നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുര്‍ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. (റോമര്‍ 5:7-8).
ഒരു മനുഷ്യന്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സ്വാഭാവീകമായി കരുതുവാന്‍ വളരെ അസാധ്യമായതും വളരെ വിരളമായതുമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. തിരികെ ഒന്നും കൊടുക്കുവാനില്ലാത്ത ആളുകളോട് "സ്നേഹം" പ്രകടമാക്കുവാന്‍ കഴിയുന്ന ആളുകള്‍ വിരളമാണ്. തങ്ങള്‍ക്കു നല്ലത് ചെയ്യുന്നവര്‍ക്ക് അഥവാ നല്ലത് ചെയ്യുവാന്‍ കഴിവുള്ളവര്‍ക്കാണ് ആളുകള്‍ നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഈ ലോകത്തില്‍ നടക്കുന്നത്.
അതിന്‍റെ കാരണം ലളിതമാണ് - മാനുഷീക സ്നേഹം നിബന്ധനകള്‍ ഉള്ളതാണ്. ആളുകള്‍ സ്നേഹിക്കുവാന്‍ ഇഷ്ടപ്പെടുന്നത്, അവര്‍ക്ക് നല്ലത് എന്ന് തോന്നുന്നവരേയും, വലിയ വ്യക്തിത്വമുള്ളവരെയും, അല്ലെങ്കില്‍ നല്ല നിലയില്‍ ആകര്‍ഷണമുള്ളവരെയും ഒക്കെയാണ്. "ഈ വ്യക്തി അഥവാ ഈ വസ്തു എന്‍റെ സ്നേഹത്തിനു യോഗ്യരായിരിക്കണം" എന്ന മാനസീകാവസ്ഥ ഉള്ളവരാണ് മനുഷ്യരെല്ലാവരും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ആ വസ്തുവോ അഥവാ വ്യക്തിയോ മാറിയാല്‍, അവരെ സ്നേഹിച്ച രീതിക്കും മാറ്റം ഉണ്ടാകും. ചില ആളുകള്‍ തങ്ങളോടു ഏതെങ്കിലും രീതിയില്‍ നല്ലവരായിരിക്കുന്നവരോട് മാത്രമേ നല്ല ഭാവപ്രകടനത്തില്‍ കൂടിപോലും പ്രത്യുപകാരം ചെയ്യുകയുള്ളൂ.
എന്നിരുന്നാലും, സത്യമായ സ്നേഹത്തിന്‍റെ ശരിയായ നിര്‍വചനമായ ദൈവം, മൊത്തത്തില്‍ വ്യത്യസ്തമായ ഒരു മാതൃകയാണ് നമ്മെ കാണിക്കുന്നത്. റോമര്‍ 5:8 ല്‍ നാം കാണുന്നത് നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കുവേണ്ടി മരിക്കുവാന്‍ തന്‍റെ പുത്രനെ അയച്ചതില്‍കൂടെ ദൈവം നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോകം ശരിക്കും ദൈവത്തോടുള്ള അനുസരണക്കേടില്‍ ആയിരുന്നു. ദൈവത്തിനു നല്‍കുവാന്‍ ലോകത്തിനു ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ലോകം ദൈവത്തിന്‍റെ കല്പന ആചരിക്കുവാന്‍ ആരംഭിച്ചതുകൊണ്ടല്ല ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരിക്കുവാന്‍ ദൈവം തന്‍റെ പുത്രനെ അയച്ചത്.
ബൈബിളിന്‍റെ മറ്റൊരു പരിഭാഷയില്‍ ഈ വാക്യത്തെ ഇങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു: "നാം ദൈവത്തിനു ഒരു രീതിയിലും ഉപയോഗമില്ലാതിരുന്നവര്‍ ആയിരുന്നപ്പോള്‍ തന്നെ തന്‍റെ മകനെ യാഗമായി മരിക്കുവാന്‍ തന്നുകൊണ്ട് ദൈവം നമ്മോടുള്ള സ്നേഹത്തെ കാണിച്ചിരിക്കുന്നു". തീര്‍ച്ചയായും, ഇത് വ്യത്യസ്തതയുള്ള സത്യമായ ഒരു സ്നേഹമാണ്! ഇന്ന് ലോകത്തില്‍ പ്രകടമാകുന്ന സ്നേഹത്തില്‍ നിന്നും ഇത് വളരെയധികം ദൂരത്തിലാണ്.
