english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്‍
അനുദിന മന്ന

കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്‍

Sunday, 20th of April 2025
1 0 35
Categories : ശരിയായ സാക്ഷ്യം (True Witness)
എന്നോടുകൂടെ നിങ്ങളുടെ വേദപുസ്തകം തുറന്നു അപ്പൊ.പ്രവൃ 4:2 നോക്കുക: "അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്‍റെ ദൃഷ്ടാന്തത്താല്‍ അറിയിക്കയാലും നീരസപ്പെട്ടു." 

ഇവിടെ നമ്മള്‍ കാണുന്നത് പരീശന്മാരും, സദൂക്യരും, ആ കാലത്തെ മതനേതാക്കളും നീരസപ്പെട്ടു. അപ്പോസ്തലന്മാര്‍ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെകുറിച്ച് പ്രസംഗിച്ചതുനിമിത്തം അവര്‍ക്ക് തങ്ങളുടെ സമാധാനം നഷ്ടപ്പെട്ടതുപോലെ ആയിരുന്നു.

ഇന്നും, ക്രൂശില്‍ മരിക്കുന്ന ഒരു യേശുവിനെക്കുറിച്ച് നാം സംസാരിച്ചാല്‍ ലോകത്തിലെ ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല. അവര്‍ സഹതാപത്തോടെ പറയും, "ഓ, യേശു മരിച്ചു വളരെ ദുഃഖകരം, ദുഃഖകരം. അവന്‍ നല്ലൊരു മനുഷ്യനായിരുന്നു." എന്നാല്‍ ഇപ്പോള്‍, ഇവിടെയാണ്‌ വഴിത്തിരിവ്. നിങ്ങള്‍ അവരോടു ഇങ്ങനെ പറയുമ്പോള്‍ അവര്‍ നീരസപ്പെടും, "നോക്കുക, മരിച്ച ആ യേശുവിനെ ഓര്‍ക്കുക, അവന്‍ ഉയര്‍ത്തെഴുന്നേറ്റു". അപ്പോള്‍ അവര്‍ പറയും, "ഇല്ല, അത് ഒരിക്കലും സാദ്ധ്യമല്ല."

യേശു മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്ത ഒരു കൂട്ടം ആളുകള്‍ ഇന്നും ലോകത്തില്‍ ഉണ്ട്. അതുകൊണ്ട്, അവര്‍ അവരുടേതായ തത്വങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അവര്‍ പറയും, "നോക്കുക, യേശു ക്രൂശില്‍ ആയിരുന്നു, എന്നാല്‍ അവന്‍ മരിച്ചില്ല; അവന്‍ അബോധാവസ്ഥയില്‍ ആകുകയും പിന്നീട് ഉണരുകയും മാത്രമാണ് ചെയ്തത്." ഇത് നരക കുഴിയില്‍ നിന്നുള്ള ഒരു കള്ളമാണ്.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മരണത്തേയും പുനരുത്ഥാനത്തേയും വളച്ചൊടിക്കുവാന്‍ അവര്‍ സൌകര്യപൂര്‍വ്വം ഒരു കഥ കണ്ടുപിടിച്ചത് നോക്കുക. സത്യം എന്തെന്നാല്‍, "യേശു മരിച്ചു, യേശു മരണത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റു, മാത്രമല്ല യേശു വേഗം വരുന്നു."

എന്താണ് പുനരുത്ഥാനം? അത് ഇന്ന് നമുക്ക് എങ്ങനെയാണ് ബാധകമായിരിക്കുന്നത്? ഇത് സമൂഹ മാധ്യമത്തില്‍ അനുമോദന സന്ദേശവും ചില ചിത്രങ്ങളും അയക്കുന്നതു മാത്രമാണൊ? ഇത് വെറുതെ കൈകുലുക്കി നല്ല സമയങ്ങള്‍ ചിലവഴിക്കുന്നതാണോ? ഇപ്പോള്‍, ഞാന്‍ ഇതിനൊന്നും എതിരല്ല, നാം ഇത് ചെയ്യേണം, എന്നാല്‍ അതിനേക്കാള്‍ ഉപരിയായി ചില കാര്യങ്ങളുണ്ട് എന്നതാണ് വസ്തുത. 

ഓരോ ക്രിസ്ത്യാനികളും യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്.
യേശു മരിച്ചപ്പോള്‍, അവിടെ 11 ശിഷ്യന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആകയാല്‍ യൂദായ്ക്ക് പകരമായി ഒരുവനെ നിയോഗിക്കുവാന്‍ അപ്പോസ്തലന്മാര്‍ ഒരു യോഗം വിളിച്ചുകൂട്ടി. അത് നമുക്ക് അപ്പൊ.പ്രവൃ 1:22 കാണാം, "യേശു യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മെ വിട്ട് ആരോഹണം ചെയ്ത നാള്‍വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടുകൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം".

