അനുദിന മന്ന
ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
Saturday, 27th of July 2024
1
0
423
Categories :
ഉത്കണ്ഠ (Anxiety)
സമാധാന (Peace)
നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ എന്തില്‍ വളര്‍ത്തുന്നുവോ അതില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു മനുഷ്യന്‍റെ മനസ്സ് ഒരു കാന്തശക്തിപോലെയാണ്. ഇത് കാര്യങ്ങളെ ആകര്‍ഷിക്കയും ശേഖരിക്കയും ചെയ്യുന്നു. നിങ്ങളുടെ മനസ്സില്‍ വളരെയധികം ഒട്ടിയിരുന്ന ഏതെങ്കിലും ഒരു പുസ്തകം നിങ്ങള്‍ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ, നിങ്ങള്‍ കണ്ടിട്ടുള്ള ചലച്ചിത്രം അക്ഷരീകമായി നിങ്ങളുടെ ഉള്ളില്‍ വേരൂന്നിയിട്ടുണ്ടോ? മനസ്സിലേക്ക് വരുന്ന കാര്യങ്ങളെ അവിടെ നിലനിര്‍ത്തുവാന്‍ അതിനു വളരെ ശക്തിയുണ്ട്.
ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്ന ചിന്തകള്‍ നിങ്ങളുടെ ക്രിസ്തീയ നടപ്പില്‍ വളരെ നിര്‍ണ്ണായകമാണ്. ലോകം അതിന്‍റെതായ രീതിയിലുള്ള ചിന്തകള്‍ ആണ് നല്‍കുന്നത്, അത് നിങ്ങള്‍ നിരസിക്കേണ്ടതാണ്.മാധ്യമങ്ങള്‍ അതിന്‍റെതായ സംഹാരങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ വിതയ്ക്കുന്നു; അനുദിനവും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് വളരെ അനാരോഗ്യപരമായ കാര്യങ്ങളാണ്. എന്നിരുന്നാലും, നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്നതിനെ കുറിച്ചും അതിന്മേല്‍ അധികാരിയായിരിക്കുന്നതിനെ കുറിച്ചും നിങ്ങള്‍ക്കുതന്നെ കാര്യങ്ങള്‍ തിട്ടപ്പെടുത്തുവാന്‍ അനുവാദമില്ല.
മനപൂര്‍വ്വമായി ഒരുവന്‍ മറ്റൊരുവനെ വേദനിപ്പിക്കുവാന്‍ തീരുമാനിക്കുന്നതിനു മുമ്പ്, അവന്‍റെ ഉള്ളില്‍നിന്നും വന്നതായ ചിന്ത ഒരിക്കലും സ്നേഹത്തിന്‍റെ ചിന്തയായിരിക്കയില്ല. അതുപോലെതന്നെ, നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നത്. നമ്മുടെ ചിന്തകള്‍ എന്തില്‍ കേന്ദ്രീകരിക്കണം എന്നുള്ളതിനെ സംബന്ധിച്ച് അപ്പോസ്തലനായ പൌലോസ് നമ്മെ ഉപദേശിക്കുന്നുണ്ട്.
"ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ" (ഫിലിപ്പിയര്‍ 4:8).
ഫിലിപ്പിയര്‍ 4:8 ല്‍ വിവരിച്ചിരിക്കുന്നത് ഒന്നുംതന്നെ നിഷേധാത്മകമായ ചിത്രീകരണങ്ങള്‍ അല്ല. ഇങ്ങനെയുള്ള കാര്യങ്ങളെ ഞാനും നിങ്ങളും ധ്യാനിക്കണമെന്നു ഉപദേശിച്ചിരിക്കയാണ് - സത്യമായ, നീതിയായ, നിര്‍മ്മലമായ, രമ്യമായ, സല്ക്കീര്‍ത്തിയായ കാര്യങ്ങള്‍. എല്ലാ ചിന്തകളും നിര്‍മ്മലമായതല്ല, ചില ചിന്തകള്‍ മലിനമായതാണ്, അതിനു പല രൂപത്തില്‍ വരുവാന്‍ കഴിയും.
അത് നിങ്ങള്‍ കാണുവാന്‍ കൊതിക്കുന്ന എല്ലാകാര്യങ്ങളുമല്ല. അത് നിങ്ങള്‍ വീക്ഷിക്കുവാന്‍ ആശിക്കുന്ന എല്ലാകാര്യങ്ങളുമല്ല. നിങ്ങള്‍ ഒന്നും കേള്‍ക്കേണ്ടതായിട്ടില്ല. ഒരു ദിവസം മുഴുവനും നിങ്ങള്‍ മീഡിയയില്‍ സമയം ചിലവിടണമെന്നില്ല. നിങ്ങളുടെ മനസ്സിനെ സൂക്ഷിക്കുക. ഭയാനകമായ കാര്യങ്ങള്‍ നിറഞ്ഞ മോശമായ വാര്‍ത്തകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ കാര്യമല്ല. ദൈവവചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വചനം ധ്യാനിക്കുക, അത്യാവശ്യമെങ്കില്‍ അല്‍പനേരം നീണ്ടുനില്‍ക്കുന്ന ഒരു ഫോണ്‍ വിളിയില്‍കൂടി ദൈവഭക്തിയുള്ള ആളുകളുമായി കൂട്ടായ്മ ആചരിക്കുക.
നിങ്ങളുടെ മനസ്സ് നിങ്ങളുടെ ഏറ്റവുംവലിയ സമ്പാദ്യവും അതുപോലെതന്നെ ഏറ്റവുംവലിയ യുദ്ധഭൂമിയും ആകുന്നു. ദൈവീകമായ സ്വഭാവം വളര്‍ത്തിയെടുക്കുന്നതില്‍, ദൈവവചനത്താല്‍ നമ്മുടെ മനസ്സ് നിരന്തരമായി പുതുക്കപ്പെടണം. റോമര്‍ 12:2 പറയുന്നു, "ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ". നിങ്ങള്‍ ചിന്തിക്കുകയും ധ്യാനിക്കയും ചെയ്യുന്നതാണ് നിങ്ങള്‍ തുടര്‍മാനമായി പ്രവര്‍ത്തിക്കുന്നത്. ലോകത്തോടുള്ള അനുരൂപരത ഒരു തരത്തിലുമുള്ള രൂപാന്തരം ഉണ്ടാക്കുകയില്ല കാരണം ഈ ലോകത്തിന്‍റെ പ്രഭുവായ പിശാച് ഇതിനെ മലിനപ്പെടുത്തികൊണ്ടിരിക്കയാണ്. പകരമായി, ദൈവവചനവുമായി അനുരൂപപ്പെടുക കാരണം വചനം സത്യമായ, നീതിയായ, നിര്‍മ്മലമായ, രമ്യമായ, സല്ക്കീര്‍ത്തിയായ കാര്യങ്ങള്‍ക്ക് എതിരല്ല.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ചിന്തകള്‍ അങ്ങയുടെ വചനത്തിനു അനുകൂലമായി ആയിരിക്കേണ്ടതിനുള്ള കൃപയ്ക്കായി ഞാന്‍ അപേക്ഷിക്കുന്നു. അങ്ങയുടെ ഹിതത്തിനായി ഞാന്‍ ഇപ്പോള്‍ സമര്‍പ്പിക്കുന്നു. നന്ദി പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യുദ്ധത്തിനായുള്ള പരിശീലനം● ജീവിതത്തിന്റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക
● ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും
● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● ഉൾമുറി
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
അഭിപ്രായങ്ങള്‍