വ്യക്തമായി, നിങ്ങള്‍ പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ ദൈവത്തിനു നിങ്ങളെ സ്നേഹിക്കാന്‍ കഴിഞ്ഞുവെങ്കില്‍, ഇപ്പോള്‍ അവന്‍റെ മക്കളായിത്തീര്‍ന്ന നിങ്ങളെ എത്രയധികം സ്നേഹിക്കും. നിങ്ങള്‍ നിങ്ങളെക്കുറിച്ചു എന്തുതന്നെ ചിന്തിച്ചാലും നിങ്ങള്‍ അയോഗ്യരെന്നു നിങ്ങളെ തോന്നിപ്പിക്കുവാന്‍ പിശാചിനെ അനുവദിക്കരുത്. തോന്നലുകള്‍ ദൈവ സ്നേഹത്തിന്‍റെ സത്യങ്ങളെ നഷ്ടപ്പെടുത്തുവാന്‍ സാദ്ധ്യതയുണ്ട്. ഒരു വലിയ ദൈവമനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, "നമ്മുടെ തോന്നലുകള്‍ വരികയും പോകയും ചെയ്യുമെങ്കിലും, ദൈവസ്നേഹം അങ്ങനെയല്ല." സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ദൈവം അതിനു അതീതമായി നമ്മെ സ്നേഹിക്കുന്നു.
നിങ്ങളോടുള്ള ദൈവത്തിന്‍റെ അഗാധമായ സ്നേഹത്തെക്കുറിച്ച് ബോധ്യമുള്ളവരായി എല്ലായ്പ്പോഴും ജീവിക്കുക. ലോകം നിങ്ങളെ സ്നേഹിക്കുന്നതുപോലെയല്ല ദൈവം നിങ്ങളെ സ്നേഹിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ കള്ളം പറയുന്നതിനു മുമ്പ് ദൈവം നിങ്ങളെ സ്നേഹിച്ചു. പാപം എന്താണെന്ന് നിങ്ങള്‍ അറിയുന്നതിന് മുമ്പ് നിങ്ങളുടെ പാപത്തിനായുള്ള പരിഹാരം ദൈവം ഒരുക്കിയിരുന്നു. ഹൊ! പ്രസിദ്ധമായ വ്യത്യാസത്തോടെയാണ് ദൈവം സ്നേഹിക്കുന്നത്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു കാരണം സ്നേഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവന്‍റെ സ്നേഹത്തിന്‍റെ തണലില്‍ തുടര്‍മാനമായി ആയിരിക്കുക, അതിനായി നിങ്ങളുടെ ഹൃദയം ദൈവത്തോടു നന്ദിയുള്ളവര്‍ ആയിരിക്കുക.

ഏറ്റുപറച്ചില്‍
പിതാവായ കര്‍ത്താവേ, എന്നോടുള്ള അങ്ങയുടെ വലിയ സ്നേഹത്തിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എല്ലാ സമയങ്ങളിലും എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് ബോധ്യമുള്ളവനായി ഞാന്‍ ആയിരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വ്യവസ്ഥകൂടാതെ എന്നെ സ്നേഹിച്ച ഒരുവന്‍ എന്ന നിലയില്‍ അങ്ങയെ തുടര്‍മാനമായി വിശ്വസിക്കാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്‍റെ തണലില്‍ എപ്പോഴും ആയിരിക്കാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ക്രിസ്ത്യാനികള്ക്ക് ഡോക്ടറുടെ അടുക്കല് പോകുവാന് കഴിയുമോ?● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● പര്വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● സുന്ദരം എന്ന ഗോപുരം
● അപകീര്ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
അഭിപ്രായങ്ങള്‍