പൊലിപ്പിക്കയും എന്‍റെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും. യേശുവിന്‍ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പ്രദര്ശിപ്പിക്കപ്പെട്ട കൃപ● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
● ദൈവം നല്‍കുവാന്‍ തക്കവണ്ണം സ്നേഹിച്ചു
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
● വിശ്വാസത്തില് അല്ലെങ്കില് ഭയത്തില്
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 2
അഭിപ്രായങ്ങള്‍