english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സംസർഗ്ഗത്താലുള്ള അഭിഷേകം
അനുദിന മന്ന

സംസർഗ്ഗത്താലുള്ള അഭിഷേകം

Monday, 9th of September 2024
1 0 340
Categories : ചങ്ങാത്തം (Association)
ഞാൻ സ്കൂളിൽ ആയിരിക്കുമ്പോൾ പഠിച്ച പഴയൊരു ചൊല്ലുണ്ട്: "ഒരേ തൂവൽപ്പക്ഷികൾ ഒരുമിച്ച്". ഇത് ഇന്നും വളരെ സത്യമായിരിക്കുന്നു. എന്തിനാലെങ്കിലും അല്ലെങ്കിൽ ആരിനാലെങ്കിലും കയ്പോ വേദനയോ അനുഭവിക്കേണ്ടി വന്ന ആളുകള്‍ അതേ മാനസിക നിലയിൽ ഉള്ളവരുമായി കൂടി ചേരുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. 

അവര്‍ ഏതെങ്കിലും സന്ദേശമോ പ്രാവചനീക വചനമോ വിശ്വസിക്കുവാന്‍ തയ്യാറാവുന്നില്ല. നിലവിലെ അവരുടെ സാഹചര്യത്തെ ഒന്നിനും മാറ്റുവാന്‍ കഴിയുകയില്ല എന്ന് അവര്‍ നേരത്തെ തീരുമാനിച്ചതുപോലെയാണ്. 

നാം ബന്ധപ്പെട്ടു നില്‍ക്കുന്ന ആളുകള്‍ക്ക് നമ്മുടെമേല്‍ വലിയ സ്വാധീനം ഉണ്ട്. അവര്‍ നമ്മുടെ മനോഭാവത്തെ, പെരുമാറ്റരീതിയെ, നമ്മുടെ ഭാവിയെ പോലും സ്പര്‍ശിക്കുന്നു. നാം വായിക്കുന്നത്, നാം വീക്ഷിക്കുന്നത്, നാം ബന്ധപ്പെടുന്ന ആളുകള്‍ ഇതിനെല്ലാം നമ്മുടെ ഭാവിയുടെമേല്‍ ആഴമായ സ്വാധീനം ഉണ്ട്, ഈ യാഥാര്‍ത്ഥ്യം സത്യമാണെന്ന് ലൌകീകമായ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

സദൃശ്യവാക്യങ്ങള്‍ 13:20 നമുക്ക് നല്‍കുന്ന നിര്‍ദ്ദേശം, "ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും". 

പ്രവാചകനായ ശമുവേല്‍ ശൌലിനോടു പ്രവചിച്ചു പറഞ്ഞത്, "യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും". (1 ശമുവേല്‍ 10:6).

അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്‍റെ ആത്മാവ് ശക്തിയോടെ അവന്‍റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുൻപെ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്‍റെ മകന് എന്ത് സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ” എന്ന് ജനം തമ്മിൽതമ്മിൽ പറഞ്ഞു. (1 ശമുവേല്‍ 10:10-11).

ശൌല്‍ ഒരു സാധാരണ ബെന്യാമിന്യന്‍ ആയിരുന്നു, എന്നാല്‍ അവന്‍ പ്രവാചകന്മാരുടെ കൂട്ടവുമായി ബന്ധപ്പെട്ടപ്പോള്‍, അത്ഭുതകരമായ ചിലതു സംഭവിച്ചു. ശൌലിന്‍റെ മേലും പ്രാവചക അഭിഷേകം വന്നു, അവനും മറ്റു പ്രവാചകന്മാരെ പോലെ പ്രവചിക്കുവാന്‍ തുടങ്ങി. ഇവിടെ പ്രധാനപ്പെട്ട ഒരു തത്വം ഉണ്ട്. അവരുമായുള്ള കൂട്ടായ്മ നിമിത്തം ആ അഭിഷേകം ഒരുവനില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരപ്പെട്ടു. 

അപ്പൊ.പ്രവൃ 4:13 പറയുന്നു: "അവർ പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു".

കര്‍ത്താവായ യേശുവിന്‍റെ ശിഷ്യന്മാരില്‍ അധികവും മുക്കുവന്മാരും, വിദ്യാഭാസമില്ലാത്തവരും, പരിശീലനം ലഭിക്കാത്തവരും ആയിരുന്നു. എന്നിരുന്നാലും, മൂന്നര വര്‍ഷത്തോളം അവര്‍ യേശുവിനോടുകൂടെ ആയിരുന്നു. അതുനിമിത്തം യേശുവിന്‍റെമേല്‍ ഉണ്ടായിരുന്ന അഭിഷേകം അവര്‍ക്കും ലഭിക്കുവാന്‍ ഇടയായി. അവര്‍ അവനാല്‍ വലിയ നിലയില്‍ സ്വാധീനിക്കപ്പെട്ടു, അതുകൊണ്ടുതന്നെ അവര്‍ യേശുവിനെപോലെ ഫലം പുറപ്പെടുവിക്കുകയുണ്ടായി. 

