english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
അനുദിന മന്ന

ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍

Tuesday, 23rd of July 2024
1 0 529
Categories : വാതിലുകള്‍ (Portals)
ആത്മീക മണ്ഡലത്തില്‍ അസാധാരണമായ അനുഗ്രഹങ്ങളും മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാകുവാന്‍ കാരണമാകുന്ന മര്‍മ്മങ്ങളിലേക്കുള്ള പ്രധാനപ്പെട്ട ഉള്‍കാഴ്ചകളെ ഇന്ന് നിങ്ങള്‍ക്ക്‌ കാണിച്ചുതരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയം അസാധാരണമായ ചില കാര്യങ്ങളെ കാണുവാന്‍ വേണ്ടി നിങ്ങള്‍ എത്രപേര്‍ തയ്യാറാണ്?

ദൈവം തന്‍റെ വഴികൾ മോശെയെയും തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. (സങ്കീര്‍ത്തനം 103:7).

വ്യത്യാസം ശ്രദ്ധിക്കുക! അവന്‍റെ "പ്രവൃത്തികള്‍" യിസ്രായേല്‍ ദേശം മുഴുവനും അറിയിച്ചു, എന്നാല്‍ അവന്‍റെ "വഴികള്‍" മോശെയെ മാത്രമാണ് അറിയിച്ചത്. ഈ കാലത്തിലും, ആയിരങ്ങള്‍ ദൈവത്തിന്‍റെ "പ്രവൃത്തികള്‍" കണ്ടുകൊണ്ട് സംതൃപ്തരാകുവാന്‍ ആഗ്രഹിച്ചുകൊണ്ട്‌ അതിനെ അന്വേഷിക്കുന്നു, എന്നാല്‍ ചുരുക്കം ചിലര്‍ മാത്രം, മോശെയെ പോലെ, വചനത്തിലും, ആരാധനയിലും പ്രാര്‍ത്ഥനയിലും അനുസരണത്തിലും ദൈവത്തോടു കൂടുതല്‍ അടുത്തുകൊണ്ട്‌ അവന്‍റെ "വഴികള്‍" പൂര്‍ണ്ണമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നു.

ദൈവം തന്‍റെ വഴികളെ നമ്മെ കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. യുദ്ധങ്ങളുടെയും, അടിയന്തരാവസ്ഥയുടെയും സമയങ്ങളില്‍ രാജാവും അവന്‍റെ അടുത്ത മന്ത്രിമാരും ഉപയോഗിക്കുന്ന ചില പ്രെത്യേക വഴികളുണ്ട്. ഈ വഴികളിലൂടെ പൊതുജനങ്ങള്‍ക്കു പ്രവേശിക്കുവാന്‍ സാധിക്കയില്ല.അതുപോലെതന്നെ, ആത്മീക മണ്ഡലത്തിലും അസാധാരണമായ വഴികളുണ്ട്. ക്ഷാമമോ യുദ്ധമോ ഉള്ളപ്പോള്‍, ദൈവം തന്‍റെ ജനത്തോടു ഇടപ്പെടുവാന്‍ ഈ അസാധാരണമായ വഴികള്‍ ഉപയോഗിക്കുന്നു. 

ഇയ്യോബ് 28:7-8 വരെ ദൈവവചനം പറയുന്നു,
അതിന്‍റെ പാത കഴുകൻ അറിയുന്നില്ല; 
പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല; 
ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല

പിശാചിനും അവന്‍റെ സേനകള്‍ക്കും പ്രവേശനമില്ലാത്ത ആത്മീക മണ്ഡലത്തിന്‍റെ ഉയര്‍ന്ന തലത്തിലേക്ക് തന്‍റെ ജനം വരണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിശാചു കുറ്റാരോപിതന്‍ ആയിരിക്കുന്ന കാലത്തോളം അവന്‍ അലറികൊണ്ടിരിക്കും, എന്നാല്‍ അവനു പ്രവേശനം ഇല്ലാത്ത പാതകള്‍ ഉണ്ട്. ഇത് പുരാതനമായ പാതകള്‍ ആകുന്നു. ഇത് ദൈവത്തിന്‍റെ രഹസ്യ സ്ഥലമാണെന്ന് പലരും സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ കാര്യപരിപാടിയില്‍ - ദൈവരാജ്യത്തിന്‍റെ കാര്യപരിപാടിയില്‍ താല്പര്യമുള്ളവര്‍ക്ക് മാത്രമേ ദൈവം ഇത് കാണിക്കുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ആത്മീക മണ്ഡലത്തില്‍, പാതകള്‍ ഉണ്ട്; കൃപയുടെ വ്യത്യസ്ത മാനങ്ങളിലേക്കും ആത്മീക മണ്ഡലത്തിന്‍റെ ഉള്‍കാഴ്ചയിലേക്കും ആളുകള്‍ക്ക് പ്രവേശിക്കേണ്ടതിനായി തുറന്ന വാതിലുകളുണ്ട്.

