അനുദിന മന്ന
നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
Tuesday, 13th of August 2024
0
0
168
Categories :
വിടുതല്‍ (Deliverance)
കര്‍ത്താവിങ്കല്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച വിടുതല്‍ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ടോ?
ഒരു യോഗത്തിന്‍റെ സമയത്ത് ഒരു യുവതിയും തന്‍റെ പിതാവും എന്‍റെ അടുക്കല്‍ വന്ന് ഇങ്ങനെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, "പാസ്റ്റര്‍. മൈക്കിള്‍, കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ താങ്കളുടെ ഒരു യോഗത്തില്‍ പങ്കെടുത്തു അപ്പോള്‍ എന്‍റെ മകള്‍ക്ക് ശക്തമായ ഒരു വിടുതല്‍ ലഭിച്ചു. ഈ കാലയളവെല്ലാം അവള്‍ സുഖമായിരിക്കുകയായിരുന്നു, എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ ചില ആഴ്ചകളായി, അവള്‍ വീണ്ടും ബാധിക്കപ്പെട്ടു". നിങ്ങള്‍ വിടുതല്‍ പ്രാപിച്ചാല്‍ മാത്രംപോരാ; നിങ്ങള്‍ പ്രാപിച്ചത് നിലനിര്‍ത്തുകയും വേണം.
പിശാചിന്‍റെ പ്രഥമ ദൌത്യം മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്നുള്ളതാണ് എന്ന് വേദപുസ്തകം വ്യക്തമായി നമ്മോടു പറയുന്നു. (യോഹന്നാന്‍ 10:10). നാം പ്രാപിച്ച വിടുതല്‍ എങ്ങനെ നിലനിര്‍ത്താം എന്ന് പഠിക്കുവാനുള്ള സകല പ്രയത്നങ്ങളും നാം ചെയ്യണം അങ്ങനെ ശത്രുവിനു അത് നമ്മില്‍ നിന്നും ഇപ്പോളോ അഥവാ ഭാവിയിലോ അപഹരിക്കുവാന്‍ സാധിക്കുകയില്ല.
#1. നിങ്ങളുടെ പുരാതന ജീവിതത്തിലേക്ക് മടങ്ങിപോകരുത്
നിങ്ങള്‍ക്ക് വിടുതല്‍ ലഭിച്ചുകഴിയുമ്പോള്‍, നിങ്ങളുടെ പഴയ ജീവിത രീതികളില്‍ നിന്നും അകന്നു നില്‍ക്കുവാനുള്ള എല്ലാ പരിശ്രമങ്ങളും നിങ്ങള്‍ നടത്തണം. നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ ഒരു വ്യക്തിയായിരിക്കുമ്പോള്‍ തന്നെ പിശാചിനോട് കളിക്കുവാന്‍ കഴിയുകയില്ല - അത് വളരെ അപകടകരമാണ്.
ഒരിക്കല്‍ കര്‍ത്താവായ യേശു ഒരു മനുഷ്യനെ വളരെ മോശകരമായ അവസ്ഥയില്‍ നിന്നും വിടുവിക്കുവാന്‍ ഇടയായി. പിന്നീട് യേശു അവനു ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കി, "നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു". (യോഹന്നാന്‍ 5:14). വിടുതല്‍ പ്രാപിച്ച ഒരു മനുഷ്യന്‍ തന്‍റെ പഴയ ജീവിത രീതിയിലേക്ക് തിരികെ പോകുമ്പോള്‍, അവനോ/അവളോ വിടുവിക്കപ്പെട്ട പൈശാചീക ശക്തി അവരിലേക്ക് തിരികെവരും. സഭയില്‍ കടന്നുവരുന്ന അനേകരും വിടുവിക്കപ്പെട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് അതേ പ്രശ്നങ്ങളാല്‍ വീണ്ടും വരുന്നത് കാണുന്നതിന്‍റെ ഒരു പ്രധാന കാരണമിതാണ്.
#2 വചനത്താലും ആത്മാവിനാലും നിറയപ്പെടുക.
വിടുതലിനുശേഷം എന്ത് സംഭവിക്കും എന്നുള്ളതിനെക്കുറിച്ചു കര്‍ത്താവായ യേശു വീണ്ടും ചില സത്യങ്ങള്‍ നമുക്ക് വെളുപ്പെടുത്തി തന്നിട്ടുണ്ട്.
"അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ടു. പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്‍റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും". (മത്തായി 12:43-45).
