കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. (എഫെസ്യര്‍ 2:8)
പ്രശസ്തമായ ഗാനമായ, "എന്നെപോലെ പാപിയായ ഒരുവനെ രക്ഷിച്ച, ആശ്ചര്യമായ കൃപ എത്ര മനോഹരമാണ്" എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് ഗാനം ഞാന്‍ പാടുമ്പോള്‍ ഒക്കെയും, എന്‍റെ രക്ഷയുടെ അനുഭവത്തില്‍ കൃപയ്ക്കുള്ള പങ്കിനെക്കുറിച്ച് അത് എന്നെ ഓര്‍മ്മപ്പെടുത്തി. ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും കര്‍ത്താവ് എന്നെ രക്ഷിച്ചു. എനിക്ക് സൌജന്യമായി ലഭിച്ചിരിക്കുന്ന കൃപയെ ഓര്‍ത്ത് ഞാന്‍ എപ്പോഴും സന്തോഷിക്കും. നിങ്ങള്‍ക്കും അതുപോലെയുള്ള ഒരു കഥ പറയുവാന്‍ ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.
നാം എങ്ങനെയാണ് രക്ഷിക്കപ്പെട്ടത് എന്ന് നമ്മുടെ കുറിവാക്യം വിശദീകരിക്കുന്നു. രക്ഷ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമ്മുടെ പ്രവൃത്തിയുടേയും അദ്ധ്വാനത്തിന്‍റെയും അപരാപ്ത്യത ഇതില്‍ വിവരിക്കുന്നു. ഏതെങ്കിലും ഒരു പ്രെത്യേക ദൌത്യമോ ഉത്തരവാദിത്വമോ ചെയ്യുവാനുള്ള കഴിവുകൊണ്ടല്ല ഓരോ വിശ്വാസിയും രക്ഷിക്കപ്പെട്ടത്. നമ്മുടെ രക്ഷ നമ്മില്‍ നിന്നും ഒരു മാനദണ്ഡവും ആവശ്യപ്പെടുന്നില്ല എന്നാല്‍ ഒരുക്കമുള്ള ഒരു ഹൃദയവും രൂപാന്തരപ്പെടുവാനുള്ള ആഗ്രഹവുമാണ് ആവശ്യമായിരിക്കുന്നത്. തന്‍റേതായ രക്ഷ നേടുവാന്‍ ഒരു മനുഷ്യനും കഴുവുള്ളവനും ശക്തിയുള്ളവനുമല്ല!
തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോത്ത എന്ന സ്ഥലത്തിലെ യേശുവിന്‍റെ യാഗം നമ്മെ രക്ഷിച്ച കൃപയുടെ ഉത്തമമായ ഉദാഹരണമാണ്. ഏദെനിലെ ഭയാനകമായ വീഴ്ച മുതല്‍, മാനവരാശി മുഴുവന്‍ പാപത്തിന്‍റെയും, അന്ധകാരത്തിന്‍റെയും, നാശത്തിന്‍റെയും ചെളിക്കുഴിയില്‍ വീണുകിടക്കുകയായിരുന്നു. വീണ്ടെടുപ്പിന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, പാപ യാഗത്തിനു ഒരു മനുഷ്യന്‍റെയും രക്തം അനുയോജ്യമല്ലായിരുന്നു. ആകയാല്‍, നശിക്കുന്നതും പാപത്തില്‍ വൃഥാ കിടക്കുന്നതും തുടര്‍ന്നുകൊണ്ടിരിന്നു.