നമുക്ക് ദാവീദിന്‍റെ ജീവിതം ഒന്നുനോക്കാം;
പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവർ ഒക്കെയും അവന്‍റെ അടുക്കൽ വന്നുകൂടി; അവൻ അവർക്ക് നായകനായി; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു. (1 ശമുവേല്‍ 22:2).

ദാവീടിനു ചുറ്റും കൂടിയ ആളുകള്‍ പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവരായിരുന്നു, എന്നാല്‍ അവര്‍ അവനുമായി കൂടിചേര്‍ന്നപ്പോള്‍, അവരുടെ ജീവിതത്തില്‍ കാര്യങ്ങള്‍ മാറുവാനായി തുടങ്ങി. പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവര്‍ എന്ന അവസ്ഥയില്‍ നിന്നും അവര്‍ വലിയ സംഹാരകരായി മാറി. വീണ്ടും പ്രധാനപ്പെട്ട തത്വം എന്തെന്നാല്‍, നമുക്ക് കാണുവാന്‍ കഴിയുന്നതുപോലെ അഭിഷേകം സംസര്‍ഗ്ഗം നിമിത്തം വര്‍ദ്ധിക്കും.

ശരിയായ സംസര്‍ഗ്ഗം വലിയ വ്യത്യാസം ഉണ്ടാക്കുന്നു. യോശുവ മോശെയുമായി ബന്ധപ്പെട്ടിരുന്നു. തിമോത്തി പൌലൊസിനോടു ബന്ധപ്പെട്ടിരുന്നു. . അങ്ങനെയങ്ങനെ.. . . . .. 

ഇന്നത്തെ അനേക പ്രഭാഷകരും അതുപോലെ ആധുനീക പ്രവാചകന്മാരും അവര്‍ ആഗ്രഹിക്കുന്ന ആത്മീക വരങ്ങള്‍ ഉള്ള ഒരു ഉപദേശകനുമായി ബന്ധപ്പെട്ടവര്‍ ആയിരുന്നു. 

ചിലസമയങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന അഭിഷേകത്തില്‍ ശക്തമായി ചലിക്കുന്ന ആളുകളുമായി ശാരീരികമായി അവരോടുകൂടെ ആയിരിക്കുവാന്‍ എളുപ്പമുള്ള കാര്യമല്ല. പിന്നീട് അവന്‍റെ ഉപദേശങ്ങളുമായി അടുക്കുക - അവന്‍ പ്രസംഗിക്കുന്ന സന്ദേശങ്ങളുമായി അടുത്ത് കൂട്ടായ്മ കാണിക്കുക. അങ്ങനെയാണ് നാം അവരുമായി സംസര്‍ഗ്ഗം ആചരിക്കുന്നത്. അങ്ങനെയാണ് അഭിഷേകവുമായി നിങ്ങള്‍ ബന്ധമുള്ളവര്‍ ആകുന്നത്.

അവസാനമായി, ജാഗ്രതയുടെ ഒരു വാക്ക്:
ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു (സദൃശ്യവാക്യങ്ങള്‍ 21:20).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം വ്യക്തമായി നമ്മോടു പറയുന്നത് വിലയേറിയ നിക്ഷേപവും തൈലവും (അഭിഷേകത്തെക്കുറിച്ച് സംസാരിക്കുന്നു) ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ ഉണ്ട്. അത് തിരിച്ചു പറഞ്ഞാലും സത്യമാണ്.

നിങ്ങള്‍ കൂട്ടായ്മക്കുവേണ്ടി തെറ്റായ സ്ഥലത്ത് പോകുകയോ അഥവാ തെറ്റായ ആളുകളുമായി ബന്ധപ്പെട്ടിരിക്കുകയോ ആണെങ്കില്‍, അഭിഷേകം ഇല്ലാതായിത്തീരും. നിങ്ങള്‍ വഹിക്കുന്ന അല്പം കൂടി കെട്ടുപോകും. ദൈവം പ്രവര്‍ത്തിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുക.

ഏറ്റുപറച്ചില്‍
ഞാന്‍ ജ്ഞാനിയോടുകൂടെ നടക്കുകയും കൂടുതല്‍ ജ്ഞാനിയായിത്തീരുകയും ചെയ്യും യേശുവിന്‍റെ നാമത്തില്‍. പിതാവേ, അഭിഷേകത്തില്‍ ഞാന്‍ കൂടുതല്‍ വളരുവാന്‍ കാരണമാകുന്ന ദൈവീകമായ ബന്ധങ്ങളെ എനിക്ക് തരേണമേ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു.

Join our WhatsApp Channel


Most Read
● നിങ്ങള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില്‍ നില്‍ക്കുക
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും 
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