അനുദിന മന്ന
നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
Thursday, 4th of July 2024
0
0
369
Categories :
പ്രാര്‍ത്ഥന (Prayer)
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).
നമുക്ക് ചുറ്റുമുള്ള ആളുകളാല്‍ നാം വളരെയധികം സ്വാധീനിക്കപ്പെടുന്നു. നിങ്ങള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന ആളുകളെപോലെ നിങ്ങളും ആയിത്തീരും, അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക.
ദേഷ്യവും മുന്‍കോപവുമുള്ള ആളുകളുമായി നിങ്ങള്‍ സമയം ചിലവഴിച്ചാല്‍, നിങ്ങളെതന്നെ നിങ്ങള്‍ ദേഷ്യവും മുന്‍കോപവുമുള്ള വ്യക്തിയാക്കി മാറ്റുകയാണ്. അതിന്‍റെ കാരണം മനോഭാവങ്ങള്‍ പടര്‍ന്നുപിടിക്കുന്നതാണ്.
ദൈവവചനം പറയുന്നു, നിങ്ങള്‍ വിഡ്ഢികളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍, അവരുടെ വിഡ്ഢിത്തരങ്ങള്‍ ഒടുവില്‍ നിങ്ങളുടെമേല്‍ ആകും. ഒരാള്‍ വിഡ്ഢി ആണെന്ന് ശലോമോന്‍ സൂചിപ്പിക്കുമ്പോള്‍, ആ വ്യക്തി അജ്ഞന്‍ ആണെന്നല്ല അദ്ദേഹം പറയുന്നത്. മറിച്ച്, ഈ വ്യക്തികള്‍ സത്യത്തോട് താല്പര്യമില്ലാത്തവരും അവരുടെതായ സംതൃപ്തിയില്‍ മാത്രം കേന്ദ്രീകരിക്കുന്നവരുമാണ്. തങ്ങളുടെ ജീവിതത്തിനു വേണ്ടി ഏറ്റവും നല്ലത് അവര്‍ക്കറിയാം എന്ന് അവര്‍ മൌഢ്യമായി വിശ്വസിക്കുന്നു. എല്ലാ തെറ്റായ കാര്യങ്ങളുടെയും നിവര്‍ത്തിക്കുവേണ്ടി അവര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ഒരുവന് എങ്ങനെയാണ് ജ്ഞാനികളോടുകൂടെ നടക്കുവാന്‍ സാധിക്കുക?
ജ്ഞാനികളോടുകൂടെ നടക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗം അവരുടെ ബുക്കുകളും ജീവിതകഥകളും വായിക്കുക എന്നതാണ്. അവര്‍ കഷ്ടത അനുഭവിച്ച അതേ വഴികളിലൂടെ അവരോടു ചേര്‍ന്നു നടക്കുക എന്നിട്ട് അവര്‍ തങ്ങളുടെ ഏറ്റവും നല്ലതും ജ്ഞാനമേറിയതുമായ ചിന്തകള്‍ പറയുവാന്‍ അവരെ അനുവദിക്കുക. നിങ്ങള്‍ക്ക് അവരുടെ തെറ്റുകളില്‍ നിന്നും വിജയങ്ങളില്‍ നിന്നും പഠിക്കുവാന്‍ സാധിക്കും. ഒരാള്‍ ഇങ്ങനെ പറഞ്ഞു, "നേതാക്കള്‍ വായനക്കാര്‍ ആണ്".
ജ്ഞാനികളായ ആളുകളെ നിങ്ങള്‍ കേള്‍ക്കുന്നതില്‍ കൂടെ നിങ്ങള്‍ക്ക് അവരോടുകൂടെ നടക്കുവാന്‍ സാധിക്കും. അവര്‍ സംസാരിക്കുന്നിടത്ത് പോകുക. ഇന്‍റെര്‍നെറ്റ് വഴിയോ റിക്കോര്‍ഡ് വഴിയോ അവരെ ശ്രവിക്കുക. കോലാപൂരില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ എനിക്കെഴുതി. കുറച്ചുകാലം മുമ്പുനടന്ന ഒരു w3 കോണ്‍ഫെറന്‍സിലും അദ്ദേഹം സാക്ഷ്യം പറഞ്ഞു. അവന്‍ പറഞ്ഞു, പാസ്റ്റര്‍, ഞാന്‍ തുടര്‍മാനമായി താങ്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും യുട്യൂബില്‍ താങ്കളുടെ സാക്ഷ്യത്തിന്‍റെ വീഡിയോകളും കാണാറുണ്ട്. അങ്ങനെ വിശ്വാസം വളരുവാനായി തുടങ്ങി, അപ്പോള്‍ എന്‍റെ സഭ 300 അംഗങ്ങളുള്ള കൂട്ടമായി വളരുവാന്‍ ഇടയായി.
അവസാനമായി, ഏറ്റവും ജ്ഞാനിയായിരുന്ന കര്‍ത്താവായ യേശുക്രിസ്തുവിനോടുകൂടെ നടക്കുവാന്‍ മറക്കരുത്. വചനത്തില്‍ കൂടെയും പ്രാര്‍ത്ഥനയില്‍ കൂടെയും അവനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക. താഴെപറയുന്ന വേദഭാഗം ശ്രദ്ധയോടെ വായിക്കുക:
അവര്‍ പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണ്‍കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു. (അപ്പൊ.പ്രവൃ 4:13).

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലെ അങ്ങയുടെ വിളിയെ വളര്‍ത്തുന്ന ആളുകളുമായി എന്നെ ബന്ധപ്പെടുത്തേണമേ. അങ്ങയുടെ ഹൃദയത്തെ പിന്‍പറ്റുന്ന ആളുകളെ എനിക്കു ചുറ്റും നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്
● നിങ്ങളുടെ വേദനയില് ദൈവത്തിനു സമര്പ്പിക്കുവാന് പഠിക്കുക
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● ആത്മാവിന്റെ പേരുകളും ശീര്ഷകങ്ങളും: പരിശുദ്ധാത്മാവ്
● നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക
അഭിപ്രായങ്ങള്‍