വളരെ ശക്തമായ ചില കാര്യങ്ങളാണ് കര്‍ത്താവായ യേശു വെളിപ്പെടുത്തുന്നത്. ഒരു മനുഷ്യന്‍ ഒരു അശുദ്ധാത്മാവില്‍ നിന്നും വിടുതല്‍ പ്രാപിച്ചു കഴിഞ്ഞാല്‍, ആ അശുദ്ധാത്മാവു വീണ്ടും വന്നു ആ വ്യക്തിയിലേക്ക് പ്രവേശിക്കുവാന്‍ തരം അന്വേഷിക്കും. പിശാചുക്കള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ ഒരു ശരീരം ആവശ്യമാണ്, അതുകൊണ്ട് അവര്‍ പുറത്താക്കപ്പെട്ട അതേ ശരീരത്തില്‍ തിരികെ കയറുവാന്‍ വേണ്ടി തങ്ങളാല്‍ ആവുന്നത് എല്ലാം അവര്‍ ചെയ്യും.
ആ വ്യക്തി ദൈവത്തിന്‍റെ ആത്മാവിനാലും വചനത്താലും നിറയപ്പെട്ടവര്‍ അല്ലെങ്കില്‍, ആ അശുദ്ധാത്മാവു തന്നിലും ഏഴുമടങ്ങ് ശക്തിയുള്ള ആത്മാക്കളുമായി മടങ്ങിവരികയും ആ മനുഷ്യനിലേക്ക് തിരികെ പ്രവേശിക്കയും ചെയ്യുന്നു. അങ്ങനെ ഈ മനുഷ്യന്‍റെ അവസ്ഥ മുമ്പത്തേക്കാളും വഷളായി മാറുന്നു. ഇത് സുവിശേഷത്തിന്‍റെ വിരോധികള്‍ക്ക് ദൈവത്തിന്‍റെ പ്രവര്‍ത്തികളെ വിമര്‍ശിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുന്നു.
യേശു പറഞ്ഞു, "തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്‍റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു". (യോഹന്നാന്‍ 8:31-32). വിടുതല്‍ പ്രാപിച്ച ഒരു വ്യക്തി ദൈവവചനം വായിക്കുവാനും ധ്യാനിക്കുവാനും സമയം ചിലവഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വീഞ്ഞ് കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി (എഫെസ്യര്‍ 5:18).
നമ്മുടെ വിടുതല്‍ നിലനിര്‍ത്തുവാന്‍ നാം തുടര്‍മാനമായി ആത്മാവില്‍ നിറയപ്പെടണമെന്ന് ദൈവവചനം നമ്മോടു പറയുന്നു. മത്തായി 12:43-45 ല്‍ ആ വ്യക്തിയുടെ ജീവിതം ശൂന്യമായിരുന്നു, അതുകൊണ്ടാണ് അശുദ്ധാത്മാവു വീണ്ടും ആ മനുഷ്യനില്‍ പ്രവേശിക്കുവാന്‍ ഇടയായത്. ആ മനുഷ്യന്‍ ആത്മനിറവില്‍ ജീവിക്കുവാന്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍, അവന്‍ വീണ്ടും കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു.
അതുകൊണ്ടാണ് വിടുതല്‍ പ്രാപിച്ച ഒരു മനുഷ്യന്‍ ആത്മനിറവിന്‍റെ യോഗങ്ങളില്‍ സംബന്ധിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്. അങ്ങനെയുള്ള യോഗങ്ങളില്‍, വചനവും ആത്മാവും അങ്ങനെയുള്ള ആളുകളോട് സംസാരിക്കയും അവരെ കൂടുതലായി ശക്തീകരിക്കയും ചെയ്യും. ഇതിനാലാണ് നമ്മുടെ യോഗങ്ങളില്‍ സംബന്ധിക്കുവാന്‍ തുടര്‍മാനമായി ആളുകളോട് ആഹ്വാനം ചെയ്യുന്നത്.
അവസാനമായി, നിങ്ങളുടെ വീടുകളിലും, കാറുകളിലും ആത്മീക ഗാനങ്ങള്‍ വെയ്ക്കുക. സ്വാതന്ത്ര്യത്തിന്‍റെ അന്തരീക്ഷത്തില്‍ അക്ഷരീകമായി ജീവിക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും. ദൈവവചനം പറയുന്നു, "കർത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്". (2 കൊരിന്ത്യര്‍ 3:17).

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയുടെ വചനത്തില്‍ തുടരുവാനുള്ള കൃപ എനിക്ക് തരേണമേ, അനുദിനവും അങ്ങയുടെ വചനത്താല്‍ എന്നെ സമ്പന്നമാക്കേണമേ. വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ പാനപാത്രം നിറഞ്ഞുകവിയുവോളം എന്നെ നിറയ്ക്കേണമേ. എന്നിലുള്ള സകലവും എടുക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക● പ്രതിഫലനത്തിന് സമയം എടുക്കുക
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● സര്പ്പങ്ങളെ തടയുക
● നിങ്ങള്‍ കൊടുത്തുതീര്ക്കേണ്ടതായ വില
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● എത്ര ഉച്ചത്തില് നിങ്ങള്‍ക്ക് സംസാരിക്കാന് കഴിയും?
അഭിപ്രായങ്ങള്‍