അപ്പോസ്തലനായ യോഹന്നാന്‍ പത്മോസ് ദ്വീപില്‍ വെച്ച് എഴുതി, 
"അതിനുശേഷം ഞാൻ നോക്കിയപ്പോൾ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നത് കണ്ടു" (വെളിപ്പാട് 4:1)

ഇത് യഥാര്‍ത്ഥമായി സ്വര്‍ഗം തുറന്നതായിരുന്നു. 'തുറക്കുക' എന്നതിന്‍റെ ഗ്രീക്ക് പദം 'തുരാ' എന്നാണ്, അതിന്‍റെ അര്‍ത്ഥം:

1. ഒരു വഴി അഥവാ പ്രവേശനദ്വാരം
2. വാതില്‍
3. പാത

ദൈവവചനത്തില്‍ ആ വാക്ക് പ്രത്യേകമായി ഉപയോഗിച്ചിട്ടില്ല, എന്നാല്‍ ആ ആശയം തീര്‍ച്ചയായും ഉണ്ട്.

സ്വര്‍ഗ്ഗത്തില്‍ തുറക്കപെട്ട ആ പാതയില്‍, ആ വാതിലില്‍ കൂടി യോഹന്നാന്‍ പെട്ടെന്ന് ആത്മാവില്‍ പ്രവേശിച്ചു എന്ന് ശ്രദ്ധിക്കുന്നത് വളരെ ഉത്സാഹം നല്‍കുന്ന കാര്യമാണ്. അവന്‍ ഭൂമിയില്‍ ആയിരുന്നു, എന്നാല്‍ ആ വാതിലില്‍ കൂടി, പാതയില്‍ കൂടി, വഴിയില്‍ കൂടി പ്രവേശിച്ചയുടനെ അവന്‍ സ്വര്‍ഗത്തില്‍ എത്തി. ആ വാതില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗവുമായി ബന്ധിപ്പിക്കുന്ന ഒന്നായിരുന്നു - അതാണ്‌ ആത്മാവില്‍ ഒരു പാതയെന്നു, ഒരു വഴിയെന്നു അല്ലെങ്കില്‍ വാതിലെന്നു ഞാന്‍ അര്‍ത്ഥമാക്കിയത്. ചില ഭൌതീക ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ ശാസ്ത്രത്തില്‍ സ്ഥലകാലത്തില്‍ കുറുക്കുവഴികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സവിശേഷതയെ സംബന്ധിച്ചു സംസാരിക്കാറുണ്ട്.

ഇന്ന്, ലോകമെമ്പാടും അനേകം ആളുകള്‍ ദൈവം പുതിയ വാതിലുകള്‍ തുറന്നിരിക്കുന്ന ദര്‍ശനം ദൈവം അവര്‍ക്ക് നല്‍കുന്നത് കാണുന്നുണ്ട്. അതില്‍ ചില വാതിലുകള്‍ കറങ്ങുന്ന പ്രകാശമുള്ള സ്വര്‍ണ്ണ വാതിലുകള്‍ ആകുന്നു. ഈ ആളുകള്‍ ശരിക്കും കാണുന്നത് ആത്മാവില്‍ പാതകളും വഴികളും ഒക്കെയാണ്. ഒരുപക്ഷേ നിങ്ങളും അത് കാണുന്നുണ്ടാകാം, എന്നാല്‍ അറിവില്ലായ്മ നിമിത്തം നിങ്ങള്‍ക്ക്‌ അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലായിരിക്കാം. ആത്മീക മണ്ഡലത്തിലെ ഈ പാതകളെ സംബന്ധിച്ചു അറിവ് നിങ്ങള്‍ പ്രപിക്കണമെന്നു ഞാന്‍ ഇന്ന് പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, ദൈവത്തിന്‍റെ ആത്മാവ് പറയുന്നത് കേള്‍ക്കുവാന്‍ എന്‍റെ കണ്ണുകളേയും കാതുകളെയും തുറക്കേണമേ. വെളിപ്പാട് 3:18 അനുസരിച്ച്, "എനിക്ക് കാഴ്ച ഉണ്ടാകേണ്ടതിന് ലേപംകൊണ്ട് എന്‍റെ കണ്ണുകളെ അഭിഷേകം ചെയ്യേണമേ". യേശുവിന്‍റെ നാമത്തില്‍.


Join our WhatsApp Channel


Most Read
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 3 
● പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #1 
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● നിങ്ങളുടെ സ്വപ്നങ്ങളെ ഉണര്‍ത്തുക
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
● അഭാവം ഇല്ല
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