ഇന്നും നമുക്ക് ബാധകമായിരിക്കുന്ന ഒരു തത്വം വേദപുസ്തകത്തില്‍ ഉണ്ട്. നാം ഓരോരുത്തരും അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. "അതേ ദൈവത്തിനു സ്തോത്രം, എനിക്ക് സൌഖ്യമായി, ഞാന്‍ അനുഗ്രഹിക്കപ്പെട്ടു" എന്ന് മാത്രം പറഞ്ഞാല്‍ മതിയാകയില്ല, ഇപ്പോള്‍, വീണ്ടും ഇതെല്ലാം നല്ലതാണ്, എന്നാല്‍ അതില്‍ കൂടുതല്‍ ചിലതുണ്ട്. നാം അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്‍ ആകേണം.

എന്താണ് ഒരു സാക്ഷി?
ഒരു സാക്ഷി എന്നുപറഞ്ഞാല്‍ എനിക്ക് അവനെ അറിയാം എന്നു പറയുന്ന ഒരുവന്‍ ആകുന്നു. 

നിങ്ങൾ നോക്കുക, നമ്മിൽ പലരും ഇപ്പോഴും ചോദിക്കുന്ന തലത്തിലാണ്. (മത്തായി 7:7 നോക്കുക). യേശുവിനെ അനുഗമിച്ച പുരുഷാരത്തിൽ ഭൂരിഭാഗം പേരും അപ്പത്തിനും മീനിനും വേണ്ടി അനുഗമിച്ചവർ ആയിരുന്നു. നിങ്ങൾ സുവിശേഷങ്ങൾ വായിക്കുമെങ്കിൽ ഇങ്ങനെ കാണാം, വേദപുസ്തകം പറയുന്നു, ഒരു സ്ഥലത്ത് യേശു ജനത്തെ സൗഖ്യമാക്കി കൊണ്ടിരിക്കുമ്പോൾ, അവർ പരസ്പരം ചവിട്ടുകയും, മറ്റുള്ളവരുടെ മുകളിൽ വീഴുകയും ചെയ്തു കൊണ്ടിരുന്നു. യേശുവിൽ നിന്നും സൗഖ്യത്തിൻ്റെ ശക്തി പുറപ്പെടുകയും ജനം കൂട്ടമായി സുഖം പ്രാപിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് അവരുടെ ബിസിനസ് ഒരുപക്ഷേ കുറഞ്ഞു കാണും. യേശുവിന്‍റെ കാലത്ത് മിക്കവാറും ചികിത്സ നടത്തുന്നവരുടെ ബിസിനസ് ഇടിഞ്ഞു കാണും. 

കർത്താവായ യേശുവിനെ ആരാണ് ക്രൂശിച്ചത് എന്ന് നിങ്ങൾക്ക് അറിയുമോ? അവനെ അനുഗമിച്ച് അപ്പവും മീനും ഭക്ഷിച്ചവര്‍ തന്നെയായിരുന്നു. ഒരുപക്ഷേ വിടുതൽ പ്രാപിച്ചവരിലും സൗഖ്യമായവരിലും ചിലർ ആയിരിക്കാം. അവർ ഇങ്ങനെ ആർക്കുകയായിരുന്നു "അവനെ ക്രൂശിക്ക". (ലൂക്കോസ് 23:21). 

ഇന്ന് ചില ആളുകള്‍ ഉണ്ട്; സകലവും നന്നായി പോകുമ്പോള്‍ , അവര്‍ പറയും "യേശുവിനു മഹത്വം" എന്നാല്‍ കാര്യങ്ങള്‍ നന്നായി പോകുന്നില്ല എങ്കില്‍ അവര്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ വിദ്വേഷത്തിന്‍റെ വിഷം ചീറ്റുവാന്‍ ഇടയാകും. അങ്ങനെയുള്ളവര്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ അല്ല മറിച്ച് അവര്‍ തെളിഞ്ഞ കാലാവസ്ഥയുടെ ആരാധകര്‍ ആണ്. ഒരു ശിഷ്യന്‍ എന്നാല്‍ സമയത്തിലും അസമയത്തിലും കര്‍ത്താവിനേയും അവന്‍റെ ഉപദേശങ്ങളെയും പിന്‍പറ്റുന്നവരാണ്. 

അപ്പോസ്തലന്‍ പറഞ്ഞു, "ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു - ജീവന്‍ പ്രത്യക്ഷമായി" (1 യോഹന്നാന്‍ 1:1).

Bible Reading: 2 Samuel 20-22
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ പുനരുത്ഥാനത്തിന്‍റെ ശരിയായ ഒരു സാക്ഷിയാക്കി എന്നെ മാറ്റേണമേ. ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
● ശീര്‍ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