അനുദിന മന്ന
നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി
Sunday, 16th of June 2024
0
0
371
Categories :
സാക്ഷ്യം (Testimony)
അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു . (വെളിപ്പാട് 12:11).
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളോട് ദൈവം നിങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന് പറയുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ സാക്ഷ്യം അവരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്.
ഭയാനകമായ പാപംനിറഞ്ഞ ജീവിത ശൈലിയില്‍ നിന്നും വിടുതല്‍ പ്രാപിച്ച അത്ഭുതകരമായ സാക്ഷ്യം അനേക ക്രിസ്ത്യാനികള്‍ക്കുണ്ട്. മറ്റുള്ളവര്‍ക്കു അതുപോലെ വിചിത്രമായ സാക്ഷ്യങ്ങള്‍ ഇല്ലായിരിക്കാം - എന്നാല്‍ എങ്ങനെയായാലും, അവര്‍ ദൈവത്തിന്‍റെ കണ്ണുകളില്‍ വളരെ പ്രാധാന്യമുള്ളവര്‍ ആകുന്നു.
ദൈവ വചനത്തില്‍, അപ്പോസ്തലനായ പൌലോസ് തന്‍റെ കാലത്തെ മത നേതാക്കളോട് യേശുവിനെ പറ്റി പറയുവാന്‍ തന്‍റെ സാക്ഷ്യത്തെ ഉപയോഗിച്ചതായി കാണുന്നു. സുവിശേഷീകരണത്തിനുള്ള ഒരു ഉപാധിയായി തന്‍റെ ജീവിത കഥ കുറഞ്ഞത് മൂന്നുപ്രാവശ്യമെങ്കിലും അപ്പോസ്തലപ്രവൃത്തിയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
ശമര്യസ്ത്രീ കര്‍ത്താവായ യേശുവുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം, അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോട്: "ഞാന്‍ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണ്മീന്‍; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു". അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്‍റെ അടുക്കല്‍ വന്നു. (യോഹന്നാന്‍ 4:28-30).
ആ സ്ത്രീയുടെ സാക്ഷ്യം നിമിത്തമാണ് അനേകര്‍ കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്ക് അടുത്തുവന്നത്. നമ്മുടെ സാക്ഷ്യം എത്ര പ്രാധാന്യമുള്ളതാണെന്നു ഇത് നമ്മോടു പറയുന്നു.
നിരവധി അനുഗ്രഹങ്ങളും, ഉയര്‍ച്ചകളും, പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ മറുപടികളും പ്രാപിച്ച അനേകരുണ്ട്, എന്നാല്‍ അവരില്‍ പലരും ഇതുവരെ അത് സാക്ഷീകരിച്ചിട്ടില്ല. തങ്ങളെ അനുഗ്രഹിച്ചവനെ ഒന്നാംസ്ഥാനത്ത് കൊണ്ടുവന്നു മഹത്വം കൊടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ക്രിസ്ത്യാനികള്‍ ആയിരിക്കുന്ന നാം, ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്തതായ കാര്യങ്ങളെകുറിച്ച് പറയുന്നതില്‍ ഒരിക്കലും ഭയപ്പെടുകയോ ലജ്ജിക്കയോ ചെയ്യരുത്.
കര്‍ത്താവായ യേശു പടകില്‍ കയറി പോകുവാനായി തുടങ്ങിയപ്പോള്‍, പൈശാചീക ബാധയില്‍ നിന്നും വിടുതല്‍ പ്രാപിച്ച മനുഷ്യന്‍ ചോദിച്ചു, "ഞാനും അങ്ങയോടുകൂടെ പോരട്ടെ?" അപ്പോള്‍ യേശു പറഞ്ഞ മറുപടി ഇതായിരുന്നു:
യേശു അവനെ അനുവദിക്കാതെ: നിന്‍റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്ന്, കര്‍ത്താവ് നിനക്കു ചെയ്തതൊക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു.അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. (മര്‍ക്കൊസ് 5:19-20).
ആ മനുഷ്യന്‍ കര്‍ത്താവിനെ അനുസരിച്ചപോള്‍, അവന്‍ പത്തു പട്ടണങ്ങള്‍ക്കു ഒരു അനുഗ്രഹമായി മാറി - അതൊന്ന് സങ്കല്‍പ്പിച്ചു നോക്കുക. നിങ്ങളുടെ സാക്ഷ്യങ്ങളില്‍ കൂടി നിങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാക്ഷ്യങ്ങള്‍ നല്‍കുവാന്‍ ഇടയാകും.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലുള്ള സകല അനുഗ്രഹങ്ങള്‍ക്കുമായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എനിക്ക് ചുറ്റുമുള്ള സകലരോടും അങ്ങയുടെ നന്മയെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും സാക്ഷീകരിക്കും. ഇത് ചെയ്യുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ശീര്ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില് നിന്നുള്ള പാഠങ്ങള്● വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
● ദൈവത്തിന്‍റെ മുന്നറിയിപ്പുകള് അവഗണിക്കരുത്
● വീഴ്ചയില് നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● ഞങ്ങള്ക്ക് അല്ല
അഭിപ്രായങ്ങള്‍