അനുദിന മന്ന
ദൈവം നല്‍കുവാന്‍ തക്കവണ്ണം സ്നേഹിച്ചു
Friday, 21st of June 2024
1
0
318
Categories :
സ്നേഹം (Love)
"തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". (യോഹന്നാന്‍ 3:16).
വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യുവതിയായ മാതാവ് സൌത്ത് വെയ്ല്‍സിലുള്ള ഒരു മലയുടെ മറുവശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി അവളുടെ കാഴ്ച മറയ്ക്കുകയും, പിന്നീട് തന്‍റെ ജീവന്‍ അവിടെ നഷ്ടമാകുകയും ചെയ്തു. എന്നിരുന്നാലും, അവളുടെ മരണത്തിനു മുന്‍പ് അവള്‍ തന്‍റെ വസ്ത്രം ഉപയോഗിച്ചു തന്‍റെ കുഞ്ഞിനെ പൊതിഞ്ഞിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ആശ്ചര്യകരമായി, ആ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി അഴിച്ചപ്പോള്‍ അവന്‍ ജീവനോടെ സുഖമായിരിക്കുക ആയിരുന്നു. അവള്‍ തന്‍റെ കുഞ്ഞിന്‍റെ മുകളില്‍ കയറി കിടന്നു അവനെ സംരക്ഷിച്ചു മാത്രമല്ല സ്വന്തം ജീവന്‍ അവനുവേണ്ടി നല്‍കി, അങ്ങനെ അവളുടെ മാതൃസ്നേഹത്തിന്‍റെ ആഴം അവള്‍ തെളിയിച്ചു.
അനേക വര്‍ഷങ്ങള്‍ക്കുശേഷം, ആ കുഞ്ഞു വളര്‍ന്നു ഒരു പുരുഷനായപ്പോള്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി മാറി, അദ്ദേഹത്തിന്‍റെ പേര് ഡേവിഡ് ലോയ്ഡ് ജോര്‍ജ്ജ് എന്നായിരുന്നു, സംശയം ഇല്ലാതെ പറയാം അദ്ദേഹം ഇംഗ്ലണ്ടിലെ മഹാനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരുവനായിരുന്നു. അവന്‍റെ അമ്മ അവളുടെ ജീവന്‍പോലും കൊടുത്തു തന്‍റെ മകനെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അത് അസാദ്ധ്യമായി മാറുമായിരുന്നു. അത് ഏറ്റവും ത്യാഗപരമായ ഒരു സ്നേഹമായിരുന്നു. അവള്‍ തന്നെത്തന്നെ നല്‍കികൊണ്ട് ആ സ്നേഹത്തെ പ്രകടിപ്പിച്ചു!
അതേപോലെ, വലിയ ഒരു സന്ദര്‍ഭത്തില്‍, യോഹന്നാന്‍ 3:16 കാണിക്കുന്നത്, ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കായി തന്നതില്‍കൂടെ നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നാണ്. "തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". ദൈവത്തിനു ഏറ്റവും വിലയേറിയതിനെ - തന്‍റെ മകനെ ദൈവം നമുക്ക് തന്നു. അവന്‍ വെറുതെ എന്തെങ്കിലും തരുകയല്ല ചെയ്തത്. ദൈവം തന്‍റെ ഏകജാതനായ പുത്രനെ യാഗമായി അര്‍പ്പിച്ചു.
അത് മാത്രമല്ല, ദൈവത്തിന്‍റെ അത്യന്തമായ സ്നേഹത്തിന്‍റെ പ്രദര്‍ശനത്തെ സംബന്ധിച്ചു ആ വാക്യം വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ നമ്മെ കാണിക്കുന്നു. ആ വാക്യത്തില്‍ നിന്നും നാം ഇങ്ങനെ കാണുന്നു ദൈവം തന്‍റെ ഏകജാതനായ പുത്രനെ ത്യാഗപരമായി നല്കുവാനുണ്ടായ കാരണം തന്‍റെ സ്വന്തം നേട്ടത്തിനു പോലും അല്ലായിരുന്നു; അത് നമുക്ക് വേണ്ടിയായിരുന്നു; അങ്ങനെ നാം നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനായി.