എന്നാല്‍ ദൈവത്തിന്‍റെ കൃപയുടെയും സ്നേഹത്തിന്‍റെയും സ്വഭാവം മനുഷ്യന്‍റെ മലിനതയും ഉദാസീനതയും പരിഹരിക്കുവാന്‍ വേണ്ടി ഒരു പ്രധാനപ്പെട്ട പദ്ധതി ഉണ്ടാക്കി. പ്രശസ്തമായ വാക്യം യോഹന്നാന്‍ 3:16 നമ്മോടു പറയുന്നത്, കൃപയാല്‍ സ്നേഹത്തിന്‍റെ പിതാവിനാല്‍ നല്‍കപെട്ട ആത്യന്തീകമായ യാഗത്തെകുറിച്ചാണ്. മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടിയുള്ള ദൈവസ്നേഹത്തിന്‍റെ ആഴം തന്‍റെ ഹൃദയത്തില്‍ നമുക്കായി വലിയൊരു ഇടമുണ്ടാക്കി. നാം എല്ലാവരും നരകത്തിനു അര്‍ഹരായിരുന്നു! എന്നാല്‍ നമ്മുടെ തിരസ്കരണത്തിന്‍റെയും ശിക്ഷയുടെയും കഥയെ കൃപ തിരുത്തിയെഴുതി.
ആശ്ചര്യകരമായി, യേശു ഒരിക്കലും ചെയ്യാത്ത പാപത്തിനു വേണ്ടി അവന്‍ കൊടുത്ത ഒരു വിലയുണ്ടായിരുന്നു. കൃപയുടെ വ്യവസ്ഥ ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്താല്‍ മാത്രം ഉളവായതാണ്. കൃപ പ്രാപിക്കുവനോ നേടുവാനോ നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതായ ഒരു കാര്യവും ഇല്ലായിരുന്നു/ ഇപ്പോഴുമില്ല. റോമര്‍ 5:8 വെളിപ്പെടുത്തുന്നു, "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു." എന്‍റെ ദൈവമേ! അതിനെക്കുറിച്ച് ചിന്തിക്കുക - നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ! അതാണ് കൃപയുടെ പ്രവൃത്തി.
പല വേദപുസ്തക പണ്ഡിതരും കൃപ എന്നതിന്‍റെ ഇംഗ്ലീഷ് പദത്തിന്‍റെ ഓരോ അക്ഷരത്തേയും ഇപ്രകാരം വിവക്ഷിക്കുന്നു:
G- ദൈവത്തിന്‍റെ (God's)
R- ധനം (Riches)
A- പ്രകാരം (At)
C- ക്രിസ്തു (Christ)
E- ചിലവില്‍ (Expense)
ആദിമ പുതിയ നിയമ സഭയില്‍, ജാതികളില്‍ നിന്നും വിശ്വാസത്തില്‍ വന്നവര്‍ പരിഛേദന എല്ക്കണമെന്നും ആചാരങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കണമെന്നും യെഹൂദ്യാ വിശ്വാസികളില്‍ പലരും പ്രതീക്ഷിച്ചിരുന്നു. (അപ്പൊ.പ്രവൃ 15:1-2 വായിക്കുക). ദൈവത്തിന്‍റെ സ്നേഹത്തിനു അര്‍ഹത നേടാനുള്ള ഒരു വഴിയാണിത്. യേശു നമുക്ക് കൃപ എന്ന ദാനം നല്‍കുമ്പോള്‍, അത് നാം തിരിച്ചു കൊടുക്കണമെന്നു അവന്‍ പ്രതീക്ഷിക്കുന്നില്ല. അത് സ്നേഹത്തില്‍ നിന്നും നല്‍കപ്പെട്ടതാണ്, നാം ഒരിക്കലും അതിനു അര്‍ഹരല്ലായിരുന്നു. ദൈവത്തിന്‍റെ കൃപയിലൂടെയാണ് രക്ഷ എന്ന ദാനം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ഈ ദാനം നേടുവാന്‍ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ അപര്യാപ്തതയ്ക്ക് അതീതമായി അങ്ങയുടെ കൃപ എന്നെ അമ്പരിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നില്‍ കുറവുകള്‍ ഉണ്ടായിട്ടും അങ്ങയുടെ സ്നേഹം എന്നില്‍ അവശേഷിക്കുന്നു. അങ്ങയുടെ കൃപയ്ക്കായി നന്ദി പറയുന്നു, അതിന്മേലുള്ള കാഴ്ച എനിക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
● നിങ്ങളുടെ അനുഭവങ്ങള്‍ വൃഥാവാക്കരുത്
● മാറ്റത്തിനുള്ള തടസ്സങ്ങള്‍
● വാതില്ക്കാവല്ക്കാര്
● ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
അഭിപ്രായങ്ങള്‍