ആമി കാര്‍മൈക്കിളിന്‍റെ വാക്കുകളെ ഇത് ഉറപ്പിക്കുന്നു: "സ്നേഹിക്കാതെ നിങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയും, എന്നാല്‍ കൊടുക്കാതെ നിങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ കഴിയുകയില്ല". ത്യാഗപരമായി കൊടുത്തതില്‍ കൂടി ദൈവം തന്‍റെ സ്നേഹം പ്രകടമാക്കി തെളിയിച്ചു, അവന്‍റെ കാര്യത്തിനുവേണ്ടിയോ, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കോ അല്ല, എന്നാല്‍ മറ്റുള്ളവരുടെ പ്രയോജനത്തിനായി. ഞാനും നിങ്ങളും നശിക്കാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അത്രത്തോളം പോകുവാന്‍ തയ്യാറായി. ഇത് വളരെയധികം ആശ്ചര്യകരമായ കാര്യമാണ്.
സ്നേഹം ആളുകളില്‍ നിന്നും എന്തെങ്കിലും ലഭിക്കുന്നതല്ല എന്ന് ദൈവം നമുക്ക് കാണിച്ചുതന്നിരിക്കുന്നു; ഇത് അവരിലേക്ക് എത്തുന്നതാണ്; അത് എന്തെങ്കിലും ഒരു തോന്നലല്ല, അത് കൊടുക്കുന്നതാണ്, അത് നമുക്കുവേണ്ടി അവര്‍ക്ക് എന്തുചെയ്യുവാന്‍ കഴിയും എന്നതല്ല, അത് അവര്‍ക്കുവേണ്ടി നമുക്ക് എന്തുചെയ്യുവാന്‍ കഴിയും എന്നതാണ്. നാം മറ്റുള്ളവരില്‍ കാര്യങ്ങള്‍ നന്നായി പോകണമെന്ന് ആഗ്രഹിച്ചു അവര്‍ക്കുവേണ്ടി ചെയ്യുന്നതില്‍ സ്നേഹം ഉള്‍പ്പെടുന്നു.
അവര്‍ നിങ്ങളെ വിളിച്ചില്ലെങ്കിലും നിങ്ങള്‍ അവരെ വിളിക്കുക. അവര്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ നന്ദി തിരിച്ചു കാണിക്കയില്ല എന്നു നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പോലും ആഹാരസാധനം അവര്‍ക്കു എത്തിച്ചുകൊടുക്കുക. കര്‍ത്താവ് സകലവും കാണുന്നുണ്ട്.
മറ്റുള്ളവരില്‍ നിന്നും നമുക്ക് എന്ത് ലഭിക്കണം എന്ന് നാം ആഗ്രഹിക്കുന്നത് മാത്രമല്ലാതിരിക്കട്ടെ അത്. ദൈവം നമുക്കായി തന്‍റെ പുത്രനെ തന്നതില്‍ കൂടി തന്‍റെ സ്നേഹത്തെ എങ്ങനെ പ്രദര്‍ശിപ്പിച്ചു എന്നതും നമുക്ക് ഓര്‍ക്കാം. നിങ്ങള്‍ നിങ്ങളുടെ ജീവിതവുമായി മുന്നേറുമ്പോള്‍, മറ്റുള്ളവര്‍ക്കു ഒരു അനുഗ്രഹമായി അവരോടു നിങ്ങളുടെ സ്നേഹം പ്രകടമാക്കുവാന്‍ പരിശ്രമിക്കുക.

പ്രാര്‍ത്ഥന
എന്‍റെ സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് അങ്ങയുടെ പുത്രനെ ഞങ്ങള്‍ക്ക് തരുവാന്‍ തക്കവണ്ണം അങ്ങ് ഞങ്ങളെ സ്നേഹിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. കൊടുക്കുന്ന എന്‍റെ പ്രവര്‍ത്തിയാല്‍ മറ്റുള്ളവരിലേക്ക് ഈ സ്നേഹം എത്തിക്കുവാന്‍ എന്നെ സഹായിക്കേണമേ. മറ്റുള്ളവര്‍ക്കു വലിയ ഒരു അനുഗ്രഹമായി മാറുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക● ഈ ഒരു കാര്യം ചെയ്യുക
● മാറ്റമില്ലാത്ത സത്യം
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അപകീര്ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
അഭിപ്രായങ്ങള്‍